ഹാമില്‍ട്ടണ്‍: സെഡന്‍ പാര്‍ക്കില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്നിങ്സ് ജയം ലക്ഷ്യമിട്ട് ന്യൂസിലന്‍ഡ്. അതിഥേയര്‍ക്ക് എതിരെ ഫോളോ ഓണ്‍ ആരംഭിച്ച വിന്‍ഡീസ് ടീം മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 196 റണ്‍സെടുത്തു. കിവീസിനെതിരെ ഇന്നിങ്സ് തോല്‍വി ഒഴിവാക്കാന്‍ ജേസണ്‍ ഹോള്‍ഡറും കൂട്ടരും 185 റണ്‍സ് കൂടി സ്വന്തമാക്കേണ്ടതുണ്ട്. വിന്‍ഡീസിന് വേണ്ടി അര്‍ദ്ധസെഞ്ച്വറിയോടെ 80 റണ്‍സെടുത്ത ബ്ലാക്‌വുഡും 59 റണ്‍സെടുത്ത അല്‍സാരി ജോസഫുമാണ് ക്രീസില്‍. ഇരുവരും ചേര്‍ന്ന് മൂന്നാം ദിനം 107 റണ്‍സിന്‍റെ ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ഇരുവരെയും കൂടാതെ 10 റണ്‍സെടുത്ത ബ്രാത് വെയിറ്റും 12 റണ്‍സെടുത്ത ബ്രാവോയും മാത്രമാണ് വിന്‍ഡീസ് നിരയില്‍ രണ്ടക്കം കടന്നത്.
-
Holding FIRM! @windiescricket’s Jermaine Blackwood and Alzarri Joseph put on an unbroken 100-run stand to keep their team in the fight!
— BLACKCAPS (@BLACKCAPS) December 5, 2020 " class="align-text-top noRightClick twitterSection" data="
🌴196/6 | trail by 185 runs
CARD | https://t.co/RsU9xiA7RO#NZvWI #CricketNation pic.twitter.com/FWP4MUrQDH
">Holding FIRM! @windiescricket’s Jermaine Blackwood and Alzarri Joseph put on an unbroken 100-run stand to keep their team in the fight!
— BLACKCAPS (@BLACKCAPS) December 5, 2020
🌴196/6 | trail by 185 runs
CARD | https://t.co/RsU9xiA7RO#NZvWI #CricketNation pic.twitter.com/FWP4MUrQDHHolding FIRM! @windiescricket’s Jermaine Blackwood and Alzarri Joseph put on an unbroken 100-run stand to keep their team in the fight!
— BLACKCAPS (@BLACKCAPS) December 5, 2020
🌴196/6 | trail by 185 runs
CARD | https://t.co/RsU9xiA7RO#NZvWI #CricketNation pic.twitter.com/FWP4MUrQDH
വിന്‍ഡീസ് വേണ്ടി വാഗ്‌നര്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ടിം സോത്തി, ട്രെന്‍ഡ് ബോള്‍ട്ട്, ജാമിസണ്‍, ഡാരില്‍ മിച്ചല്‍ എന്നിവര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
നേരത്തെ മൂന്നാം ദിവസം തുടക്കത്തില്‍ വിക്കറ്റൊന്നും നഷ്‌ടമാകാതെ 49 റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിങ്സില്‍ മറുപടി ബാറ്റിങ് ആരംഭിച്ച വിന്‍ഡീസ് ടീമിന്‍റെ പതനം വേഗത്തിലായിരുന്നു. കെയിന്‍ വില്യംസണും കൂട്ടരും ഉയര്‍ത്തിയ 519 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ് പിന്തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച വിന്‍ഡീസ് ടീം 138 റണ്‍സെടുത്ത് കൂടാരം കയറി. 21 റണ്‍സെടുത്ത നായകന്‍ ജേസണ്‍ ഹോള്‍ഡറെ കൂടാതെ 23 റണ്‍സെടുത്ത ബ്ലാക്ക് വുഡും 11 റണ്‍സെടുത്ത റോസ്റ്റണ്‍ ചാസും 26 റണ്‍സെടുത്ത കാംബെല്ലും 21 റണ്‍സെടുത്ത ബ്രാത്‌വെയിറ്റും മാത്രമാണ് രണ്ടക്കം കടന്നത്.
കൂടുതല്‍ വായനക്ക്: സെഡന്‍പാര്‍ക്കില്‍ കിവീസിന് കൂറ്റന്‍ സ്‌കോര്‍; ഇരട്ട സെഞ്ച്വറിയുമായി വില്യംസണ്‍
കിവീസിന് വേണ്ടി പേസര്‍ ടിം സോത്തി നാല് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ ജാമിസണ്‍, വാഗ്‌നര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ട്രെന്‍ഡ് ബോള്‍ട്ട് ഒരു വിക്കറ്റും സ്വന്തമാക്കി. സെഡന്‍ പാര്‍ക്കില്‍ ആദ്യം ബാറ്റ് ചെയ്‌ത ആതിഥേയര്‍ രണ്ടാം ദിവസം 519 റണ്‍സെടുത്ത് ഒന്നാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്‌തിരുന്നു. ഇരട്ട സെഞ്ച്വറിയോടെ 251 റണ്‍സെടുത്ത നായകന്‍ കെയിന്‍ വില്യംസണിന്‍റ കരുത്തിലാണ് കിവീസ് 500 കടന്നത്.