ETV Bharat / sports

തെളിഞ്ഞ ആകാശം, ഗാലറിയില്‍ നീലക്കടല്‍ തിരയടിക്കും...; മഴപ്പേടിയില്ലാതെ ഫൈനല്‍, അഹമ്മദാബാദിലെ കാലാവസ്ഥ പ്രവചനം ഇങ്ങനെ - അഹമ്മദാബാദ് കാലാവസ്ഥ പ്രവചനം

India vs Australia Final Weather Report: ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ മത്സരം നടക്കുന്ന അഹമ്മദാബാദിലെ കാലാവസ്ഥ പ്രവചനം.

Cricket World Cup 2023  India vs Australia Final  Ahmedabad Weather Report  Weather Report Ahmedabad  Security In Ahmedabad For World Cup Final  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍  ഇന്ത്യ ഓസ്‌ട്രേലിയ ഫൈനല്‍  അഹമ്മദാബാദ് കാലാവസ്ഥ പ്രവചനം  ലോകകപ്പ് ഫൈനല്‍ അഹമ്മദാബാദ് സുരക്ഷ
India vs Australia Final Weather Report
author img

By ETV Bharat Kerala Team

Published : Nov 19, 2023, 7:24 AM IST

അഹമ്മദാബാദ് : ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ (Cricket World Cup 2023) ഫൈനല്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് കളിപ്രേമികള്‍. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയം വേദിയാകുന്ന കലാശപ്പോരാട്ടത്തില്‍ ആതിഥേയരായ ഇന്ത്യ ആറാം കിരീടം ലക്ഷ്യമിട്ടെത്തുന്ന ഓസ്‌ട്രേലിയയെ ആണ് നേരിടുന്നത് (India vs Australia Final). ഉച്ചയ്‌ക്ക് രണ്ടിനാണ് മത്സരം ആരംഭിക്കുന്നത്.

ലോക ക്രിക്കറ്റിലെ തുല്യശക്തികളാണ് ഇന്ന് നടക്കാനിരിക്കുന്ന ഫൈനലില്‍ പരസ്‌പരം പോരടിക്കുന്നത്. ഇരു ടീമും തകര്‍പ്പന്‍ ഫോമില്‍. അതുകൊണ്ട് തന്നെ ആവേശകരമായൊരു മത്സരമാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

അതേസമയം, ആരാധകരെ ആശങ്കയിലാഴ്‌ത്തുന്ന ഏക കാര്യം കലാശപ്പോരാട്ടത്തിന്‍റെ രസം കെടുത്താന്‍ മഴയെത്തുമോ എന്നതാണ്. കൊല്‍ക്കത്തയില്‍ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലേറ്റുമുട്ടിയ ലോകകപ്പിലെ രണ്ടാം സെമി ഫൈനല്‍ പോരാട്ടത്തില്‍ മഴ പെയ്‌തിരുന്നു. ഈ സാഹചര്യത്തില്‍ ഫൈനലിലും മഴയെത്തുമോ എന്നാണ് ആരാധകരുടെ പേടിയും.

എന്നാല്‍, ഇക്കാര്യത്തില്‍ ഒരു പേടിയും വേണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അഹമ്മദാബാദില്‍ ഇന്ന് മഴ പെയ്യാന്‍ ഒരു സാധ്യതയുമില്ലെന്നാണ് കാലാവസ്ഥ പ്രവചനം. ദിവസം മുഴുവന്‍ തെളിഞ്ഞ അന്തരീക്ഷമായിരിക്കും ഉണ്ടായിരിക്കുക (Weather Report Ahmedabad).

100 ഓവര്‍ മത്സരം തന്നെയാണ് അഹമ്മദാബാദില്‍ ആരാധകരെ കാത്തിരിക്കുന്നതും. 1,30,000 കാണികള്‍ മത്സരം കാണാന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് അഹമ്മദാബാദില്‍ ഒരുക്കിയിരിക്കുന്നത്.

അഹമ്മദാബാദ് നഗരത്തിലെയും സ്റ്റേഡിയത്തിലെയും സുരക്ഷയ്‌ക്കായി 6,000 പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത് (Security In Ahmedabad For World Cup Final). ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും (Narendra Modi) ഓസ്‌ട്രേലിയന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി റിച്ചാര്‍ഡ് മാര്‍ല്‍സും (Richard Marles) കലാശപ്പോരാട്ടം കാണാന്‍ എത്തുന്നുണ്ട്. കൂടാതെ, സിനിമ-കായിക-രാഷ്‌ട്രീയ രംഗത്തെ നിരവധി പ്രമുഖരും ഇന്ത്യ ഓസ്‌ട്രേലിയ ഫൈനല്‍ മത്സരം കാണാന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യ ഏകദിന ക്രിക്കറ്റ് ലോകകപ്പ് സ്ക്വാഡ് (India Squad For CWC 2023): രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്, രവിചന്ദ്രന്‍ അശ്വിന്‍, ഇഷാന്‍ കിഷന്‍, ശര്‍ദുല്‍ താക്കൂര്‍, പ്രസിദ് കൃഷ്‌ണ.

ഓസ്‌ട്രേലിയ ഏകദിന ക്രിക്കറ്റ് ലോകകപ്പ് സ്ക്വാഡ് (Australia Squad For CWC 2023): ട്രാവിസ് ഹെഡ്, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്‌മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍നസ് ലബുഷെയ്‌ന്‍, ജോഷ് ഇംഗ്ലിസ്, കാമറൂണ്‍ ഗ്രീന്‍, മാര്‍ക്കസ് സ്റ്റോയിനിസ്, അലക്‌സ് കാരി, പാറ്റ് കമ്മിന്‍സ് (ക്യാപ്‌റ്റന്‍), ജോഷ് ഹെയ്‌സല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്, സീന്‍ ആബോട്ട്, ആദം സാംപ.

Also Read : രാജസിംഹാസനത്തിന് അരികില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും; ക്രിക്കറ്റ് രാജാക്കന്മാരുടെ പട്ടാഭിഷേകം ഇന്ന് അഹമ്മദാബാദില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.