ലോകകപ്പ് സന്നാഹ മത്സരത്തില്‍ ന്യൂസിലൻഡിനെതിരെ ആധികാരിക ജയം നേടി വെസ്റ്റ് ഇൻഡീസ്. വിന്‍ഡീസ് ഉയർത്തിയ 421 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കിവീസ് 47.2 ഓവറില്‍ 330 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.
-
🌴 v 🇳🇿
— Windies Cricket (@windiescricket) May 28, 2019 " class="align-text-top noRightClick twitterSection" data="
WI WIN! 🙌 Keep the momentum going boys!
WI 421 all out (47.2 ov)
Hope - 101 (86)
Russell - 54 (25)
Lewis - 50 (54)
NZ 330 all out (47.2 ovs)
Carlos 3/75 (9.0 ovs)
Allen 2/47 (6.2 ovs) pic.twitter.com/iLc2BYCZxC
">🌴 v 🇳🇿
— Windies Cricket (@windiescricket) May 28, 2019
WI WIN! 🙌 Keep the momentum going boys!
WI 421 all out (47.2 ov)
Hope - 101 (86)
Russell - 54 (25)
Lewis - 50 (54)
NZ 330 all out (47.2 ovs)
Carlos 3/75 (9.0 ovs)
Allen 2/47 (6.2 ovs) pic.twitter.com/iLc2BYCZxC🌴 v 🇳🇿
— Windies Cricket (@windiescricket) May 28, 2019
WI WIN! 🙌 Keep the momentum going boys!
WI 421 all out (47.2 ov)
Hope - 101 (86)
Russell - 54 (25)
Lewis - 50 (54)
NZ 330 all out (47.2 ovs)
Carlos 3/75 (9.0 ovs)
Allen 2/47 (6.2 ovs) pic.twitter.com/iLc2BYCZxC
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിൻഡീസിന് ക്രിസ് ഗെയിലും എവിന്‍ ലൂയിസും ചേര്‍ന്ന് തകർപ്പൻ തുടക്കം നൽകി. നാല് ഫോറും മൂന്ന് സിക്സുമായി 22 പന്തിൽ 36 റൺസ് നേടിയ ഗെയിൽ വെടിക്കെട്ടിന് തുടക്കം കുറിച്ചപ്പോൾ മറുവശത്ത് ഓപ്പണർ എവിൻ ലെവിസ് അർധ സെഞ്ച്വറിയും തികച്ചു. 59 ന് ആദ്യവിക്കറ്റ് നഷ്ടപ്പെട്ടപ്പോൾ ക്രീസിലെത്തിയ ഷായ് ഹോപ്പ് തുടക്കം മുതൽ തകർത്തടിച്ചു. 86 പന്തിൽ 101 റൺസ് നേടിയ ശേഷമാണ് ഹോപ്പ് മടങ്ങിയത്. ഡാരൻ ബ്രാവോയും ഷിമ്രോൻ ഹെറ്റ്മയറും കാര്യമായി തിളങ്ങിയില്ലെങ്കിലും നായകൻ ജേസണ്‍ ഹോള്‍ഡര്‍ (47), 25 പന്തില്‍ 54 റണ്‍സെടുത്ത ആന്ദ്രേ റസല്‍, കാർലോസ് ബ്രാത് വെയറ്റ് (16 പന്തിൽ 24), ആഷ്ലി നഴ്സ് (ഒമ്പത് പന്തിൽ 21) എന്നിവർ ടീമിന്‍റെ സ്‌കോര്‍ നാനൂറ് കടത്തി. നാല് വിക്കറ്റ് വീഴ്ത്തിയ ട്രെന്‍റ് ബോള്‍ട്ടും രണ്ട് വിക്കറ്റ് നേടിയ ജെയിംസ് ഹെന്റിയും കിവീസിനായി ബൗളിംഗിൽ മികച്ച പ്രകടനം കാഴ്ചവച്ചു.
വമ്പൻ സ്കോർ പിന്തുടർന്നിറങ്ങിയ ന്യൂസിലൻഡ് തുടക്കത്തിൽ പതറി. 33-3 എന്ന നിലയിലേക്ക് പരുങ്ങിയ കിവീസിനെ നായകൻ കെയിൻ വില്യംസണും ടോം ബ്ലണ്ടലും കരകയറ്റി. ഇരുവരും തകർത്തടിച്ചപ്പോൾ സ്കോർ വേഗത്തിൽ മുന്നോട്ടു നീങ്ങി. എന്നാൽ 64 പന്തിൽ 85 റൺസെടുത്ത വില്യംസൺ അപ്രതീക്ഷിതമായി റണ്ണൗട്ടായതോടെ കിവീസ് തളരുമെന്ന് പ്രതീക്ഷിച്ചെങ്കിലും മറുവശത്ത് പതറാതെ നിന്ന ബ്ലണ്ടൽ ടീമിനെ മുന്നോട്ടു നയിച്ചു. ആറാമനായി താരം പുറത്തായപ്പോൾ കിവീസ് 261-6 എന്ന നിലയിലായിരുന്നു. പിന്നീട് ക്രീസിലെത്തിയ ജെയിംസ് നീഷം (20), കോളിൻ ഗ്രാൻഡ്ഹോം (23), മിച്ചൽ സാന്‍റ്നെർ (19), ഇഷ് സോധി (39) എന്നിവർക്ക് ടീമിനെ വിജയത്തിലെത്തിക്കാൻ സാധിക്കാതെ പോയപ്പോൾ കിവീസ് 47.2 ഓവറിൽ 330 ന് ഓൾഔട്ട് ആവുകയായിരുന്നു.
വിൻഡീസിനായി കാർലോസ് ബ്രാത് വെയറ്റ് മൂന്ന് വിക്കറ്റും, ഫാബിയൻ അലൻ രണ്ടും ആഷ്ലി നഴ്സ്, ഷെൽഡോൺ കോട്റെൽ, ഒഷാനെ തോമസ്, കെമാർ റോച്ച് എന്നിവർ ഓരോ വിക്കറ്റും നേടി.