ETV Bharat / sports

ആദ്യ നാലില്‍ തുടരാന്‍ 'കങ്കാരുപ്പട', നാണക്കേട് ഒഴിവാക്കാന്‍ 'ത്രീ ലയണ്‍സ്'; അഹമ്മദാബാദില്‍ ഇന്ന് ഓസ്‌ട്രേലിയ ഇംഗ്ലണ്ട് ആവേശപ്പോര് - ട്രാവിസ് ഹെഡ്

Australia vs England Match Preview ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്നത്തെ രണ്ടാമത്തെ മത്സരത്തില്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ നേരിടും.

Cricket World Cup 2023  Australia vs England  Australia vs England Match Preview  Cricket World Cup 2023 Australia Squad  ricket World Cup 2023 England Squad  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ലോകകപ്പ് ക്രിക്കറ്റ് 2023  ഓസ്‌ട്രേലിയ ഇംഗ്ലണ്ട്  ട്രാവിസ് ഹെഡ്  ഡേവിഡ് വാര്‍ണര്‍
Australia vs England Match Preview
author img

By ETV Bharat Kerala Team

Published : Nov 4, 2023, 7:26 AM IST

അഹമ്മദാബാദ് : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) സെമി ഫൈനലിനോട് അടുക്കാന്‍ ഓസ്‌ട്രേലിയ (Australia) ഇറങ്ങുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ചിരവൈരികളായ ഇംഗ്ലണ്ടാണ് കങ്കാരുപ്പടയുടെ എതിരാളികള്‍ (Australia vs England Match Preview). ഉച്ചയ്‌ക്ക് രണ്ടിനാണ് മത്സരം ആരംഭിക്കുന്നത്.

ലോകകപ്പില്‍ ഇരു ടീമുകളുടെയും ഏഴാമത്തെ മത്സരമാണിന്ന്. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഓസ്‌ട്രേലിയ എട്ട് പോയിന്‍റുമായി പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. മറുവശത്ത് ഇതുവരെ ഒരു മത്സരം മാത്രം ജയിച്ച നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടാണ് പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാര്‍.

  • " class="align-text-top noRightClick twitterSection" data="">

തുടര്‍ച്ചയായ അഞ്ചാം ജയം തേടിയാണ് ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ നേരിടാന്‍ ഇറങ്ങുന്നത്. അവസാന മത്സരത്തില്‍ കരുത്തരായ ന്യൂസിലന്‍ഡിനെതിരെ അഞ്ച് റണ്‍സിന്‍റെ ആവേശ ജയമാണ് ഓസീസ് സ്വന്തമാക്കിയത്. ബാറ്റര്‍മാരുടെ ഫോമാണ് കങ്കാരുപ്പടയുടെ കരുത്ത്.

ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമിലാണ്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറിയുമായി വരവറിയിച്ച ട്രാവിസ് ഹെഡിന്‍റെ ബാറ്റില്‍ നിന്ന് ഇന്നും റണ്‍സൊഴുകുമെന്നാണ് ടീമിന്‍റെ പ്രതീക്ഷ. സ്റ്റീവ് സ്‌മിത്ത്, മാര്‍നസ് ലബുഷെയ്‌ന്‍, ജോഷ് ഇംഗ്ലിസ് എന്നിവരെല്ലാം അവസരത്തിനൊത്ത് ഉയരുന്നുണ്ട്.

അതേസമയം, പരിക്കേറ്റ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ ഇന്ന് ഇറങ്ങാത്തത് ടീമിന് തിരിച്ചടിയാണ്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി നാട്ടിലേക്ക് മടങ്ങിയ മിച്ചല്‍ മാര്‍ഷും മത്സരത്തിനുണ്ടാകില്ല. ഇവരുടെ അഭാവത്തില്‍ മാര്‍ക്കസ് സ്റ്റോയിനിസ്, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്താനാണ് സാധ്യത.

