ETV Bharat / sports

'മിഷന്‍ സെവന്‍...' ഏഴാം ജയം തേടി രോഹിത് ശര്‍മയും സംഘവും, നിലനില്‍പ്പിനായി പോരടിക്കാന്‍ ശ്രീലങ്ക; മത്സരം വാങ്കഡെയില്‍

India vs Sri Lanka Matchday Preview: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് ഇന്ന് ഏഴാം മത്സരം. വാങ്കഡെയില്‍ എതിരാളികള്‍ ശ്രീലങ്ക.

Cricket World Cup 2023  India vs Sri Lanka  India vs Sri Lanka Matchday Preview  India Rank In Cricket World Cup Points Table  Rohit Sharma Virat Kohli  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ക്രിക്കറ്റ് ലോകകപ്പ് 2023  ഇന്ത്യ ശ്രീലങ്ക  വാങ്കഡെ  ക്രിക്കറ്റ് ലോകകപ്പ് പോയിന്‍റ് പട്ടിക
India vs Sri Lanka
author img

By ETV Bharat Kerala Team

Published : Nov 2, 2023, 7:29 AM IST

മുംബൈ : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) വിജയക്കുതിപ്പ് തുടരാന്‍ ടീം ഇന്ത്യ ഇന്നിറങ്ങും (നവംബര്‍ 2). സെമി ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്താന്‍ പോരടിക്കുന്ന ശ്രീലങ്കയാണ് എതിരാളി. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ടിനാണ് മത്സരം (India vs Sri Lanka).

ലോകകപ്പില്‍ അപരാജിത കുതിപ്പ് നടത്തുന്ന ഇന്ത്യ തുടര്‍ച്ചയായ ഏഴാം ജയം ലക്ഷ്യമിട്ടാണ് ലങ്കയെ നേരിടാന്‍ ഇറങ്ങുന്നത്. കളിച്ച ആറ് മത്സരവും ജയിച്ച് പോയിന്‍റ് പട്ടികയില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് ടീം ഇന്ത്യ (India Rank In Cricket World Cup Points Table). ഇന്നത്തേത് ഉള്‍പ്പടെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ഒരു ജയം മാത്രം മതി രോഹിത് ശര്‍മയ്‌ക്കും (Rohit Sharma) സംഘത്തിനും ലോകകപ്പ് സെമി ഫൈനലുറപ്പിക്കാന്‍.

ശ്രേയസ് അയ്യര്‍ താളം കണ്ടെത്താന്‍ വിഷമിക്കുന്നതൊഴിച്ചാല്‍ കാര്യമായ തലവേദനയൊന്നും നിലവില്‍ ടീം ഇന്ത്യയ്‌ക്കില്ല. ബാറ്റര്‍മാരും ബൗളര്‍മാരും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനമാണ് ടീമിനായി പുറത്തെടുക്കുന്നത്. നായകന്‍ രോഹിത് ശര്‍മയാണ് ബാറ്റിങ്ങില്‍ കരുത്തന്‍.

ആറ് മത്സരങ്ങളില്‍ നിന്നും 398 റണ്‍സ് നേടാന്‍ ഇന്ത്യന്‍ നായകന് സാധിച്ചിട്ടുണ്ട്. പിന്നീട് എത്തുന്ന വിരാട് കോലിയും, കെഎല്‍ രാഹുലും, സൂര്യകുമാര്‍ യാദവുമെല്ലാം അവസരത്തിനൊത്ത് ഉയരുന്നത് ടീമിന് ആശ്വാസമാണ്. ബൗളിങ്ങിലും ടീം ഇന്ത്യ സെറ്റാണ്.

  • " class="align-text-top noRightClick twitterSection" data="">

ജസ്‌പ്രീത് ബുംറ നയിക്കുന്ന പേസ് യൂണിറ്റില്‍ മുഹമ്മദ് ഷമിയാണ് കൂടുതല്‍ അപകടകാരി. ഈ ലോകകപ്പില്‍ ആകെ രണ്ട് മത്സരം മാത്രം കളിച്ച ഷമി 9 വിക്കറ്റ് ഇതിനോടകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്. ബൗളിങ് നിരയില്‍ മുഹമ്മദ് സിറാജിന്‍റെ പ്രകടനത്തില്‍ മാത്രമാണ് ടീമിന് ആശങ്കയുള്ളത്.

Also Read : Mohammad Rizwan On Virat Kohli വിരാട് കോലിയുടെ പിറന്നാളിന് ഇത്തവണ മധുരമേറും...; പാക് താരം മുഹമ്മദ് റിസ്‌വാന്‍റെ പ്രവചനം ഇങ്ങനെ

മറുവശത്ത് ലോകകപ്പില്‍ ശ്രീലങ്കയ്‌ക്ക് ഇത് നിലനില്‍പ്പിന്‍റെ പോരാട്ടമാണ്. ആറ് മത്സരത്തില്‍ രണ്ട് ജയം മാത്രം നേടിയ അവര്‍ നിലവില്‍ പോയിന്‍റ് പട്ടികയിലെ ഏഴാം സ്ഥാനക്കാരാണ്. അവസാന മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനോട് തേല്‍വി വഴങ്ങേണ്ടി വന്നതോടെയാണ് ലങ്കയുടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേറ്റത്.

ഏകദിന ലോകകപ്പ് 2023 ഇന്ത്യ സ്ക്വാഡ് (Cricket World Cup 2023 India Squad): ശുഭ്‌മാൻ ഗിൽ, രോഹിത് ശർമ (ക്യാപ്‌റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഹാര്‍ദിക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്‍, ഇഷാന്‍ കിഷന്‍, ശാര്‍ദുല്‍ താക്കൂര്‍.

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 ശ്രീലങ്ക സ്ക്വാഡ് (Cricket World Cup 2023 Sri Lanka Squad): കുശാല്‍ പെരേര, പാതും നിസ്സങ്ക, ദിമുത് കരുണരത്‌നെ, കുശാല്‍ മെൻഡിസ് (ക്യാപ്‌റ്റൻ), സദീര സമരവിക്രമ, ധനഞ്ജയ ഡി സിൽവ, എയ്‌ഞ്ചലോ മാത്യൂസ്, ചരിത് അസലങ്ക, കസുൻ രജിത, ചന്ദ്രദാസ കുമാര, ദുഷാന്‍ ഹേമന്ത, മഹീഷ് തീക്ഷണ, ചമിക കരുണാരത്നെ, ദുനിത് വെല്ലലഗെ, ദില്‍ഷന്‍ മധുഷങ്ക.

Also Read : ഇന്ത്യ ജയിച്ചാലും വാങ്കഡെയില്‍ വെടിക്കെട്ടില്ല; കാരണം വ്യക്തമാക്കി ബിസിസിഐ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.