അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പ് (Cricket World Cup 2023) പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ലോകകപ്പ് ക്രിക്കറ്റിന്‍റെ 13-ാം പതിപ്പിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ന്യൂസിലന്‍ഡിനെയാണ് നേരിടുന്നത് (England vs New Zealand Match Preview). അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകള്‍ തമ്മിലേറ്റുമുട്ടുന്ന മത്സരം ആരംഭിക്കുന്നത്.
-
A rematch of the 2019 Final kicks things off at #CWC23 🏆
— ICC (@ICC) October 5, 2023 " class="align-text-top noRightClick twitterSection" data="
Who's your pick to win the opener? 👀 pic.twitter.com/lRJau3MbUJ
">A rematch of the 2019 Final kicks things off at #CWC23 🏆
— ICC (@ICC) October 5, 2023
Who's your pick to win the opener? 👀 pic.twitter.com/lRJau3MbUJA rematch of the 2019 Final kicks things off at #CWC23 🏆
— ICC (@ICC) October 5, 2023
Who's your pick to win the opener? 👀 pic.twitter.com/lRJau3MbUJ
കിരീടം നിലനിര്‍ത്താന്‍ ഇംഗ്ലീഷ് പടയും ചരിത്രം മാറ്റിയെഴുതാനുള്ള യാത്ര കിവീസും തുടങ്ങിവെയ്‌ക്കാനൊരുങ്ങുമ്പോള്‍ തീപാറും പോരാട്ടമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അടുത്തിടെ സ്വന്തം നാട്ടില്‍ ന്യൂസിലന്‍ഡിനെ വീഴ്‌ത്തിയതിന്‍റെ ആത്മവിശ്വാസത്തിലാകും ഇംഗ്ലണ്ട് ഇന്ന് ഇറങ്ങുന്നത്. പ്രധാന താരങ്ങളില്‍ പലരും ഇല്ലാതിരുന്ന ആ ഏകദിന പരമ്പരയില്‍ 3-1നായിരുന്നു ഇംഗ്ലീഷ് പടയുടെ വിജയം.
-
Victory in 2019 🏆 Leadership 🧢
— England Cricket (@englandcricket) October 4, 2023 " class="align-text-top noRightClick twitterSection" data="
Stokes' return 🏏 Playing in India 🌍
Hear from the skipper on the eve of the @cricketworldcup 🗣@JosButtler | #CWC23 pic.twitter.com/5sNLuhFOKf
">Victory in 2019 🏆 Leadership 🧢
— England Cricket (@englandcricket) October 4, 2023
Stokes' return 🏏 Playing in India 🌍
Hear from the skipper on the eve of the @cricketworldcup 🗣@JosButtler | #CWC23 pic.twitter.com/5sNLuhFOKfVictory in 2019 🏆 Leadership 🧢
— England Cricket (@englandcricket) October 4, 2023
Stokes' return 🏏 Playing in India 🌍
Hear from the skipper on the eve of the @cricketworldcup 🗣@JosButtler | #CWC23 pic.twitter.com/5sNLuhFOKf
ലോകകപ്പിലെ സന്നാഹ മത്സരങ്ങളില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചപ്പോള്‍ ബംഗ്ലാദേശിനെതിരെ ജയം പിടിക്കാനും ജോസ് ബട്‌ലറിനും സംഘത്തിനുമായി. മറുവശത്ത് തകര്‍പ്പന്‍ ഫോമിലാണ് ന്യൂസിലന്‍ഡ്. ഇംഗ്ലണ്ടിനെതിരെ പരമ്പര തോറ്റെങ്കിലും പിന്നീട് ബംഗ്ലാദേശിനെ തകര്‍ത്ത് അന്താരാഷ്‌ട ക്രിക്കറ്റില്‍ വിജയ വഴിയിലെത്താന്‍ കിവീസിന് സാധിച്ചിട്ടുണ്ട്. ലോകകപ്പിലെ സന്നാഹ മത്സരങ്ങളില്‍ പാകിസ്ഥാനെയും ദക്ഷിണാഫ്രിക്കയേയും വീഴ്‌ത്തിയും ഈ മികവ് തുടരാന്‍ അവര്‍ക്കായിരുന്നു.
സൂപ്പർ പോരില്‍ സൂപ്പർ താരങ്ങളില്ല: ഏറെ നാളത്തെ ഇടവേളയ്‌ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ നായകന്‍ കെയ്‌ന്‍ വില്യംസണ്‍ (Kane Williamson) ഇന്നത്തെ മത്സരത്തില്‍ കളിക്കാത്തത് ന്യൂസിലന്‍ഡിന് തിരിച്ചടിയാണ്. വില്യംസണിന്‍റെ അഭാവത്തില്‍ ടോം ലാഥം ആയിരിക്കും ഇന്ന് കിവീസിനെ നയിക്കുക. ഇംഗ്ലണ്ട് പര്യടനത്തിനിടെ കൈവിരലിന് പരിക്കേറ്റ വെറ്ററന്‍ പേസര്‍ ടിം സൗത്തിയും (Tim Southee) ലോകകപ്പിലെ ആദ്യ മത്സരത്തില്‍ കളിക്കാനുണ്ടാകില്ല (New Zealand Cricket Team News). സൗത്തിയുടെ അഭാവത്തില്‍ ട്രെന്‍റ് ബോള്‍ട്ടിലാണ് കിവീസിന്‍റെ ബൗളിങ് പ്രതീക്ഷകള്‍.
