ETV Bharat / sports

Sunil Gavaskar Advice To Team India: 'ഭാവിയെ കുറിച്ചല്ല, ഇപ്പോള്‍ ശ്രദ്ധിക്കേണ്ടത് ഇംഗ്ലണ്ടിനെ മാത്രം..': സുനില്‍ ഗവാസ്‌കര്‍

India vs England: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുന്‍പ് ഇന്ത്യന്‍ ടീമിന് ഉപദേശവുമായി സുനില്‍ ഗവാസ്‌കര്‍.

Cricket World Cup 2023  India vs England  Sunil Gavaskar Advice To Team India  Cricket World Cup 2023 Points Table  India vs England Match Details  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ലോകകപ്പ് ക്രിക്കറ്റ് 2023  ഇന്ത്യ ഇംഗ്ലണ്ട്  ഇന്ത്യന്‍ ടീമിന് സുനില്‍ ഗവാസ്‌കറുടെ ഉപദേശം  സുനില്‍ ഗവാസ്‌കര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം
Sunil Gavaskar Advice To Team India
author img

By ETV Bharat Kerala Team

Published : Oct 29, 2023, 10:29 AM IST

ലഖ്‌നൗ : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ഇംഗ്ലണ്ടിനെതിരായ വമ്പന്‍ പോരാട്ടത്തിന് മുന്‍പ് ഇന്ത്യന്‍ ടീമിന് ഉപദേശവുമായി മുന്‍ താരം സുനില്‍ ഗവാസ്‌കര്‍ (Sunil Gavaskar Advice To Team India Before WC Match Against England). നിലവില്‍ കളിച്ച അഞ്ച് മത്സരവും ജയിച്ച് പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ടീം ഇന്ത്യ (Cricket World Cup 2023 Points Table). എതിരാളികളായ ഇംഗ്ലണ്ടിന് ലോകകപ്പില്‍ ഒരൊറ്റ മത്സരം മാത്രമാണ് ഇതുവരെ ജയിക്കാനായത്. ജീവന്‍ മരണ പോരാട്ടത്തിനായി നിലവിലെ ചാമ്പ്യന്‍മാര്‍ ഇറങ്ങുമ്പോള്‍ ഭാവിയെ കുറിച്ചോര്‍ത്ത് ആശങ്കപ്പെടാതെ വേണം ടീം ഇന്ത്യ ഇന്ന് കളിക്കേണ്ടതെന്ന് സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

'ജയിക്കാന്‍ വേണ്ടി മാത്രമായിരിക്കണം ടീം ഇന്ത്യ കളിക്കേണ്ടത്. വരുന്ന മത്സരത്തില്‍ മാത്രമായിരിക്കണം താരങ്ങളുടെ ശ്രദ്ധ പോകേണ്ടത്. ഇപ്പോള്‍ അത് മാത്രമാണ് വേണ്ടത്.

ഭാവിയില്‍ എന്ത് സംഭവിക്കും എന്നതിനെ കുറിച്ച് ഇപ്പോഴെ ഓര്‍ത്ത് തല പുകയ്‌ക്കേണ്ടതില്ല. മത്സരത്തില്‍ റണ്‍സ് പിന്തുടര്‍ന്ന് തന്നെ ജയിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് തുടരുക തന്നെ വേണം.

ഇംഗ്ലണ്ട് ടീമിനെ കുറിച്ച് മാത്രം മതി ഇപ്പോള്‍ ചിന്ത. നോക്ക് ഔട്ട് മത്സരങ്ങളെ കുറിച്ചോര്‍ത്ത് ആശങ്കപ്പെടേണ്ടതില്ല. ഭാവിയില്‍ എന്ത് നടക്കുമെന്നത് കണ്ട് തന്നെ അറിയേണ്ടതാണ്' -ഒരു ദേശീയ മാധ്യമത്തിന് നല്‍കി അഭിമുഖത്തില്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

ഈ ലോകകപ്പില്‍ ബാറ്റ് കൊണ്ടായാലും പന്ത് കൊണ്ടായാലും മികച്ച തുടക്കം ലഭിക്കാത്തതാണ് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് തിരിച്ചടിയായതെന്ന് അദ്ദേഹം പറഞ്ഞു. ഇക്കുറി കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലിലും ഇംഗ്ലണ്ട് തോല്‍വിയേറ്റ് വാങ്ങിയിരുന്നു. നിലവില്‍ പോയിന്‍റ് പട്ടികയില്‍ തന്നെ അവസാന സ്ഥാനത്താണ് ത്രീ ലയണ്‍സിന്‍റെ സ്ഥാനം.

'ഈ ലോകകപ്പില്‍ മികച്ച തുടക്കം ലഭിക്കാത്ത ടീമാണ് ഇംഗ്ലണ്ട്. മിക്ക മത്സരങ്ങളിലും അവരുടെ ഓപ്പണര്‍മാര്‍ ആദ്യ പത്തോവറിനുള്ളില്‍ തന്നെ തിരികെ പവലിയനിലേക്ക് എത്തും. മിഡില്‍ ഓര്‍ഡറില്‍ എത്തുന്നവര്‍ക്ക് തകര്‍കത്തടിക്കാനായി ഒരു വേദിയൊരുക്കാന്‍ ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ക്ക് സാധിച്ചിട്ടില്ല. ബൗളിങ്ങിലും ഇത് തന്നെയാണ് അവസ്ഥ. ഈ ലോകകപ്പില്‍ ഇംഗ്ലണ്ട് ഇങ്ങനെ തിരിച്ചടികള്‍ നേരിടാനുള്ള പ്രധാന കാരണവും ഇതാണ്' - സുനില്‍ ഗവാസ്‌കര്‍ വ്യക്തമാക്കി.

Also Read : Rohit Sharma Captaincy Record: വിരാട് കോലിക്ക് ശേഷം ക്യാപ്‌റ്റന്‍സിയില്‍ 'സെഞ്ച്വറി' തികയ്‌ക്കാന്‍ രോഹിത് ശര്‍മ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.