ബൗളിങ്ങില്‍ ആദം സാംപയിലാണ് ടീമിന്‍റെ പ്രധാന പ്രതീക്ഷ. നിലവിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനക്കാരനാണ് സാംപ. ക്യാപ്‌റ്റന്‍ പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ് ത്രയത്തിന്‍റെ ബൗളിങ്ങും ഓസീസിന് ഇന്ന് നിര്‍ണായകമായേക്കും.

ലോകകപ്പ് സെമി ഫൈനല്‍ സാധ്യതകള്‍ അവസാനിച്ച ഇംഗ്ലണ്ടിന് ചാമ്പ്യന്‍സ് ട്രോഫി യോഗ്യത ഉറപ്പിക്കാന്‍ ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്. ലോകകപ്പ് പോയിന്‍റ് പട്ടികയില്‍ നിലവില്‍ പത്താം സ്ഥാനത്താണ് നിലവിലെ ചാമ്പ്യന്മാര്‍. പോയിന്‍റ് പട്ടികയില്‍ ആദ്യ എട്ടിനുള്ളില്‍ ലോകകപ്പ് പോരാട്ടം അവസാനിപ്പിച്ചാലെ ഇംഗ്ലീഷ് പടയ്‌ക്ക് ചാമ്പ്യന്‍സ് ട്രോഫി യോഗ്യത നിലനിര്‍ത്താനാകൂ.

ബാറ്റര്‍മാരുടെ സ്ഥിരതയില്ലായ്‌മയും മോശം പ്രകടനങ്ങളുമാണ് ഇംഗ്ലണ്ടിന് ഇപ്രാവശ്യം തിരിച്ചടിയായത്. ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്‌ലര്‍, ജോണി ബെയര്‍സ്റ്റോ ഉള്‍പ്പടെയുള്ള പ്രധാന താരങ്ങളെല്ലാം കളിമറന്ന മട്ടാണ്. അവസാന മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ ബൗളര്‍മാര്‍ക്ക് മികവ് കാട്ടാനയിരുന്നു. എന്നാല്‍, ഇന്ന് കരുത്തരായ ഓസീസിനെതിരെയും ഇംഗ്ലീഷ് ബൗളര്‍മാര്‍ ഇതേ പ്രകടനം ആവര്‍ത്തിക്കുമോ എന്ന് കണ്ടറിയേണ്ടതാണ്.

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 ഓസ്‌ട്രേലിയ സ്ക്വാഡ് (Cricket World Cup 2023 Australia Squad): ട്രാവിസ് ഹെഡ്, ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്‌മിത്ത്, മിച്ചല്‍ മാര്‍ഷ്, മാര്‍നസ് ലബുഷെയ്‌ന്‍, ജോഷ് ഇംഗ്ലിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, കാമറൂണ്‍ ഗ്രീന്‍, മാര്‍ക്കസ് സ്റ്റോയിനിസ്, അലക്‌സ് കാരി, പാറ്റ് കമ്മിന്‍സ് (ക്യാപ്‌റ്റന്‍), ജോഷ് ഹെയ്‌സല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്, സീന്‍ ആബോട്ട്, ആദം സാംപ.

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 ഇംഗ്ലണ്ട് സ്ക്വാഡ് (Cricket World Cup 2023 England Squad): ഡേവിഡ് മലാൻ, ജോണി ബെയർസ്‌റ്റോ, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍ (ക്യാപ്‌റ്റന്‍/വിക്കറ്റ് കീപ്പര്‍), മൊയീൻ അലി, ലിയാം ലിവിങ്‌സ്‌റ്റണ്‍, സാം കറൻ, ക്രിസ് വോക്‌സ്, ഡേവിഡ് വില്ലി, മാർക്ക് വുഡ്, ഗസ് അറ്റ്കിൻസൺ, ആദിൽ റഷീദ്, ബ്രൈഡൻ കാർസി.

Also Read : 'സച്ചിനെ കണ്ടാല്‍ സ്റ്റീവ് സ്‌മിത്തിനെ പോലെ', വാങ്കെഡെയില്‍ സ്ഥാപിച്ച പ്രതിമ സോഷ്യല്‍ മീഡിയയില്‍ വാഗ്വാദം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.