ETV Bharat / sports

Australia vs New Zealand Matchday Preview: ഓസീസും കിവീസും നേര്‍ക്കുനേര്‍; ധര്‍മ്മശാലയില്‍ 'അയല്‍ക്കാരുടെ ക്ലാസിക് പോര്'

Cricket World Cup 2023 Match No 27: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ ന്യൂസിലന്‍ഡിനെ നേരിടും.

Cricket World Cup 2023  Australia vs New Zealand  Australia vs New Zealand Matchday Preview  Cricket World Cup 2023 Australia Squad  Cricket World Cup 2023 New Zealand Squad  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ലോകകപ്പ് ക്രിക്കറ്റ് 2023  ഓസ്‌ട്രേലിയ ന്യൂസിലന്‍ഡ്  ലോകകപ്പ് പോയിന്‍റ് പട്ടിക  ഓസ്‌ട്രേലിയ ന്യൂസിലന്‍ഡ് ലോകകപ്പ് സ്ക്വാഡ്
Australia vs New Zealand Matchday Preview
author img

By ETV Bharat Kerala Team

Published : Oct 28, 2023, 7:10 AM IST

Updated : Oct 28, 2023, 7:29 AM IST

ധര്‍മ്മശാല: ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ (Cricket World Cup 2023) കരുത്തന്മാരുടെ ക്ലാസിക് പോരാട്ടത്തില്‍ ന്യൂസിലന്‍ഡ് ഇന്ന് ഓസ്‌ട്രേലിയയെ നേരിടും (Australia vs New Zealand). ധര്‍മ്മശാലയിലെ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ (HPCA) സ്റ്റേഡിയത്തില്‍ രാവിലെ പത്തരയ്ക്കാണ് മത്സരം. ന്യൂസിലന്‍ഡ് ലോകകപ്പിലെ അഞ്ചാം ജയം ലക്ഷ്യമിടുമ്പോള്‍ ഓസീസ് നാലാമത്തെ ജയം തേടിയാണ് ഇന്നിറങ്ങുന്നത് (Cricket World Cup 2023 Points Table).

പോയിന്‍റ് പട്ടികയില്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലാണ് ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ ടീമുകള്‍. തുടര്‍ജയങ്ങള്‍ക്കൊടുവില്‍ അവസാന മത്സരം ഇന്ത്യയോട് തോറ്റതിന്‍റെ ക്ഷീണം മാറ്റി വിജയവഴിയില്‍ തിരിച്ചെത്താനുള്ള ശ്രമങ്ങളായിരിക്കും കിവീസ് ഇന്ന് നടത്തുന്നത്. മറുവശത്ത് രണ്ട് തോല്‍വികളോടെ തുടങ്ങിയ ഓസീസ് തുടര്‍ച്ചയായ നാലാം ജയമാണ് ഇന്ന് ലക്ഷ്യമിടുന്നത്.

  • " class="align-text-top noRightClick twitterSection" data="">

ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ബാറ്റിങ്ങില്‍ ഫോമിലേക്ക് ഉയര്‍ന്നതാണ് ഓസ്ട്രേലിയയുടെ കരുത്ത് വര്‍ധിപ്പിക്കുന്നത്. അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും സെഞ്ച്വറിയടിക്കാന്‍ ഇടംകയ്യന്‍ ബാറ്റര്‍ക്കായിരുന്നു. വാര്‍ണര്‍ക്കൊപ്പം സ്റ്റീവ് സ്‌മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മിച്ചല്‍ മാര്‍ഷ്, ലബുഷെയ്‌ന്‍ എന്നിവരിലുമാണ് കങ്കാരുപ്പടയുടെ റണ്‍സ് പ്രതീക്ഷകള്‍.

ബൗളിങ്ങില്‍ ആദം സാംപയാണ് ടീമിന്‍റെ വജ്രായുധം. അവസാന മൂന്ന് മത്സരങ്ങളിലും നാല് വിക്കറ്റ് പ്രകടനം നടത്തിയ സാംപയും മിന്നും ഫോമില്‍. നായകന്‍ പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ് ത്രയം അടങ്ങുന്ന പേസ് നിരയും താളം കണ്ടെത്തിയാല്‍ കിവീസിന് വിയര്‍ക്കേണ്ടി വന്നേക്കാം.

ഓസ്‌ട്രേലിയേക്കാള്‍ ബാറ്റിങ്ങില്‍ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളാണ് ന്യൂസിലന്‍ഡ് നടത്തുന്നത്. ഡാരില്‍ മിച്ചല്‍, രചിന്‍ രവീന്ദ്ര, ഡെവോണ്‍ കോണ്‍വെ എന്നിവര്‍ റണ്‍സ് കണ്ടെത്തുന്നത് ടീമിന് ആശ്വസം. കൂടാതെ, ആവശ്യഘട്ടങ്ങളില്‍ നായകന്‍ ടോം ലാഥവും വില്‍ യങ്ങും സ്കോറിങ് ഉയര്‍ത്തുന്നുണ്ട്.

മിച്ചല്‍ സാന്‍റ്‌നറുടെ ഓള്‍റൗണ്ട് പ്രകടനവും പ്രതീക്ഷയോടെയാണ് കിവീസ് ഉറ്റുനോക്കുന്നത്. പേസര്‍ ട്രെന്‍റ് ബോള്‍ട്ട് നല്‍കുന്ന തുടക്കവും കിവീസിന് ഇന്ന് നിര്‍ണായകമാകും.

ഏകദിന ലോകകപ്പ് 2023 ന്യൂസിലന്‍ഡ് സ്‌ക്വാഡ് (Cricket World Cup 2023 New Zealand Squad): കെയ്‌ന്‍ വില്യംസണ്‍ (ക്യാപ്‌റ്റന്‍), ഡെവോണ്‍ കോണ്‍വെ, വില്‍ യങ്, രചിന്‍ രവീന്ദ്ര, ടോം ലാഥം (വിക്കറ്റ് കീപ്പര്‍), ഡാരില്‍ മിച്ചല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്‍റ്‌നര്‍, മാര്‍ക്ക് ചാപ്‌മാന്‍, ടിം സൗത്തി, ട്രെന്‍റ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെൻറി, ഇഷ് സോധി.

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 ഓസ്‌ട്രേലിയ സ്ക്വാഡ് (Cricket World Cup 2023 Australia Squad): മിച്ചല്‍ മാര്‍ഷ്, ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്‌മിത്ത്, മാര്‍നസ് ലബുഷെയ്‌ന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ട്രാവിസ് ഹെഡ്, മാര്‍ക്കസ് സ്റ്റോയിനിസ്, കാമറൂണ്‍ ഗ്രീന്‍, അലക്‌സ് കാരി, ജോഷ് ഇംഗ്ലിസ്, പാറ്റ് കമ്മിന്‍സ് (ക്യാപ്‌റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്, ജോഷ് ഹെയ്‌സല്‍വുഡ്, ആദം സാംപ, സീന്‍ ആബോട്ട്.

Also Read : Pakistan vs South Africa : പാകിസ്ഥാന്‍റെ സെമി മോഹങ്ങള്‍ക്ക് വീണ്ടും തിരിച്ചടി, അവസാന വിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് നാടകീയ ജയം

Last Updated : Oct 28, 2023, 7:29 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.