ETV Bharat / sports

ബംഗ്ലാദേശിനെതിരായ തോൽവിയുടെ കാരണം വ്യക്തമാക്കി വിൻഡീസ് നായകൻ

ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 321 റൺസ് നേടിയെങ്കിലും ഷക്കിബ് ഉൾ ഹസന്‍റെ തകർപ്പൻ സെഞ്ച്വറി കരുത്തിൽ ഏഴ് വിക്കറ്റിന് ബംഗ്ലാദേശ് കരീബിയൻസിനെ കീഴടക്കുകയായിരുന്നു.

author img

By

Published : Jun 18, 2019, 1:16 PM IST

Updated : Jun 18, 2019, 2:57 PM IST

ജേസണ്‍ ഹോള്‍ഡര്‍

ലോകകപ്പ് ക്രിക്കറ്റിൽ ഇന്നലെ ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിൽ തോൽവി വഴങ്ങിയതിന്‍റെ കാരണം വ്യക്തമാക്കി വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍. ബാറ്റിംഗിലും ബൗളിംഗിലും സംയുക്തമായി പരാജയപ്പെട്ടതാണ് ബംഗ്ലാദേശിനെതിരായ തോല്‍വിക്ക് കാരണമായതെന്ന് നായകൻ ഹോൾഡർ പറഞ്ഞു. ആദ്യം ബാറ്റ് ചെയ്ത് 321 റണ്‍സ് നേടിയെങ്കിലും പ്രതീക്ഷിച്ചതിലും 40-50 റണ്‍സ് കുറവാണ് നേടിയതെന്ന് ഹോള്‍ഡര്‍ വ്യക്തമാക്കി.

ബാറ്റിംഗിന് അനുകൂലമായിരുന്നു പിച്ച്. എന്നാൽ അത് വേണ്ട വിധത്തിൽ ഉപയോഗിക്കുവാന്‍ വിന്‍ഡീസ് ബാറ്റ്സ്മാന്മാര്‍ക്ക് കഴിഞ്ഞില്ലെന്നും വിജയത്തിനാവശ്യമായ റണ്‍സ് തങ്ങള്‍ നേടിയില്ലെന്നും ഹോൾഡർ പറഞ്ഞു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയപ്പോൾ ആദ്യ പത്തോവറിൽ ബാറ്റിംഗ് ദുഷ്കരമായി. എന്നാല്‍ പിന്നീട് റണ്‍സ് കണ്ടെത്താൻ സാധിച്ചെങ്കിലും മധ്യഓവറുകളിൽ സ്കോറിംഗ് വേഗത കൈവരിക്കുവാന്‍ ടീമിനായില്ലെന്നാണ് താന്‍ കരുതുന്നതെന്നും ഹോള്‍ഡര്‍ അഭിപ്രായപ്പെട്ടു. ഇന്നിംഗ്സ് അവസാനത്തോടെ ഷിംറോൺ ഹെറ്റ്മെയര്‍ പുറത്തായത് റണ്ണൊഴുക്ക് പൂര്‍ണ്ണമായും നഷ്ടമാകാൻ കാരണമായി. അത് ബംഗ്ലാദേശിന്‍റെ ബാറ്റിംഗിൽ സ്വാധീനിച്ചെന്നും വിൻഡീസ് നായകൻ കൂട്ടിച്ചേർത്തു.

എന്നാല്‍ ബൗളിംഗില്‍ കൂടുതല്‍ അച്ചടക്കം പുലര്‍ത്തേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞുവെന്നും ബൗളിംഗിനൊപ്പം ഫീല്‍ഡിംഗിലും ടീം നിരാശാജനകമായ പ്രകടനമാണ് പുറത്തെടുത്തതെന്നും ജേസണ്‍ ഹോള്‍ഡര്‍ പറഞ്ഞു. ഫീല്‍ഡിംഗില്‍ രണ്ട് അവസരങ്ങളാണ് ടീം നഷ്ടമാക്കിയത്. കൂടുതല്‍ അച്ചടക്കത്തോടെ ടീം മത്സരങ്ങളെ സമീപിക്കുകയാണ് വേണ്ടതെന്നും ഹോള്‍ഡര്‍ വ്യക്തമാക്കി.

Intro:Body:Conclusion:
Last Updated : Jun 18, 2019, 2:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.