റണ്‍സ്, വിക്കറ്റ്, സിക്‌സര്‍, ഫോര്‍... ക്രിക്കറ്റ് ആരവത്തെ വരവേല്‍ക്കാനൊരുങ്ങി ലോകം. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന് (Cricket World Cup 2023) ഇന്ന് കൊടി ഉയരുകയാണ്. 10 വേദികളില്‍ 42 ദിവസം നീണ്ടുനില്‍ക്കുന്ന ലോക ക്രിക്കറ്റ് മാമാങ്കത്തില്‍ ഫൈനലുള്‍പ്പടെ 48 മത്സരങ്ങളാണുള്ളത്.
ഇന്ന് (ഒക്‌ടോബര്‍ 5) നടക്കുന്ന ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ന്യൂസിലന്‍ഡിനെയാണ് നേരിടുന്നത് (England vs New Zealand Cricket World Cup 2023 Match). അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. വര്‍ണാഭമായ ഉദ്‌ഘാടന ചടങ്ങുകളൊന്നുമില്ലാതെയാണ് ഇക്കുറി വിശ്വകിരീടത്തിനായുള്ള പോരാട്ടങ്ങള്‍ തുടങ്ങുന്നത്.
-
A rematch of the 2019 Final kicks things off at #CWC23 🏆
— ICC (@ICC) October 5, 2023 " class="align-text-top noRightClick twitterSection" data="
Who's your pick to win the opener? 👀 pic.twitter.com/lRJau3MbUJ
">A rematch of the 2019 Final kicks things off at #CWC23 🏆
— ICC (@ICC) October 5, 2023
Who's your pick to win the opener? 👀 pic.twitter.com/lRJau3MbUJA rematch of the 2019 Final kicks things off at #CWC23 🏆
— ICC (@ICC) October 5, 2023
Who's your pick to win the opener? 👀 pic.twitter.com/lRJau3MbUJ
സമയപ്രശ്‌നത്തെ തുടര്‍ന്നാണ് ലോകകപ്പിന് ഉദ്‌ഘാടനച്ചടങ്ങുകള്‍ സംഘടിപ്പിക്കാത്തതെന്ന് ബിസിസിഐ അധികൃതര്‍ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. ആതിഥേയരായ ഇന്ത്യ ഉള്‍പ്പടെ പത്ത് ടീമുകളാണ് ലോകകപ്പില്‍ പോരടിക്കുന്നത്. ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ, ശ്രീലങ്ക, പാകിസ്ഥാന്‍, നെതര്‍ലന്‍ഡ്‌സ്, ദക്ഷിണാഫ്രിക്ക, അഫ്‌ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവരാണ് ഇന്ത്യയ്‌ക്ക് പുറമെ ലോകകപ്പില്‍ മത്സരിക്കുന്ന ടീമുകള്‍ (Teams In Cricket World Cup 2023).
അഹമ്മദാബാദ്, ലഖ്‌നൗ, മുംബൈ, കൊൽക്കത്ത, ധർമ്മശാല, ഡൽഹി, പൂനെ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ എന്നീ പത്ത് നഗരങ്ങളാണ് ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയൊരുക്കുന്നത് (Cricket World Cup 2023 Venues). പ്രാഥമിക ഘട്ടത്തില്‍ റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍. ഈ ഘട്ടത്തില്‍ ഓരോ ടീമും പരസ്‌പരം ഓരോ മത്സരങ്ങളില്‍ ഏറ്റുമുട്ടും.
-
Eyes are on the prize ahead of the @cricketworldcup 💥#CWC23 pic.twitter.com/jfCQtcCdXo
— ICC (@ICC) October 4, 2023 " class="align-text-top noRightClick twitterSection" data="
">Eyes are on the prize ahead of the @cricketworldcup 💥#CWC23 pic.twitter.com/jfCQtcCdXo
— ICC (@ICC) October 4, 2023Eyes are on the prize ahead of the @cricketworldcup 💥#CWC23 pic.twitter.com/jfCQtcCdXo
— ICC (@ICC) October 4, 2023
തുടര്‍ന്ന് പോയിന്‍റ് അടിസ്ഥാനത്തില്‍ ആദ്യ നാല് സ്ഥാനം സ്വന്തമാക്കുന്ന ടീമുകള്‍ സെമി ഫൈനലിലേക്ക് കുതിക്കും. നവംബര്‍ 15ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് ആദ്യ സെമി ഫൈനല്‍. രണ്ടാം സെമി ഫൈനല്‍ പോരാട്ടം നവംബര്‍ 16ന് കൊല്‍ക്കത്ത ഈഡന്‍ഗാര്‍ഡന്‍സില്‍ നടക്കും. ഉദ്‌ഘാടന മത്സരം നടക്കുന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നവംബര്‍ 19-ാം തീയതിയാണ് ഫൈനല്‍.
ലോകകപ്പിന്‍റെ ആതിഥേയരായ ടീം ഇന്ത്യ ഒക്‌ടോബര്‍ എട്ടിനാണ് ആദ്യ മത്സരത്തിനിറങ്ങുന്നത്. കരുത്തരായ ഓസ്‌ട്രേലിയ ആണ് ഇന്ത്യയുടെ ആദ്യ എതിരാളികള്‍. ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ പാകിസ്ഥാന്‍ സൂപ്പര്‍ പോരാട്ടം ഒക്‌ടോബര്‍ 14ന് നടക്കും.
-
The hosts are geared up to shine at #CWC23 🇮🇳 pic.twitter.com/RezKToCCh5
— ICC Cricket World Cup (@cricketworldcup) October 3, 2023 " class="align-text-top noRightClick twitterSection" data="
">The hosts are geared up to shine at #CWC23 🇮🇳 pic.twitter.com/RezKToCCh5
— ICC Cricket World Cup (@cricketworldcup) October 3, 2023The hosts are geared up to shine at #CWC23 🇮🇳 pic.twitter.com/RezKToCCh5
— ICC Cricket World Cup (@cricketworldcup) October 3, 2023
ഏകദിന ലോകകപ്പ് പോരാട്ടങ്ങള്‍ ലൈവായി കാണാന്‍ (Where To Watch Cricket World Cup 2023) : ഏകദിന ലോകകപ്പിലെ മത്സരങ്ങള്‍ ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിന്‍റെ ചാനലുകളിലൂടെയാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ക്ക് പുറമെ വിവിധ പ്രാദേശിക ഭാഷകളിലൂടെയും ആരാധകര്‍ക്ക് മത്സരം വീക്ഷിക്കാം. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലൂടെയാണ് മത്സരങ്ങളുടെ ഓണ്‍ലൈന്‍ സ്‌ട്രീമിങ്.