-
From our 2019 success 🏆
— England Cricket (@englandcricket) October 4, 2023 " class="align-text-top noRightClick twitterSection" data="
To this 2023 contest 🏏
On the Road to Retain 💪#EnglandCricket | #CWC23 🌍 pic.twitter.com/2DWc1LL9O0
">From our 2019 success 🏆
— England Cricket (@englandcricket) October 4, 2023
To this 2023 contest 🏏
On the Road to Retain 💪#EnglandCricket | #CWC23 🌍 pic.twitter.com/2DWc1LL9O0From our 2019 success 🏆
— England Cricket (@englandcricket) October 4, 2023
To this 2023 contest 🏏
On the Road to Retain 💪#EnglandCricket | #CWC23 🌍 pic.twitter.com/2DWc1LL9O0
മറുവശത്ത് ഇംഗ്ലണ്ട് നിരയില്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന്‍റെ സേവനവും സംശയത്തിലാണ്. ഇടുപ്പിനേറ്റ പരിക്ക് മൂലം താരത്തിന് ഇന്നത്തെ മത്സരം നഷ്‌ടമായേക്കുമെന്നാണ് സൂചന (Ben Stokes Injury). ലോകകപ്പിലെ ആദ്യ മത്സരത്തിന് സ്‌പെഷ്യലിസ്റ്റ് ബാറ്ററായ സ്റ്റോക്‌സ് ഇല്ലെങ്കിലും നായകന്‍ ജോസ് ബട്‌ലര്‍, ജോണി ബെയര്‍സ്റ്റോ, ഹാരി ബ്രൂക്ക്, ഡേവിഡ് മലാന്‍, ലിയാം ലിവിങ്‌സ്റ്റണ്‍ എന്നിവരടങ്ങുന്ന ഇംഗ്ലീഷ് നിരയ്‌ക്ക് കാര്യമായി ആശങ്കപ്പെടേണ്ടി വന്നേക്കില്ല.
ലോകകപ്പിലെ നേര്‍ക്കുനേര്‍ ചരിത്രം (England vs New Zealand Cricket World Cup Head To Head Stats): ഏകദിന ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിലെ നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ തുല്യശക്തികളാണ് ഇംഗ്ലണ്ടും ന്യൂസിലന്‍ഡും. ലോകകപ്പില്‍ 10 മത്സരങ്ങളിലാണ് ഇരു ടീമുകളും തമ്മിലേറ്റുമുട്ടിയിട്ടുള്ളത്. അതില്‍ അഞ്ച് വീതം മത്സരങ്ങളില്‍ രണ്ട് ടീമിനും ജയിക്കാന്‍ സാധിച്ചിട്ടുണ്ട്.
ഏകദിന ലോകകപ്പ് 2023 ഇംഗ്ലണ്ട് സ്‌ക്വാഡ് (Cricket World Cup 2023 England Squad): ജോസ് ബട്‌ലർ (ക്യാപ്‌റ്റന്‍), ഡേവിഡ് മലാൻ, ജോ റൂട്ട്, ബെൻ സ്‌റ്റോക്‌സ്, ജോണി ബെയർസ്‌റ്റോ, ഹാരി ബ്രൂക്ക്, ലിയാം ലിവിങ്‌സ്‌റ്റണ്‍, മൊയീൻ അലി, ഗസ് അറ്റ്കിൻസൺ, സാം കറൻ, ക്രിസ് വോക്‌സ്, ഡേവിഡ് വില്ലി, മാർക്ക് വുഡ്, ആദിൽ റഷീദ്, റീസ് ടോപ്ലി.
ഏകദിന ലോകകപ്പ് 2023 ന്യൂസിലന്‍ഡ് സ്‌ക്വാഡ് (Cricket World Cup 2023 New Zealand Squad): മാര്‍ക്ക് ചാപ്‌മാന്‍, ഡെവോണ്‍ കോണ്‍വെ, കെയ്ൻ വില്യംസൺ (ക്യാപ്‌റ്റന്‍), ടോം ലാഥം, ഡാരില്‍ മിച്ചല്‍, വില്‍ യങ്, ജിമ്മി നീഷാം, രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, ടിം സൗത്തി, മിച്ചല്‍ സാന്‍റ്‌നര്‍, ട്രെന്‍റ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെൻറി, ഇഷ് സോധി.