ETV Bharat / sports

വിലക്ക് നീങ്ങി സ്മിത്തും വാർണറും

അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ സ്മിത്തിനെയും വാര്‍ണറെയും ഒരു വര്‍ഷത്തേക്കും ബാന്‍ക്രോഫ്റ്റിനെ ഒമ്പത് മാസത്തേക്കും ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കിയിരുന്നു. എന്നാല്‍ രാജ്യത്തിന് പുറത്ത് നടക്കുന്ന ആഭ്യന്തര ടൂര്‍ണമെന്‍റൂകളില്‍ കളിക്കാന്‍ ഇവര്‍ക്കും അനുമതി നല്‍കിയിരുന്നു

author img

By

Published : Mar 29, 2019, 10:21 PM IST

സ്മിത്ത്, വാര്‍ണര്‍

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനും ലോക ക്രിക്കറ്റിനും നാണക്കേടുണ്ടാക്കിയ പന്ത് ചുരണ്ടല്‍ വിവാദത്തെ തുടർന്ന് വിലക്ക് നേരിട്ടിരുന്ന സ്റ്റീവൻ സ്മിത്തിന്‍റെയും ഡേവിഡ് വാർണറുടെയും വിലക്ക് അവസാനിച്ചു.

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റില്‍ പന്തില്‍ കൃത്രിമം കാണിക്കാന്‍ അന്നത്തെ ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, ഓപ്പണര്‍ കാമറോണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവര്‍ ശ്രമിച്ചതാണ് പന്ത്ചുരണ്ടൽ വിവാദം. അന്വേഷണത്തിൽ താരങ്ങൾ കുറ്റക്കാരണെന്ന് കണ്ടെത്തി. തുടര്‍ന്ന് സ്മിത്തിനെയും വാര്‍ണറെയും ഒരു വര്‍ഷത്തേക്കും ബാന്‍ക്രോഫ്റ്റിനെ ഒമ്പതു മാസത്തേക്കും ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കിയിരുന്നു.

എന്നാല്‍ രാജ്യത്തിന് പുറത്ത്നടക്കുന്ന ആഭ്യന്തര ടൂര്‍ണമെന്‍റുകളില്‍ കളിക്കാന്‍ ഇവര്‍ക്ക് അനുമതിനല്‍കിയിരുന്നു. 2003-ൽ മുൻ ഓസ്ട്രേലിയൻ സ്പിന്നറായിരുന്ന ഷെയ്ൻ വോണിനും ഒരു വർഷത്തെ വിലക്ക് ക്രിക്കറ്റ് ഓസ്ട്രേലിയ ഏർപ്പെടുത്തിയിരുന്നു. ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതാണ് ഷെയ്ൻ വോണിന് തിരിച്ചടിയായത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ മടങ്ങിയെത്താനും ലോകകപ്പിനുള്ള ഓസീസ് ടീമിൽ ഇടംപിടിക്കാനും വാർണർക്കും സ്മിത്തിനും സാധിക്കും.

Intro:Body:

വിലക്ക് നീങ്ങി സ്മിത്തും വാർണറും

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനും ലോക ക്രിക്കറ്റിനും നാണക്കേടുണ്ടാക്കിയ പന്ത് ചുരണ്ടല്‍ വിവാദത്തെ തുടർന്ന് വിലക്ക് നേരിട്ടിരുന്ന സ്റ്റീവൻ സിമിത്തിന്‍റെയും ഡേവിഡ് വാർണറുടെയും വിലക്ക് നീങ്ങി.

പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ഒരു വർഷത്തേക്കാണ് ക്രിക്കറ്റ് ഓസ്ട്രേലിയ സ്മിത്തിനേയും വാർണറേയും വിലക്കിയത്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റില്‍ പന്തില്‍ കൃത്രിമം കാണിക്കാന്‍ അന്നത്തെ ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, ഓപ്പണര്‍ കാമറോണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവര്‍ ശ്രമിച്ചതാണ് പന്തു ചുരണ്ടൽ വിവാദം. സംഭവത്തെത്തുടർന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ നടത്തിയ അന്വേഷണത്തിൽ താരങ്ങൾ കുറ്റക്കാരണെന്ന് കണ്ടെത്തുകയും തുടര്‍ന്ന് സ്മിത്തിനെയും വാര്‍ണറെയും ഒരു വര്‍ഷത്തേക്കും ബാന്‍ക്രോഫ്റ്റിനെ ഒമ്പതു മാസത്തേക്കും ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കുകയുമായിരുന്നു.

2003-ൽ മുൻ ഓസ്ട്രേലിയൻ സ്പിന്നറായിരുന്ന ഷെയ്ൻ വോണിനും ഒരു വർഷത്തെ വിലക്ക് ക്രിക്കറ്റ് ഓസ്ട്രേലിയ ഏർപ്പെടുത്തിയിരുന്നു. ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതാണ് അന്ന് ഷെയ്ൻ വോൺ വിലക്ക് നേരിടാൻ കാരണമായത്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.