അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഇന്ത്യൻ താരം യുവരാജ് സിങ് കാനഡ ഗ്ലോബല്‍ ടി-20 ലീഗില്‍ കളിക്കാനൊരുങ്ങുന്നു. ടൊറോന്‍റോ നാഷണല്‍സാണ് താരലേലത്തില്‍ യുവിയെ ടീമിലെത്തിച്ചത്. ബിസിസിഐയുടെ അനുമതി കൂടി ലഭിച്ചാല്‍ യുവിക്ക് വിദേശലീഗില്‍ കളിക്കാം.
-
For all #YuvrajSingh fans! 🙌#TorontoNationals get @YUVSTRONG12 for #GT2019. pic.twitter.com/jbnsXHWDmb
— GT20 Canada (@GT20Canada) June 20, 2019 " class="align-text-top noRightClick twitterSection" data="
">For all #YuvrajSingh fans! 🙌#TorontoNationals get @YUVSTRONG12 for #GT2019. pic.twitter.com/jbnsXHWDmb
— GT20 Canada (@GT20Canada) June 20, 2019For all #YuvrajSingh fans! 🙌#TorontoNationals get @YUVSTRONG12 for #GT2019. pic.twitter.com/jbnsXHWDmb
— GT20 Canada (@GT20Canada) June 20, 2019
ജൂലൈ 25നാണ് ഗ്ലോബല്‍ ടി-20 ലീഗ് ആരംഭിക്കുന്നത്. ഇന്ത്യൻ താരങ്ങൾക്ക് വിദേശ ലീഗുകളില്‍ പങ്കെടുക്കുവാൻ ബിസിസിഐ വിലക്കേർപ്പെടുത്തിയിരുന്നു. നേരത്തെ ഇർഫാൻ പഠാന് കരീബിയൻ പ്രീമിയർ ലീഗില്‍ കളിക്കാൻ ബോർഡ് അനുമതി നിഷേധിച്ചിരുന്നു. യുവിയുടെ വിരമിക്കലിന് ഇതും ഒരു കാരണമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതോടെ ഇനി യുവരാജിന് ലോകത്തെ വിവിധ ടി-20 ലീഗ് മത്സരങ്ങളില്‍ കളിക്കാം.
പുതിയ സീസണില്‍ നിരവധി സൂപ്പർ താരങ്ങളെയാണ് ടീമുകൾ സ്വന്തമാക്കിയത്. ലീഗിലെ പുതിയ ഫ്രാഞ്ചൈസിയായ ബ്രാംപ്ടൺ വൂൾവ്സ് ബംഗ്ലാദേശിന്‍റെ ഓൾറൗണ്ടർ ഷാക്കിബ് അല്‍ ഹസനെ സ്വന്തമാക്കി. ക്രിസ് ഗെയ്‌ല്‍, ജെ പി ഡൂമിനി, കെയ്ൻ വില്ല്യംസൺ, ബ്രണ്ടൻ മക്കല്ലം, ക്രിസ് ലിൻ, ഡാരൻ സമി, ഡ്വെയ്ൻ ബ്രാവോ, ആന്ദ്രേ റസ്സല്‍ തുടങ്ങിയവരും വിവിധ ടീമുകളിലായി കാനഡ ലീഗില്‍ കളിക്കുന്നുണ്ട്. ആറ് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്‍റില്‍ 22 ലീഗ് മത്സരങ്ങളും നടക്കുന്നുണ്ട്.
വിദേശ ലീഗുകളില്‍ കളിക്കൻ താത്പര്യമുണ്ടെന്ന് വിരമിക്കുന്ന സമയത്ത് യുവരാജ് പറഞ്ഞിരുന്നു. ഇതിന് പുറമെ അയർലൻഡ്, സ്കോട്‌ലൻഡ്, നെതർലൻഡ്സ് ക്രിക്കറ്റ് ബോർഡുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന യൂറോ ടി-20 സ്ലാമിലും യുവി കളിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ജൂൺ പത്തിനാണ് ഇന്ത്യൻ ക്രിക്കറ്റിന്‍റെ യുവരാജാവ് വിരമിച്ചത്.