ETV Bharat / sports

Cricket World Cup 2023 Netherlands Team ടോട്ടല്‍ ഫുട്‌ബോളിന്‍റെ മണ്ണില്‍ നിന്ന് ടോട്ടല്‍ ക്രിക്കറ്റ് കളിക്കാനെത്തുന്ന ഓറഞ്ച് പട - റയാന്‍ കുക്ക്

Netherlands at the Cricket World Cup 2023 ഏകദിന ലോകകപ്പില്‍ ഇതു അഞ്ചാം തവണയാണ് നെതര്‍ലന്‍ഡ് മത്സരിക്കാന്‍ ഇറങ്ങുന്നത്. ടൂര്‍ണമെന്‍റില്‍ ഇതേവരെ കളിച്ച 20 മത്സരങ്ങളില്‍ രണ്ട് വിജയങ്ങള്‍ മാത്രമാണ് ടീമിന് നേടാന്‍ കഴിഞ്ഞത്.

Netherlands at the Cricket World Cup 2023  Cricket World Cup 2023  Netherlands Team  Netherlands coach Ryan Cook  ഏകദിന ലോകകപ്പ് 2023  റയാന്‍ കുക്ക്  നെതര്‍ലന്‍ഡ്‌സ്
Cricket World Cup 2023 Netherlands Team
author img

By ETV Bharat Kerala Team

Published : Sep 29, 2023, 1:25 PM IST

ഏറെക്കുറെ അപ്രതീക്ഷതമായാണ് ഇന്ത്യ ആതിഥേയരാവുന്ന ഏകദിന ലോകകപ്പില്‍ (Cricket World Cup 2023 ) നെതര്‍ലന്‍ഡ് (Netherlands Team) ബെര്‍ത്തുറപ്പിച്ചത്. സിംബാബ്‌വെയില്‍ നടന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക തുടങ്ങിയ ടീമുകളെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു ഓറഞ്ച് പടയുടെ മുന്നേറ്റം. പേരുകേട്ട താരങ്ങളില്ലെങ്കിലും ഏതുവമ്പന്മാര്‍ക്കെതിരെയും പൊരുതി നില്‍ക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് അവര്‍ സിംബാബെയില്‍ നിന്ന് തന്നെ ലോകത്തോട് വിളിച്ച് പറഞ്ഞിരുന്നു.

Netherlands at the Cricket World Cup 2023  Cricket World Cup 2023  Netherlands Team  Netherlands coach Ryan Cook  ഏകദിന ലോകകപ്പ് 2023  റയാന്‍ കുക്ക്  നെതര്‍ലന്‍ഡ്‌സ്
നെതര്‍ലന്‍ഡ് ക്രിക്കറ്റ് ടീം

ശ്രീലങ്കന്‍ ടീമിനെ 213 റണ്‍സില്‍ എറിഞ്ഞൊതുക്കിയതിനും, വിന്‍ഡീസ് 374 എന്ന കൂറ്റന്‍ സ്‌കോര്‍ നേടിയ മത്സരത്തില്‍ പിന്തുടര്‍ന്ന് ഒപ്പം പിടിച്ചതിനും പിന്നീട് സൂപ്പര്‍ ഓവറില്‍ മുന്‍ ചാമ്പ്യന്മാരെ വീഴ്‌ത്തിയുമായിരുന്നു ഡച്ച് ടീം തങ്ങളുടെ കരുത്ത് തെളിയിച്ചത്. ലോകകപ്പില്‍ കളിക്കുന്ന ഏക സെക്കന്‍ഡ് ടയര്‍ അസോസിയേറ്റ് രാജ്യമാണ് നെതര്‍ലന്‍ഡ്.

ഫുട്ബോൾ, ഫീൽഡ് ഹോക്കി, ടെന്നീസ് എന്നിവയ്‌ക്ക് വമ്പന്‍ വേരോട്ടമുള്ള നെതര്‍ലന്‍ഡില്‍ ഒരു ന്യൂനപക്ഷ കായിക വിനോദമാണ് ക്രിക്കറ്റ്. എന്നാല്‍ ഇതു അഞ്ചാം തവണയാണ് ക്രിക്കറ്റിന്‍റെ വിശ്വവേദിയില്‍ സംഘം പോരിനിറങ്ങുന്നത്.

