ETV Bharat / sports

വിജയ് ശങ്കർ ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്: മായങ്ക് അഗർവാൾ പകരക്കാരനാകും - ഇന്ത്യന്‍ ടീം

പരിശീലനത്തിനിടെ കാലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് വിജയ് ശങ്കറെ ഒഴിവാക്കാന്‍ ടീം മാനേജ്‌മെന്‍റ് തീരുമാനിച്ചത്.

വിജയ് ശങ്കര്‍ പുറത്ത് പകരം മായങ്ക് അഗര്‍വാള്‍
author img

By

Published : Jul 1, 2019, 2:46 PM IST

ബിർമങ്ഹാം: ഓൾറൗണ്ടർ വിജയ് ശങ്കർ ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ നിന്ന് പുറത്ത്. പരിശീലനത്തിനിടെ കാലിന് പരിക്കേറ്റതിനെ തുടർന്നാണ് വിജയ് ശങ്കറെ ഒഴിവാക്കാൻ ടീം മാനേജ്മെന്‍റ് തീരുമാനിച്ചത്. വിജയ് ശങ്കറിന് പകരക്കാരനായി കർണാടക താരം മായങ്ക് അഗർവാൾ ടീമിനൊപ്പം ചേരും. കഴിഞ്ഞ വർഷം ഓസ്ട്രേലിയയ്ക്ക് എതിരായ ടെസ്റ്റ് ടീമില്‍ കളിച്ച മായങ്ക് ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തില്‍ അരങ്ങേറിയിട്ടില്ല. ജസ്പ്രീത് ബുംറയുടെ യോർക്കർ പ്രതിരോധിക്കുന്നതിനിടെയാണ് വിജയിന് പരിക്കേറ്റത്. ഫോം നഷ്ടമായതിനെ തുടർന്ന് ഇംഗ്ലണ്ടിന് എതിരായ കഴിഞ്ഞ ഏകദിനത്തില്‍ കഴിച്ചിരുന്നില്ല. പകരം നാലാം നമ്പരില്‍ റിഷഭ് പന്ത് ലോകകപ്പില്‍ ആദ്യമായി ഇന്ത്യയ്ക്ക് വേണ്ടി മത്സരിക്കാനിറങ്ങി. ഓപ്പണറായ മായങ്ക് ഇന്ത്യൻ ടീമിനൊപ്പം ചേർന്നാല്‍ രോഹിത് ശർമ്മയ്ക്ക് ഒപ്പം ഓപ്പൺ ചെയ്യാൻ സാധ്യതയുണ്ട്. റിഷഭ് പന്ത് നാലാം നമ്പരില്‍ പരാജയപ്പെട്ടാല്‍ മായങ്കിനെ ഓപ്പണറാക്കി ലോകേഷ് രാഹുലിനെ നാലാം നമ്പരില്‍ കളിപ്പിക്കാനും ടീം മാനേജ്മെന്‍റ് ആലോചിക്കും.

Intro:Body:

വിജയ് ശങ്കർ ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്: മായങ്ക് അഗർവാൾ പകരക്കാരനാകും

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.