സതാംപ്‌ടണ്‍: ലോകകപ്പ് ക്രിക്കറ്റിൽ അഫ്‌ഗാനിസ്ഥാനെതിരായ മത്സരത്തിലെ അമിത അപ്പീലിന് ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് പിഴശിക്ഷ. അമ്പയര്‍ അലീം ദാറുമായി തര്‍ക്കിച്ച കോലിക്ക് ഒരു ഡീ മെറിറ്റ് പോയിന്‍റും 25 ശതമാനം മാച്ച് ഫീ പിഴയായും ചുമത്തി. ഐസിസി പെരുമാറ്റചട്ടത്തിലെ ലെവല്‍ ഒന്ന് കുറ്റം കോലി ചെയ്തതായാണ് മാച്ച് റഫറി ക്രിസ് ബ്രോഡിന്‍റെ കണ്ടെത്തല്‍.
-
#ViratKohli has been found guilty of breaching the ICC Code of Conduct.#CWC19https://t.co/tqYof1z8RI
— ICC (@ICC) June 23, 2019 " class="align-text-top noRightClick twitterSection" data="
">#ViratKohli has been found guilty of breaching the ICC Code of Conduct.#CWC19https://t.co/tqYof1z8RI
— ICC (@ICC) June 23, 2019#ViratKohli has been found guilty of breaching the ICC Code of Conduct.#CWC19https://t.co/tqYof1z8RI
— ICC (@ICC) June 23, 2019
അഫ്ഘാനിസ്ഥാന്‍റെ ഇന്നിംഗ്സിലെ 29-ാം ഓവറിലാണ് ഇന്ത്യൻ നായകൻ അച്ചടക്കം ലംഘിച്ചതായി ഐസിസി കണ്ടെത്തിയത്. ജസ്പ്രീത് ബുംറ എറിഞ്ഞ ഓവറിലെ ആദ്യ പന്തില്‍ റഹ്മത്ത് ഷായ്ക്കെതിരെ എല്‍ബിഡബ്ല്യൂ അപ്പീലിനായി തർക്കിച്ചതാണ് കോലിക്ക് തിരിച്ചടിയായത്. മാച്ച് റഫറിയുടെ ശിക്ഷാനടപടി അംഗീകരിച്ചതിനാല്‍ വിശദീകരണം നല്‍കാന്‍ കോലി ഹാജരാകേണ്ടതില്ല. ഐസിസി പെരുമാറ്റചട്ടം 2016 സെപ്റ്റംബറില്‍ പരിഷ്‌കരിച്ചതിന് ശേഷം രണ്ടാം തവണയാണ് ഇന്ത്യൻ നായകൻ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി 15ന് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്റ്റ് മത്സരത്തിനിടെയായിരുന്നു ആദ്യ സംഭവം. 24 മാസത്തിനുള്ളില്‍ നാല് പോയിന്‍റായാൽ ഒരു മത്സരത്തിൽ കോലിക്ക് വിലക്ക് നേരിടും.