ETV Bharat / sports

Cricket World Cup 2023 New Zealand vs Netherlands : കുതിപ്പ് തുടരാന്‍ കിവീസ്, എതിരാളികള്‍ നെതര്‍ലന്‍ഡ്‌സ്; മത്സരം ഹൈദരാബാദില്‍ - ലോകകപ്പ് 2023 ന്യൂസിലന്‍ഡ് സ്‌ക്വാഡ്

World Cup Cricket 2023 : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ന്യൂസിലന്‍ഡ് നെതര്‍ലന്‍ഡ്‌സ് പോരാട്ടം.

Cricket World Cup 2023  World Cup Cricket 2023  New Zealand vs Netherlands  New Zealand Playing XI  Netherlands Playing XI  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ലോകകപ്പ് ക്രിക്കറ്റ് 2023  ന്യൂസിലന്‍ഡ് നെതര്‍ലന്‍ഡ്‌സ്  ലോകകപ്പ് 2023 ന്യൂസിലന്‍ഡ് സ്‌ക്വാഡ്  ലോകകപ്പ് 2023 നെതര്‍ലന്‍ഡ്‌സ് സ്‌ക്വാഡ്
Cricket World Cup 2023 New Zealand vs Netherlands
author img

By ETV Bharat Kerala Team

Published : Oct 9, 2023, 8:35 AM IST

Updated : Oct 9, 2023, 9:04 AM IST

ഹൈദരാബാദ് : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) കുതിപ്പ് തുടരാന്‍ ന്യൂസിലന്‍ഡ് ഇറങ്ങുന്നു. ടൂര്‍ണമെന്‍റില്‍ ആദ്യ ജയം ലക്ഷ്യമിടുന്ന നെതര്‍ലന്‍ഡ്‌സാണ് ഇന്ന് നടക്കുന്ന മത്സരത്തില്‍ കിവീസിന്‍റെ എതിരാളികള്‍ (New Zealand vs Netherlands). ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് ന്യൂസിലന്‍ഡ് നെതര്‍ലന്‍ഡ് മത്സരം ആരംഭിക്കുന്നത് (New Zealand vs Netherlands Match Details).

ഇരു ടീമിന്‍റെയും രണ്ടാമത്തെ മത്സരമാണിത്. ആദ്യ കളിയില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ 9 വിക്കറ്റിന് തകര്‍ക്കാന്‍ ന്യൂസിലന്‍ഡിന് സാധിച്ചിരുന്നു. മറുവശത്ത് പാകിസ്ഥാനോട് 81 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയാണ് ഓറഞ്ച് പട കിവീസിനെ നേരിടാനിറങ്ങുന്നത്.

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ എല്ലാ മേഖലയിലും മികവ് കാട്ടിയാണ് ന്യൂസിലന്‍ഡ് ജയം പിടിച്ചത്. രചിന്‍ രവീന്ദ്രയുടെയും ഡെവോണ്‍ കോണ്‍വെയുടെയും സെഞ്ച്വറികളായിരുന്നു കിവീസിന് അനായാസ ജയമൊരുക്കി നല്‍കിയതും. കെയ്‌ന്‍ വില്യംസണിന്‍റെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ ക്രീസിലെത്തിയായിരുന്നു രചിന്‍ രവീന്ദ്ര സെഞ്ച്വറി നേടിയത്. അതേസമയം, ഇന്നും നായകന്‍ കെയ്‌ന്‍ വില്യംസണ്‍ ഇല്ലാതെയാകും ന്യൂസിലന്‍ഡ് ഇറങ്ങുന്നത്.

ബംഗ്ലാദേശിനെതിരായ മത്സരത്തിലൂടെയാകും താരം ടീമിലേക്ക് മടങ്ങിയെത്തുക എന്ന് ടീമിന്‍റെ പരിശീലകന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ കളിക്കാതിരുന്ന ലോക്കി ഫെര്‍ഗൂസണ്‍ ഇന്ന് കിവീസ് നിരയിലേക്ക് മടങ്ങിയെത്താനാണ് സാധ്യത. ഫെര്‍ഗൂസണ്‍ കൂടി ടീമിലേക്ക് എത്തുന്നതോടെ കിവീസിന്‍റെ ബൗളിങ്ങിന് കൂടുതല്‍ മൂര്‍ച്ചയേറും.

മറുവശത്ത് പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ പൊരുതിയായിരുന്നു നെതര്‍ലന്‍ഡ്‌സ് വീണത്. ആ മത്സരത്തില്‍ നാല് വിക്കറ്റ് വീഴ്‌ത്തുകയും അര്‍ധസെഞ്ച്വറി നേടുകയും ചെയ്‌ത ബാസ് ഡി ലീഡിലാണ് ഇന്നും അവരുടെ പ്രതീക്ഷകള്‍.

ഏകദിന ലോകകപ്പ് 2023 ന്യൂസിലന്‍ഡ് സ്‌ക്വാഡ് (Cricket World Cup 2023 New Zealand Squad) : ഡെവോണ്‍ കോണ്‍വെ, മാര്‍ക്ക് ചാപ്‌മാന്‍, രചിന്‍ രവീന്ദ്ര, കെയ്ൻ വില്യംസൺ, ടോം ലാഥം, ജിമ്മി നീഷാം, ഡാരില്‍ മിച്ചല്‍, വില്‍ യങ്, ഗ്ലെന്‍ ഫിലിപ്‌സ്, ടിം സൗത്തി, മിച്ചല്‍ സാന്‍റ്‌നര്‍, ട്രെന്‍റ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെൻറി, ഇഷ് സോധി.

ഏകദിന ലോകകപ്പ് 2023 നെതര്‍ലന്‍ഡ്‌സ് സ്‌ക്വാഡ് (Cricket World Cup 2023 Netherlands Squad) : മാക്‌സ് ഒഡൗഡ്, വിക്രം സിങ്, സ്‌കോട്ട് എഡ്വേർഡ്‌സ് (ക്യാപ്‌റ്റന്‍), ബാസ് ഡി ലീഡ്, തേജ നിദാമനുരു, കോളിൻ അക്കർമാൻ, പോൾ വാൻ മീകെരെൻ, ലോഗൻ വാൻ ബീക്ക്, റോലോഫ് വാൻ ഡെർ മെർവെ, ആര്യൻ ദത്ത്, സാഖിബ് സുൽഫിഖര്‍, റയാൻ ക്ലെയ്‌ൻ, ഷാരിസ് അഹമ്മദ്, സിബ്രാൻഡ് ഏംഗൽബ്രെച്ച്‌, വെസ്‌ലി ബറേസി

Also Read : Ravindra Jadeja On Performance Against Australia : 'എങ്ങനെ പന്തെറിയണമെന്നുള്ള കാര്യം ആദ്യ ഓവറില്‍ തന്നെ മനസിലായി..' രവീന്ദ്ര ജഡേജ

Last Updated : Oct 9, 2023, 9:04 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.