ETV Bharat / sports

അഭിനന്ദൻ വർധമാന് പരിഹാസം: പാക് ചാനലിന്‍റെ പരസ്യം വിവാദത്തിലേക്ക് - പരസ്യം

അഭിനന്ദന്‍ വര്‍ധമാന്‍റെ മുഖ സാദൃശ്യമുള്ള ആളെ പരസ്യത്തിലൂടെ ആവിഷ്ക്കരിച്ച സ്വകാര്യ ചാനൽ, അഭിനന്ദനെ പാക് സൈന്യം ചോദ്യം ചെയ്ത രീതിയിലാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നത്.

അഭിനന്ദൻ വർധമാൻ
author img

By

Published : Jun 11, 2019, 7:53 PM IST

Updated : Jun 11, 2019, 8:05 PM IST

ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യൻ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പരിഹസിച്ചുകൊണ്ടുള്ള പാകിസ്ഥാനിലെ സ്വകാര്യ ചാനൽ തയ്യാറാക്കിയ പരസ്യം വിവാദമാകുന്നു. അഭിനന്ദന്‍ വര്‍ധമാന്‍റെ മുഖ സാദൃശ്യമുള്ള ആളെ പരസ്യത്തിലൂടെ ആവിഷ്ക്കരിച്ച സ്വകാര്യ ചാനൽ അഭിനന്ദനെ പാക് സൈന്യം ചോദ്യം ചെയ്ത രീതിയിലാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നത്. ടോസ് കിട്ടിയിരുന്നെങ്കില്‍ എന്തായിരുന്നു തീരുമാനം എന്ന ചോദ്യത്തിന് സോറി സര്‍ എനിക്കത് പറയാനുള്ള അനുമതിയില്ല എന്ന് പരസ്യത്തിലുള്ളയാള്‍ പറയുന്നു. അഭിനന്ദനെ പാക് സൈന്യം പിടികൂടിയപ്പോൾ ചോദിച്ച അതേ രീതിയിൽ ചോദ്യങ്ങൾ പകർത്തിയാണ് ചാനൽ പരസ്യം പുറത്തിറക്കിയിരിക്കുന്നത്.

കൂടാതെ ആദ്യ ഇലവനില്‍ ആരെല്ലാമുണ്ടാകുമെന്ന ചോദ്യത്തിനും സോറി സര്‍ അത് പറയാന്‍ എനിക്ക് കഴിയില്ല എന്ന് മറുപടി നല്‍കുന്നു. ശരി ചായ എങ്ങനെയുണ്ടെന്ന അടുത്ത ചോദ്യത്തിന് ചായ വളരെ നന്നായിരിക്കുന്നു എന്ന് പറഞ്ഞ് എഴുന്നേല്‍ക്കുന്ന പരസ്യചിത്രത്തിലെ ആളോട് കപ്പും കൊണ്ട് എവിടേക്കാണ് പോകുന്നതെന്ന് ചോദിക്കുന്നതോടൊപ്പം കപ്പ് ഇവിടെ വെച്ചിട്ട് പോകൂ എന്ന ഹാഷ്ടാഗോടുകൂടി പരസ്യം അവസാനിക്കുന്നു. പരസ്യത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. പരസ്യം ഇന്ത്യന്‍ വ്യോമ സേനയേയും സൈന്യത്തേയും അപമാനിക്കുകയാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

Intro:Body:

sports

Conclusion:
Last Updated : Jun 11, 2019, 8:05 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.