ലണ്ടൻ : ലോകകപ്പ് ക്രിക്കറ്റിൽ കഴിഞ്ഞ ദിവസം നടന്ന ഇംഗ്ലണ്ട് - വെസ്റ്റ് ഇൻഡീസ് മത്സരത്തിൽ അമ്പയര്‍മാരുടെ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച വിന്‍ഡീസ് താരം കാര്‍ലോസ് ബ്രാത്‌വെയ്റ്റിനെതിരെ ഐസിസി നടപടി. മത്സരത്തിന്‍റെ 43-ാം ഓവറില്‍ ജോഫ്ര ആര്‍ച്ചറുടെ പന്തിൽ തന്നെ ഔട്ട് വിധിച്ച അമ്പയറുടെ തീരുമാനത്തിലാണ് ബ്രാത്‌വെയ്റ്റ് അതൃപ്തി രേഖപ്പെടുത്തിയത്. വിക്കറ്റ് റിവ്യൂവിന് വിട്ടപ്പോൾ ബാറ്റിന്‍റെ എഡ്ജിൽ പന്ത് കൊണ്ടെന്ന് വ്യക്തമായെങ്കിലും ഔട്ട് വിധിച്ച തീരുമാനത്തില്‍ താരം തൃപ്തനായിരുന്നില്ല. തുടർന്നാണ് താരത്തിനു ഔദ്യോഗിക മുന്നറിയിപ്പും ഒരു ഡിമെറിറ്റ് പോയിന്‍റും ഐസിസി പിഴയായി ചുമത്തിയിരിക്കുന്നത്. മാച്ച് റഫറി ചുമത്തിയ കുറ്റം സമ്മതിച്ചതിനാല്‍ താരത്തിനെതിരെ ഔദ്യോഗിക ഹിയറിംഗ് ഉണ്ടാകില്ല. ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാരായ കുമാര്‍ ധര്‍മ്മസേനയും എസ് രവിയും ഒപ്പം തേര്‍ഡ് അമ്പയര്‍ റോഡ്നി ടക്കറും നാലാം ഒഫീഷ്യല്‍ പോള്‍ വില്‍സണുമാണ് ബ്രാത്‌വെയ്റ്റിനെതിരെ കുറ്റങ്ങള്‍ ചുമത്തിയത്.
കാര്‍ലോസ് ബ്രാത്‌വെയ്റ്റിനെതിരെ ഐസിസി നടപടി
അമ്പയര്‍മാരുടെ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനാണ് ഐസിസിയുടെ നടപടി.