ലിസ്‌ബന്‍: ഖത്തര്‍ ലോകകപ്പിനുള്ള പോര്‍ച്ചുഗൽ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന 26 അംഗ ടീമിനെയാണ് പരിശീലകന്‍ ഫെർണാണ്ടോ സാന്‍റോസ് പ്രഖ്യാപിച്ചിരിക്കുന്നത്. 37കാരനായ റൊണാള്‍ഡോയുടെ അഞ്ചാം ലോകകപ്പാണിത്.
ബ്രൂണോ ഫെര്‍ണാണ്ടസ്, പെപെ, ജാവോ ഫെലിക്‌സ്, ബെര്‍ണാഡോ സിൽവ, റൂബൻ ഡയസ് തുടങ്ങിയവര്‍ ഇടം പിടിച്ചു. പരിക്കിന്‍റെ പിടിയിലുള്ള ഡിയാഗോ ജോട്ടയ്ക്ക് ഇടം ലഭിച്ചില്ല. നേരിട്ട് യോഗ്യത ഉറപ്പിക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് പോര്‍ച്ചുഗല്‍ പ്ലേ ഓഫ് ഫൈനലില്‍ വടക്കന്‍ മാസിഡോണിയയെ തോല്‍പ്പിച്ചാണ് ഖത്തറിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്.
സംഘത്തിന്‍റെ എട്ടാം ലോകകപ്പാണിത്. 2006ല്‍ സെമി ഫൈനലിലെത്തിയതാണ് ടൂര്‍ണമെന്‍റില്‍ ഇതേവരെയുള്ള പോര്‍ച്ചുഗലിന്‍റെ ഏറ്റവും മികച്ച പ്രകടനം. ഗ്രൂപ്പ് എച്ചില്‍ ഘാന, ഉറുഗ്വായ്, ദക്ഷിണ കൊറിയ എന്നിവരാണ് പോര്‍ച്ചുഗലിന്‍റെ എതിരാളികള്‍. നവംബര്‍ 24ന് ഘാനയുമായാണ് സംഘത്തിന്‍റെ ആദ്യ മത്സരം.
പോര്‍ച്ചുഗല്‍ സ്‌ക്വാഡ്
ഗോള്‍കീപ്പര്‍മാര്‍: റൂയി പട്രീഷ്യോ, ഹോസെ, ഡിയാഗോ കോസ്റ്റ.
മുന്നേറ്റനിര: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റിക്കാര്‍ഡോ ഹോര്‍ട്ട, ഗോണ്‍സാലോ റാമോസ്, ജാവോ ഫെലിക്‌സ്, റാഫേല്‍ ലിയോ, ആന്ദ്രേ സില്‍വ.
പ്രതിരോധനിര: ജാവോ കാന്‍സലോ, ഡിയോഗോ ഡാലറ്റ്, പെപ്പെ, നൂനോ മെന്‍ഡസ്, റാഫേല്‍ ഗുറേറോ, റൂബന്‍ ഡിയാസ്, ഡാനിലോ പെരേര, അന്‍റോണിയോ സില്‍വ.
മധ്യനിര: ബെര്‍ണാഡോ സില്‍വ, ജാവോ മരിയോ, വില്ല്യം, റൂബന്‍ നെവെസ്, ബ്രൂണോ ഫെര്‍ണാണ്ടസ്, വിറ്റീഞ്ഞ, ഒറ്റാവിയോ, മതേയുസ് ന്യൂനെസ്, പലീഞ്ഞ.
Also read: നായകനായി ഹാരി കെയ്‌ൻ, ജേഡൻ സാഞ്ചോ പുറത്ത് ; ഖത്തറിലേക്ക് ഇംഗ്ലീഷ് പടയുടെ കരുത്തുറ്റ ടീം