ലണ്ടൻ: ലോകകപ്പിൽ സെമിസാധ്യതകൾ അവസാനിച്ച വിൻഡീസും ശ്രീലങ്കയും ഇന്ന് നേർക്കുനേർ. ടോസ് നേടിയ വിൻഡീസ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആശ്വാസ വിജയമാണ് ഇരു ടീമുകളുടെയും ലക്ഷ്യ വെയ്ക്കുന്നത്. ഇന്നത്തെ മത്സരത്തിൽ വിജയിച്ച് പോയിന്റ് പട്ടികയിൽ മുന്നിലെത്തുകയാണ് ടീമുകളുടെ ലക്ഷ്യം.
ഇരു ടീമുകൾക്കും ഒരു മത്സരം കൂടി ബാക്കിയുണ്ട്. ദക്ഷിണാഫ്രിക്കയുമായി കഴിഞ്ഞ മത്സരം തോറ്റതും കഴിഞ്ഞ ദിവസം ഇന്ത്യൻ ടീമിനെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയതും ശ്രീലങ്കയുടെ സെമിസ്വപ്നങ്ങൾ കാറ്റിൽ പറത്തി.
അതേസമയം, ജയത്തോടെ ടൂർണമെന്റിൽ നിന്ന് മടങ്ങാനുള്ള ഒരുക്കത്തിലാണ് വിൻഡീസ്. ടൂർണമെന്റിൽ പാകിസ്ഥാനൊഴികെ മത്സരിച്ച മറ്റൊരു ടീമിനോടും ജയിക്കാൻ വിൻഡീസിന് കഴിഞ്ഞില്ല. വിന്‍ഡീസ് നിരയില്‍ ക്രിസ് ഗെയിലും ഷെയ് ഹോപുമാണ് മാരക ഫോമിലുള്ളത്. എന്നാൽ ഇവർ സ്ഥിരതയോടെ കളിക്കുന്നില്ല എന്നതാണ് ടീം നേരിടുന്ന വെല്ലുവിളി.
തമ്മിൽ മെച്ചപ്പെട്ട ഫോം തന്നെയാണ് ശ്രീലങ്കയുടെത്. ലസിത് മലിങ്കയുടെ ബൗളിംഗ് മികവ് ശ്രീലങ്കയ്ക്ക് ഇംഗ്ലണ്ടിനെതിരെ ജയം സമ്മാനിച്ചിരുന്നു. ടൂർണമെന്റിൽ രണ്ട് മത്സരങ്ങൾ ശ്രീലങ്ക ജയിച്ചിട്ടുണ്ട്. എന്നാൽ മഴ തുടർച്ചയായി ശ്രീലങ്കയുടെ എതിരാളിയായി ടൂർണമെന്റിൽ എത്തി. രണ്ട് മത്സരങ്ങൾ മഴമൂലം ശ്രീലങ്കയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. അഞ്ച് മത്സരങ്ങളിൽ പരാജയപ്പെട്ട വിൻഡീസിന്റെ ഒരു മത്സരവും മഴമൂലം ഉപേക്ഷിച്ചിരുന്നു.