ETV Bharat / sports

സെമിയിലേക്ക് കുതിക്കാന്‍ വെറുമൊരു ജയം മാത്രം പോര...; പാകിസ്ഥാന്‍റെയും അഫ്‌ഗാനിസ്ഥാന്‍റെയും സാധ്യതകള്‍ ഇങ്ങനെ - പാകിസ്ഥാന്‍ അഫ്‌ഗാനിസ്ഥാന്‍

Semi Final Qualification Scenario For Pakistan and Afghanistan: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്ഥാന്‍റെയും അഫ്‌ഗാനിസ്ഥാന്‍റെയും സെമി ഫൈനല്‍ സാധ്യതകള്‍.

Cricket World Cup 2023  Semi Final Qualification Scenario  Pakistan Semi Final Qualification Scenario  Afghanistan Semi Final Qualification Scenario  Pakistan Chance In Semi Final  Afghanistan Chance In Semi Final  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ലോകകപ്പ് ക്രിക്കറ്റ്  പാകിസ്ഥാന്‍ അഫ്‌ഗാനിസ്ഥാന്‍  പാകിസ്ഥാന്‍റെയും അഫ്‌ഗാനിസ്ഥാന്‍റെയും സാധ്യതകള്‍
Semi Final Qualification Scenario For Pakistan and Afghanistan
author img

By ETV Bharat Kerala Team

Published : Nov 10, 2023, 7:05 AM IST

ബെംഗളൂരു : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) പ്രാഥമിക റൗണ്ടിലെ അവസാന മത്സരം ജയിച്ചതോടെ സെമി സാധ്യത 99 ശതമാനം നിലനിര്‍ത്തിയിരിക്കുകയാണ് ന്യൂസിലന്‍ഡ് (New Zealand). ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ശ്രീലങ്ക ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 23.2 ഓവറിലാണ് കിവീസ് മറികടന്നത് (New Zealand vs Sri Lanka Match Result). ന്യൂസിലന്‍ഡിന്‍റെ ഈ ജയം പാകിസ്ഥാന്‍, അഫ്‌ഗാനിസ്ഥാന്‍ ടീമുകളുടെ സെമി സാധ്യതകള്‍ക്കാണ് മങ്ങലേല്‍പ്പിച്ചിരിക്കുന്നത്.

ആദ്യ റൗണ്ടിലെ 9 മത്സരങ്ങളില്‍ നിന്നും അഞ്ച് ജയം സ്വന്തമാക്കിയ ന്യൂസിലന്‍ഡിന് നിലിവില്‍ 10 പോയിന്‍റാണുള്ളത്. ശ്രീലങ്കയ്‌ക്കെതിരായ അവസാന മത്സരത്തിലെ ജയത്തോടെ നെറ്റ് റണ്‍ റേറ്റ് 0.743 ആക്കി ഉയര്‍ത്താനും കിവീസിന് സാധിച്ചു. പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് കിവീസിന്‍റെ സ്ഥാനം.

  • " class="align-text-top noRightClick twitterSection" data="">

പോയിന്‍റ് പട്ടികയിലെ അഞ്ച്, ആറ് സ്ഥാനക്കാരാണ് പാകിസ്ഥാനും അഫ്‌ഗാനിസ്ഥാനും. എട്ട് കളിയില്‍ നിന്നും എട്ട് പോയിന്‍റാണ് ഇരു ടീമിനുമുള്ളത്. ശേഷിക്കുന്ന ഒരു മത്സരത്തില്‍ വമ്പന്‍ മാര്‍ജിനില്‍ ജയം നേടാനായാല്‍ മാത്രമാണ് ഇരു ടീമിനും കിവീസിനെ നെറ്റ് റണ്‍ റേറ്റിലും മറികടന്ന് സെമിയില്‍ കടക്കാന്‍ സാധിക്കുന്നത്.

Also Read : Net Run Rate In Cricket World Cup 2023: 'കളി'യില്‍ മാത്രമല്ല 'കണക്കിലുമുണ്ട് കാര്യം'; നെറ്റ് റണ്‍ റേറ്റില്‍ പണി കിട്ടാതിരിക്കാന്‍ ടീമുകള്‍

കണക്കിലെ കളികള്‍ ഇങ്ങനെ...: 0.036 നെറ്റ് റണ്‍ റേറ്റാണ് പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള പാകിസ്ഥാനുള്ളത്. അവസാന മത്സരത്തില്‍ നിലവിലെ ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ടാണ് ബാബര്‍ അസമിന്‍റെയും സംഘത്തിന്‍റെയും എതിരാളികള്‍. ഈ മത്സരത്തില്‍ മഹാത്ഭുതം സംഭവിച്ചാല്‍ മാത്രമെ പാക് പടയ്‌ക്ക് ആദ്യ നാലില്‍ ഇടം കണ്ടെത്താന്‍ സാധിക്കൂ.

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്ന പാകിസ്ഥാന്‍ 300 റണ്‍സാണ് നേടുന്നതെങ്കില്‍ ഇംഗ്ലണ്ടിനെ 13 റണ്‍സില്‍ ഒതുക്കി 287 റണ്‍സ് മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമായിരിക്കും സെമി ഫൈനലിലേക്ക് മുന്നേറാന്‍ സാധിക്കുന്നത്. ഇനിയിപ്പോള്‍ രണ്ടാമതാണ് ബാറ്റ് ചെയ്യുന്നതെങ്കില്‍ കാര്യങ്ങള്‍ ഏറെ ദുഷ്‌കരമാകും. ഇംഗ്ലണ്ട് ഉയര്‍ത്തുന്ന വിജയലക്ഷ്യം 283 പന്ത് ശേഷിക്കെ ജയിച്ചാല്‍ മാത്രമാകും പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ മറികടന്ന് സെമിയിലേക്ക് എത്തുന്നത് (Pakistan Chance In Semi Final).

ലോകകപ്പില്‍ സ്വപ്‌നക്കുതിപ്പ് നടത്തിയ അഫ്‌ഗാനിസ്ഥാന്‍റെ സാധ്യതകള്‍ ഏറെ കഠിനമാണ്. കരുത്തരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 500 റണ്‍സിന്‍റെയെങ്കിലും ജയം നേടാന്‍ സാധിച്ചാല്‍ മാത്രമായിരിക്കും അവര്‍ക്ക് സെമിയിലേക്ക് മുന്നേറാന്‍ സാധിക്കുന്നത് (Afghanistan Chance In Semi Final). അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയയോട് ഏറ്റ തോല്‍വിയാണ് അഫ്‌ഗാന്‍റെ പ്രതീക്ഷകള്‍ താറുമാറാക്കിയത്.

Also Read : ലങ്ക കത്തിച്ച് കിവികള്‍, ഒപ്പം എട്ടിന്‍റെ പണികിട്ടി പാകിസ്ഥാന്‍ ; നിര്‍ണായക മത്സരത്തില്‍ ന്യൂസിലാന്‍ഡ് ജയം 5 വിക്കറ്റിന്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.