1996-ലാണ് ലോകകപ്പില്‍ ഓറഞ്ച് പടയുടെ അരങ്ങേറ്റം. പിന്നീട് 2003, 2007, 2011 വര്‍ഷങ്ങളിലായിരുന്നു ടീം ലോകകപ്പ് കളിക്കാനെത്തിയത്. 1996-ല്‍ ഒരൊറ്റ മത്സരം പോലും വിജയിക്കാതെയായിരുന്നു നെതര്‍ലന്‍ഡ്‌സ് മടങ്ങിയത്. എന്നാല്‍ 2003-ല്‍ നമീബിയയ്‌ക്കെതിരെ ടൂര്‍ണമെന്‍റില്‍ തങ്ങളുടെ ആദ്യ വിജയം ആഘോഷിക്കാന്‍ സംഘത്തിന് കഴിഞ്ഞു. ഇന്ത്യയെ 204 റണ്‍സിന് ഓള്‍ ഔട്ടാക്കി ഞെട്ടിച്ച പ്രകടനവും ആരാധകര്‍ മറക്കാനിടയില്ല.

2007-ല്‍ സ്‌കോട്ട്‌ലാന്‍ഡിനെയും ഓറഞ്ച് പട കീഴടക്കിയിരുന്നു. ഈ രണ്ട് വിജയങ്ങള്‍ മാത്രമാണ് ലോകകപ്പ് ചരിത്രത്തില്‍ നെതര്‍ലന്‍ഡ്‌സിന്‍റെ അക്കൗണ്ടിലുള്ളത്. 2011-ലും തുടര്‍ തോല്‍വികളുമായി മടങ്ങേണ്ടി വന്ന ടീമിന് 2015, 2019 പതിപ്പുകളില്‍ യോഗ്യത നേടാനായിരുന്നില്ല.

ALSO READ: Netherlands Cricketer Teja Nidamanuru : 'ആന്ധ്രയില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്ക്..'; ലോകകപ്പിലേക്ക് തേജ നിടമാനൂരിന്‍റെ യാത്ര ഇങ്ങനെ...

ഒരു ഇടവേളയ്‌ക്ക് ശേഷം ടൂര്‍ണമെന്‍റിലേക്ക് മടങ്ങിയെത്തിയ ടീമിന് യോഗ്യത മത്സരങ്ങളിലെന്ന പോലെ കരുത്തരെ വെല്ലുവിളിക്കാനാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. തങ്ങള്‍ക്ക് എന്തുചെയ്യാനാവുമെന്ന് കാത്തിരുന്ന് കാണാനാണ് ഡച്ച് കോച്ച് റയാൻ കുക്കും (Netherlands coach Ryan Cook ) പറയുന്നത്.

ALSO READ: ODI World Cup 2023 Pakistan Cricket team ബാബർ അസമിന് കഴിയുമോ ഇമ്രാൻ ഖാൻ നേടിയത്, രണ്ടാം ലോകകിരീടം സ്വപ്‌നം കണ്ട് പാക് പടയെത്തുന്നു

തങ്ങളുടെ പോരാട്ടവീര്യത്തെ പ്രതിഫലിപ്പിക്കാന്‍ അദ്ദേഹം ഉപയോഗിച്ച വാക്കാവട്ടെ 'ടോട്ടല്‍ ക്രിക്കറ്റ്' എന്നതുകൂടിയാണ്. 1970-കളിൽ യൊഹാൻ ക്രൈഫിന്‍റെ നേതൃത്വത്തിലുള്ള ഡച്ച് ടീം കാല്‍പ്പന്തിന്‍റെ ലോകത്ത് ആരാധകരെ അമ്പരപ്പിച്ച ശൈലിയാണ് ടോട്ടല്‍ ഫുട്‌ബോള്‍. ഇന്ത്യന്‍ മണ്ണില്‍ ക്രിക്കറ്റിന്‍റെ ലോകത്തും തങ്ങള്‍ മുന്നേറ്റമുറപ്പിക്കുമെന്നാണ് 'ടോട്ടല്‍ ക്രിക്കറ്റ്' എന്ന പദപ്രയോഗത്തിലൂടെ കുക്ക് പറഞ്ഞുവയ്‌ക്കുന്നത്.

ALSO READ: Cricket World Cup 2023 New Zealand Team: ഇനിയും കാത്തിരിക്കാനാകില്ല, ഇത്തവണ കിവീസിന്‍റെ വരവ് കിരീടവുമായി മടങ്ങാൻ തന്നെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.