ETV Bharat / sports

ലോകകപ്പ് ക്രിക്കറ്റ്; പരിശീലനത്തിനിടെ വിജയ് ശങ്കറിനും പരിക്ക് - വിജയ് ശങ്കർ

അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്

വിജയ് ശങ്കർ
author img

By

Published : Jun 20, 2019, 6:07 PM IST

ലണ്ടൻ : ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് വീണ്ടും പരിക്കിന്‍റെ ആശങ്ക. ഓപ്പണർ ശിഖർ ധവാൻ പരിക്കേറ്റ് പുറത്തായതിന് പിന്നാലെ ഓൾറൗണ്ടർ വിജയ് ശങ്കറിനും പരിക്കേറ്റു. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. കാൽവിരലിന് പരിക്കേറ്റ വിജയ് ശങ്കർ ഇന്നത്തെ പരിശീലനം പൂർത്തിയാക്കാതെ മടങ്ങി.

പേസര്‍ ജസ്പ്രീത് ബുംറയുടെ യോര്‍ക്കര്‍ ശങ്കറിന്‍റെ കാല്‍ വിരലിന് കൊള്ളുകയായിരുന്നു. എന്നാൽ താരത്തിന്‍റെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പേർട്ടുകൾ. കഴിഞ്ഞ കളിയിൽ നാലാം നമ്പർ ബാറ്റ്സ്മാനായി ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച വിജയ് ശങ്കര്‍ മത്സരത്തില്‍ ബാറ്റുകൊണ്ടും പന്ത് കൊണ്ടും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. പാകിസ്ഥാനെതിരായ മത്സരത്തിനിടെ ഭുവനേശ്വര്‍ കുമാറിനും പരുക്കേറ്റിരുന്നു. താരത്തെ കളിയില്‍ നിന്നും പിന്‍വലിക്കുകയായിരുന്നു. ഭുവിക്ക് എട്ട് ദിവസത്തെ വിശ്രമമാണ് അനുവദിച്ചിരിക്കുന്നത്. പകരം മുഹമ്മദ് ഷമിയായിരിക്കും അടുത്ത മത്സരത്തിൽ കളിക്കുക.

Intro:Body:

sports

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.