ധാക്ക : ലോകകപ്പ് ക്രിക്കറ്റിനായി പുറത്തിറക്കിയ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്‍റെ ജേഴ്സി വിവാദത്തിൽ. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പച്ച നിറം മാത്രമുള്ള ജേഴ്സിക്കെതിരെ വലിയ വിമര്‍ശനമാണ് ബംഗ്ലാദേശ് ആരാധകരിൽ നിന്നുയരുന്നത്. തങ്ങളുടെ ദേശീയ പതാകയിലുള്ള ചുവപ്പ് നിറം ജേഴ്സിയില്‍ ഇല്ലാതിരുന്നതും പാകിസ്ഥാന്‍ ജേഴ്സിയുമായി സാദൃശ്യമുണ്ടെന്നതുമാണ് പ്രതിഷേധങ്ങള്‍ ഉയരാൻ കാരണമായത്.
- — Bangladesh Cricket (@BCBtigers) May 2, 2019 " class="align-text-top noRightClick twitterSection" data="
— Bangladesh Cricket (@BCBtigers) May 2, 2019
">— Bangladesh Cricket (@BCBtigers) May 2, 2019
എന്നാൽ ഐസിസിയുടെ നിര്‍ദേശ പ്രകാരമാണ് ജേഴ്സി നിര്‍മ്മിച്ചിരിക്കുന്നതെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ജേഴ്സിയില്‍ ചുവപ്പ് നിറം ഉപയോഗിക്കരുതെന്ന് ഐസിസി നിര്‍ദേശിക്കുകയായിരുന്നു. ചുവപ്പ് നിറം ഉപയോഗിക്കുന്നത് താരങ്ങളുടെ പേരും നമ്പരും വായിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഐസിസി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ പ്രതിഷേധമുയരുന്ന സാഹചര്യത്തിൽ ബംഗ്ലാദേശ് ഐസിസിയെ വിഷയം ധരിപ്പിക്കുകയും ചുവപ്പ് കളര്‍ ചേര്‍ത്ത് പുതിയ ജേഴ്സി തയ്യാറാക്കാന്‍ ഐസിസി അനുമതി നല്‍കുകയും ചെയ്തു. ഇതേതുടർന്ന് ചുവപ്പ് നിറം കൂടി ഉള്‍പ്പെടുത്തിയുള്ള പുതിയ ജേഴ്സി ഉടൻ പുറത്തിറക്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.