ETV Bharat / sports

Cricket World Cup 2023 South Africa vs Sri Lanka Toss : ഡല്‍ഹിയില്‍ ആദ്യം ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ്, ടോസ് ലഭിച്ചത് ശ്രീലങ്കയ്‌ക്ക്

author img

By ETV Bharat Kerala Team

Published : Oct 7, 2023, 2:15 PM IST

Updated : Oct 7, 2023, 2:25 PM IST

World Cup Cricket 2023 : ഏകദിന ലോകകപ്പില്‍ ടോസ് നേടിയ ശ്രീലങ്ക ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയച്ചു

Cricket World Cup 2023  South Africa vs Sri Lanka  World Cup Cricket 2023  South Africa Playing XI  Sri Lanka Playing XI  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ക്രിക്കറ്റ് ലോകകപ്പ് 2023  ശ്രീലങ്ക ദക്ഷിണാഫ്രിക്ക  ഏകദിന ലോകകപ്പ് 2023 ശ്രീലങ്ക പ്ലേയിങ് ഇലവന്‍  ഏകദിന ലോകകപ്പ് 2023 ദക്ഷിണാഫ്രിക്ക പ്ലേയിങ് ഇലവന്‍
Cricket World Cup 2023 South Africa vs Sri Lanka Toss

ന്യൂഡല്‍ഹി : ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ (Cricket World Cup 2023) നാലാം മത്സരത്തില്‍ ദക്ഷിണാഫ്രിക്ക (South Africa) ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനക പ്രോട്ടീസിനെ ബാറ്റിങ്ങിനയക്കാന്‍ തീരുമാനിക്കുകയായിരുന്നു (Cricket World Cup 2023 South Africa vs Sri Lanka Toss). ഡല്‍ഹിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തിലാണ് ഈ മത്സരം (South Africa vs Sri Lanka cwc 2023 Venue).

മൂന്ന് ഫാസ്റ്റ് ബൗളര്‍മാരും മൂന്ന് ഓള്‍റൗണ്ടര്‍മാരുമായിട്ടാണ് ശ്രീലങ്ക ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങുന്നത്. ഡ്യൂ ഫാക്‌ടര്‍ കണക്കിലെടുത്താണ് ആദ്യം ഫീല്‍ഡിങ് തെരഞ്ഞെടുത്തതെന്ന് ലങ്കന്‍ നായകന്‍ ഷനക പറഞ്ഞു. കരുത്തരായ ദക്ഷിണാഫ്രിക്കയെ കുറഞ്ഞ സ്കോറില്‍ എറിഞ്ഞൊതുക്കാനായിരിക്കും തങ്ങള്‍ ശ്രമിക്കുക എന്നും ലങ്കന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.

1992ലെ ഏകദിന ലോകകപ്പിന് ശേഷം ദക്ഷിണാഫ്രിക്കയോട് ജയിക്കാനായിട്ടില്ലെന്ന പതിവ് മാറ്റാന്‍ കൂടിയാണ് ഇക്കുറി ലങ്കയുടെ വരവ്. ലോകകപ്പിന് മുന്നോടിയായി തയ്യാറെടുപ്പുകളെല്ലാം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നതായും ശ്രീലങ്കന്‍ നായകന്‍ അഭിപ്രായപ്പെട്ടു.

മറുവശത്ത്, അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ആദ്യം ബൗള്‍ ചെയ്യാനായിരുന്നു തങ്ങളും ആഗ്രഹിച്ചിരുന്നതെന്ന് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബ ബാവുമ (Temba Bavuma) അഭിപ്രായപ്പെട്ടു. സാഹചര്യത്തിന് അനുസരിച്ചാണ് ബാറ്റിങ് നിരയെ മത്സരത്തിനായി തയ്യാറാക്കിയിരിക്കുന്നത്. നാല് പേസര്‍മാര്‍ ഈ മത്സരത്തില്‍ ടീമിനൊപ്പമുണ്ട്.

Also Read : Cricket World Cup 2023 Afghanistan vs Bangladesh Score : സ്‌പിന്നില്‍ വലയില്‍ കുരുങ്ങി വീണ് അഫ്‌ഗാന്‍, ബംഗ്ലാദേശിന് കുഞ്ഞന്‍ വിജയലക്ഷ്യം

ഏകദിന ലോകകപ്പ് 2023 ശ്രീലങ്ക പ്ലെയിങ് ഇലവന്‍ (Cricket World Cup 2023 Sri Lanka Playing XI): കുശാല്‍ പെരേര, പാതും നിസ്സാങ്ക, കുശാൽ മെൻഡിസ് (വിക്കറ്റ് കീപ്പര്‍), സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സിൽവ, ദസുൻ ഷനക (ക്യാപ്‌റ്റന്‍), ദുനിത് വെല്ലലഗെ, മതീഷ പതിരണ, ദിൽഷൻ മധുശങ്ക, കസുൻ രജിത.

ഏകദിന ലോകകപ്പ് 2023 ദക്ഷിണാഫ്രിക്ക പ്ലെയിങ് ഇലവന്‍ (Cricket World Cup 2023 South Africa Playing XI): ക്വിന്‍റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), ടെംബ ബാവുമ (ക്യാപ്‌റ്റന്‍), റാസി വാൻ ഡെർ ഡസ്സന്‍, എയ്‌ഡൻ മാർക്രം, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, മാർക്കോ യാൻസൻ, ജെറാൾഡ് കോട്‌സി, കേശവ് മഹാരാജ്, ലുങ്കി എൻഗിഡി, കാഗിസോ റബാഡ.

Last Updated : Oct 7, 2023, 2:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.