ഓസ്ട്രേലിയൻ പേസ് ബോളർ ജൈ റിച്ചാർഡ്സൺ ലോകകപ്പിൽ നിന്നും പുറത്ത്. പാകിസ്ഥാനെതിരെ നടന്ന ഏകദിനത്തിൽ തോളെല്ലിന് പരിക്കേറ്റിരുന്നു.
-
Jhye Richardson has been withdrawn from Australia’s World Cup Squad. Full statement here: https://t.co/hMuOCUQ5gz pic.twitter.com/7gH1r0Sykd
— Cricket Australia (@CricketAus) May 8, 2019 " class="align-text-top noRightClick twitterSection" data="
">Jhye Richardson has been withdrawn from Australia’s World Cup Squad. Full statement here: https://t.co/hMuOCUQ5gz pic.twitter.com/7gH1r0Sykd
— Cricket Australia (@CricketAus) May 8, 2019Jhye Richardson has been withdrawn from Australia’s World Cup Squad. Full statement here: https://t.co/hMuOCUQ5gz pic.twitter.com/7gH1r0Sykd
— Cricket Australia (@CricketAus) May 8, 2019
മാര്‍ച്ചില്‍ പാകിസ്ഥിനെതിരെ യുഎഇയില്‍ നടന്ന പരമ്പരയിലാണ് റിച്ചാർഡസണിന് തോളിനു പരിക്കേറ്റത്. പരിക്ക് ഭേദമാവുമെന്ന പ്രതീക്ഷയില്‍ താരത്തെ ലോകകപ്പിനുള്ള ടീമില്‍ ഓസ്ട്രേലിയ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ പരിക്കില്‍ നിന്നും മോചിതനാവാന്‍ ഇനിയും സമയം വേണ്ടിവരുമെന്ന് ഉറപ്പായതോടെ താരത്തെ ലോകകപ്പ് ടീമില്‍ നിന്നും പിൻവലിക്കുകയായിരുന്നു. ഇന്ത്യക്കെതിരെ നടന്ന ഏകദിന പരമ്പരയില്‍ ഓസ്ട്രേലിയയുടെ പരമ്പര വിജയത്തിൽ നിർണായക പങ്ക് വഹിച്ച താരമായിരുന്നു ജൈ റിച്ചാർഡ്സൺ. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഏഴ് വിക്കറ്റ് നേടിയ താരം ഇംഗ്ലണ്ടില്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്.
-
Kane Richardson makes Australia's World Cup squad with Jhye Richardson ruled out https://t.co/XAeJsAMqor #CWC19 pic.twitter.com/2FzoGvR9tI
— ESPNcricinfo (@ESPNcricinfo) May 8, 2019 " class="align-text-top noRightClick twitterSection" data="
">Kane Richardson makes Australia's World Cup squad with Jhye Richardson ruled out https://t.co/XAeJsAMqor #CWC19 pic.twitter.com/2FzoGvR9tI
— ESPNcricinfo (@ESPNcricinfo) May 8, 2019Kane Richardson makes Australia's World Cup squad with Jhye Richardson ruled out https://t.co/XAeJsAMqor #CWC19 pic.twitter.com/2FzoGvR9tI
— ESPNcricinfo (@ESPNcricinfo) May 8, 2019
ജൈ റിച്ചാർഡ്സണിന് പകരം കെയ്ൻ റിച്ചാർഡ്സണെ ഓസ്ട്രേലിയ ടീമിൽ ഉൾപ്പെടുത്തി. പ്രമുഖ പേസര്‍ ജോഷ് ഹെസിൽവുഡ് പരിഗണിക്കാതെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ കെയ്‌ൻ റിച്ചാർഡ്സണെ ലോകകപ്പ് ടീമിലേക്കു വിളിച്ചത്. ലോകകപ്പിനിടെ ഇംഗ്ലണ്ടിൽ നടക്കുന്ന പരമ്പരയില്‍ ഓസ്‌ട്രേലിയന്‍ എ ടീമിനായി ഹെസിൽവുഡ് കളിക്കുന്നുണ്ട്. ഓഗസ്റ്റില്‍ നടക്കുന്ന ആഷസ് ടെസ്റ്റ് പരമ്പരയില്‍ താരത്തെ തിരിച്ചുവിളിക്കാനാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തീരുമാനം.