ETV Bharat / sports

സമ്മർദ്ദം കുറയ്ക്കാൻ ഭാര്യമാർ: കോലിയും കൂട്ടരും ഹാപ്പിയായി

author img

By

Published : Mar 28, 2019, 1:02 PM IST

താരങ്ങളുടെ സമ്മർദ്ദം കുറയ്ക്കാൻ കുടുംബാംഗങ്ങളുടെ സാന്നിധ്യം സഹായിക്കുമെന്ന് വിലയിരുത്തി ബിസിസിഐ.

ധോണിയും കോലിയും കുടുംബങ്ങൾക്കൊപ്പം

ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കുന്ന ക്രിക്കറ്റ് ലോകകപ്പില്‍ കുടുംബത്തെ ഒപ്പം കൂട്ടാൻ ഇന്ത്യൻ താരങ്ങൾക്ക് ബിസിസിഐയുടെ അനുമതി. 20 മുതല്‍ 30 ദിവസം വരെ താരങ്ങൾക്കൊപ്പം നില്‍ക്കാനുള്ള അനുമതിയാണ് ബിസിസിഐ നല്‍കിയത്.

വിദേശ പര്യടനങ്ങളുടെ സമയത്ത് കുടുംബാംഗങ്ങളെയും ഒപ്പം കൂട്ടുവാൻ അനുവദിക്കണമെന്ന ആവശ്യം കഴിഞ്ഞ വർഷം മുതല്‍ ഇന്ത്യൻ താരങ്ങൾ ഉന്നയിക്കുന്നുണ്ട്. 2018ല്‍ ഇന്ത്യയുടെ വിദേശപര്യടനങ്ങളില്‍ ഭാര്യമാരെ കൂടെ കൂട്ടുവാനുള്ള അനുവാദം ബിസിസിഐ നല്‍കിയിരുന്നില്ല. നിയമപ്രകാരം 45 ദിവസങ്ങൾ നീണ്ട പര്യടനങ്ങളുടെ ആദ്യ രണ്ടാഴ്ച്ചകൾക്ക് ശേഷം മാത്രമേ താരങ്ങൾക്ക് കുടുംബങ്ങളെ ഒപ്പം കൂട്ടാൻ കഴിയു.

ലോകകപ്പ് പോലെയുള്ള ടൂർണമെന്‍റുകളില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യം താരങ്ങളുടെ സമ്മർദ്ദം കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് വിലയിരുത്തിയാണ് ബിസിസിഐയുടെ നീക്കം. മേയ് 22നാണ് ഇന്ത്യൻ ടീം ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നത്. ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തിന് ശേഷം കുടുംബാംഗങ്ങൾക്ക് താരങ്ങൾക്കൊപ്പം നില്‍ക്കാം. അതേ സമയം ഇന്ത്യ സെമിയില്‍ കടക്കുകയാണെങ്കില്‍ സെമി മത്സരങ്ങൾക്ക് മുമ്പ് കുടുംബാംഗങ്ങൾ തിരികെ മടങ്ങുകയും വേണം.

താരങ്ങളുടെ ഇഷ്ടഭക്ഷണങ്ങൾ പാചകം ചെയ്തു നല്‍കാൻ പാചകക്കാരനും ഇന്ത്യൻ ടീമിനൊപ്പമുണ്ടാകും. കഴിഞ്ഞ വർഷത്തെ ഇംഗ്ലണ്ട് പര്യടനത്തിനിടെ ചില ഇന്ത്യൻ താരങ്ങൾക്ക് ഭക്ഷണ കാര്യത്തില്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. അതോടൊപ്പം ഇംഗ്ലണ്ടിലെ ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്യാനുള്ള അനുമതി തങ്ങൾക്ക് നല്‍കണമെന്നും താരങ്ങൾ ബിസിസിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Intro:Body:

ലോകകപ്പിന് ഭാര്യമാരെ കൊണ്ടുപോകാൻ ബിസിസിഐ അനുമതി

താരങ്ങളുടെ സമ്മർദ്ദം കുറയ്ക്കാൻ കുടുംബാംഗങ്ങളുടെ സാന്നിധ്യം സഹായിക്കുമെന്ന് വിലയിരുത്തി ബിസിസിഐ. 

ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കുന്ന ക്രിക്കറ്റ് ലോകകപ്പില്‍ കുടുംബത്തെ ഒപ്പം കൂട്ടാൻ ഇന്ത്യൻ താരങ്ങൾക്ക് ബിസിസിഐയുടെ അനുമതി. 20 മുതല്‍ 30 ദിവസം വരെ താരങ്ങൾക്കൊപ്പം നില്‍ക്കാനുള്ള അനുമതിയാണ് ബിസിസിഐ നല്‍കിയത്. 

വിദേശ പര്യടനങ്ങളുടെ സമയത്ത് കുടുംബാംഗങ്ങളെയും ഒപ്പം കൂട്ടുവാൻ അനുവദിക്കണമെന്ന ആവശ്യം കഴിഞ്ഞ വർഷം മുതല്‍ ഇന്ത്യൻ താരങ്ങൾ ഉന്നയിക്കുന്നുണ്ട്. 2018ല്‍ ഇന്ത്യയുടെ വിദേശപര്യടനങ്ങളില്‍ ഭാര്യമാരെ കൂടെ കൂട്ടുവാനുള്ള അനുവാദം ബിസിസിഐ നല്‍കിയിരുന്നില്ല. നിയമപ്രകാരം 45 ദിവസങ്ങൾ നീണ്ട പര്യടനത്തിന്‍റെ ആദ്യ രണ്ടാഴ്ച്ചകൾക്ക് ശേഷം താരങ്ങൾക്ക് കുടുംബങ്ങളെ ഒപ്പം കൂട്ടാം. 

ലോകകപ്പ് പോലെയുള്ള ടൂർണമെന്‍റുകളില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യം താരങ്ങളുടെ സമ്മർദ്ദം കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് വിലയിരുത്തിയാണ് ബിസിസിഐയുടെ നീക്കം. മേയ് 22നാണ് ഇന്ത്യൻ ടീം ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നത്. ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തിന് ശേഷം കുടുംബാംഗങ്ങൾക്ക് താരങ്ങൾക്കൊപ്പം നില്‍ക്കാം. അതേ സമയം ഇന്ത്യ സെമിയില്‍ കടക്കുകയാണെങ്കില്‍ സെമി മത്സരങ്ങൾക്ക് മുമ്പ് കുടുംബാംഗങ്ങൾ തിരികെ മടങ്ങുകയും വേണം. 

താരങ്ങളുടെ ഇഷ്ടഭക്ഷണങ്ങൾ പാചകം ചെയ്തു നല്‍കാൻ പാചകക്കാരനും ഇന്ത്യൻ ടീമിനൊപ്പമുണ്ടാകും. കഴിഞ്ഞ വർഷത്തെ ഇംഗ്ലണ്ട് പര്യടനത്തിനിടെ ചില ഇന്ത്യൻ താരങ്ങൾക്ക് ഭക്ഷണ കാര്യത്തില്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. അതോടൊപ്പം ഇംഗ്ലണ്ടിലെ ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്യാനുള്ള അനുമതി തങ്ങൾക്ക് നല്‍കണമെന്നും താരങ്ങൾ ബിസിസിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.