ETV Bharat / sports

രാജ്യാന്തര ക്രിക്കറ്റിനോട് വിടപറഞ്ഞത് ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഒരേയൊരു യുവരാജാവ്

2011ല്‍ 28 വർഷത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് നേടിയപ്പോൾ നെടുംതൂണായത് യുവിയായിരുന്നു

രാജ്യാന്തര ക്രിക്കറ്റിനോട് വിടപറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഒരേയൊരു യുവരാജാവ്
author img

By

Published : Jun 10, 2019, 5:03 PM IST

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർ യുവരാജ് സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ലെജൻഡ് എന്ന് വിശേഷിപ്പിക്കാവുന്ന യുവിയുടെ തകർപ്പൻ പ്രകടനത്തിന്‍റെ മികവിലാണ് ഇന്ത്യ 2007ല്‍ ടി-20 കിരീടവും 2011ല്‍ ലോകകപ്പ് കിരീടവും നേടിയത്. അസാധാരണമായ പോരാട്ടത്തിന്‍റെയും തിരിച്ചുവരവിന്‍റെയും കഥയാണ് യുവരാജ് സിംഗ് എന്ന ഇന്ത്യൻ ക്രിക്കറ്റ് താരം നമുക്ക് പറഞ്ഞ് തന്നത്.

ക്രിക്കറ്റ് പ്രേമികളെ മുഴുവൻ നിരാശയിലാഴ്ത്തുന്ന വിരമിക്കല്‍ പ്രഖ്യാപനമാണിത്. ഏറെ നാളായി ടീം ഇന്ത്യക്ക് പുറത്തായ യുവരാജ് 37ാം വയസ്സിലാണ് താൻ രാജ്യാന്തര ക്രിക്കറ്റിലേക്ക് ഇനി തിരിച്ചുവരില്ലെന്ന് പ്രഖ്യാപിച്ചത്. സൗരവ് ഗാംഗുലിയുടെ വണ്ടർ ടീമില്‍ അംഗമായി 2000ല്‍ കെനിയക്കെതിരെ അരങ്ങേറിയ യുവി ഇന്ത്യക്കായി 304 ഏകദിനങ്ങളിലും 40 ടെസ്റ്റിലും 58 ടി-20 മത്സരങ്ങളിലും കളിച്ചു. ഏകദിനത്തില്‍ 14 സെഞ്ച്വറിയും 52 അർധ സെഞ്ച്വറിയും സഹിതം 8701 റൺസ് നേടിയ യുവി 111 വിക്കറ്റുകളും സ്വന്തമാക്കി. ഏകദിനങ്ങളിലെ മികവ് ടെസ്റ്റില്‍ തുടരാൻ യുവിക്ക് കഴിഞ്ഞിരുന്നില്ല. 40 ടെസ്റ്റുകളില്‍ പാഡണിഞ്ഞ യുവിക്ക് മൂന്ന് സെഞ്ച്വറിയും 11 അർധ സെഞ്ച്വറിയും സഹിതം 1900 റൺസ് മാത്രമെ നേടാൻ കഴിഞ്ഞുള്ളു. ഏകദിന ക്രിക്കറ്റിന് ശേഷം ടി-20ലായിരുന്നു യുവിയുടെ തകർപ്പൻ പ്രകടനങ്ങൾ. 58 ടി-20കളില്‍ നിന്ന് 1177 റൺസാണ് യുവി സ്വന്തമാക്കിയത്.

2011ല്‍ 28 വർഷത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് നേടിയപ്പോൾ നെടുംതൂണായത് യുവിയായിരുന്നു. 362 റൺസും 15 വിക്കറ്റും സ്വന്തമാക്കിയ യുവിയായിരുന്നു ടൂർണമെന്‍റിലെ താരം.

ടി20 ഉൾപ്പെടെ രണ്ട് ലോകകപ്പുകളില്‍ ഇന്ത്യയുടെ വിജയശില്പിയായിരുന്ന യുവരാജ് സിംഗ് മികച്ച ഫോമില്‍ കളിക്കുന്നതിനിടയിലാണ് ജീവിതത്തില്‍ അർബുദം വില്ലനായിയെത്തിയത്. എന്നാല്‍ അദ്ദേഹത്തിന്‍റെ മനകരുത്തിനും നിശ്ചയദാർഢ്യത്തിനും മുന്നില്‍ കാൻസറിനും കീഴടങ്ങേണ്ടി വന്നു.

ഐസിസി നോക്ക് ഔട്ട് ടൂർണമെന്‍റില്‍ കെനിയക്കെതിരെ 2000 ഒക്ടോബർ 3നാണ് യുവരാജ് അരങ്ങേറിയത്. എന്നാല്‍ യുവി എന്ന ബാറ്റ്സ്മാന് അന്ന് അവസരം ലഭിച്ചില്ല. അണ്ടർ 19 ലോകകപ്പില്‍ ഇന്ത്യൻ ടീമിന്‍റെ വിജയശില്പിയായിരുന്ന യുവരാജിനെ അന്ന് നായകനായിരുന്ന ഗാംഗുലി വിശ്വസിച്ചു. അതാകാം ഓസ്ട്രേലിയക്കെതിരായ ക്വാർട്ടർ ഫൈനലില്‍ യുവരാജിന് സ്ഥാനം ലഭിച്ചത്. അന്ന് ക്ഷമയോടെ ബാറ്റ് വീശിയ യുവി ആദ്യ ഇന്നിങ്സില്‍ തന്നെ അർദ്ധ സെഞ്ചുറിയും നേടി. ബാറ്റ്സ്മാന് പുറമെ ഇന്ത്യയുടെ മികച്ച ഫീല്‍ഡർമാരില്‍ ഒരാളാകാനും യുവിയ്ക്ക് കഴിഞ്ഞു.

യുവരാജ് സിങ് എന്നും ഓർത്തിരിക്കുന്നത് 2007ലെ ട്വന്‍റി-20 ലോകകപ്പിലെ പ്രകടനത്തിനാണ്. ഇംഗ്ലണ്ടിനെതിരെ സ്റ്റുവർട്ട് ബ്രോഡിന്‍റെ ഒരോവറിലെ ആറ് പന്തിലും സിക്സറുകൾ പറത്തിയ യുവി 12 പന്തില്‍ നിന്നാണ് അർദ്ധ സെഞ്ചുറി നേടിയത്.

ചികിത്സ കഴിഞ്ഞ് യുവി തിരിച്ച് കളിക്കളത്തിലേക്ക് ഇറങ്ങിയെങ്കിലും ടീമില്‍ സ്ഥിരമായ സ്ഥാനം കിട്ടിയില്ല. ഈ സീസണിലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിന് വേണ്ടി യുവി കളിച്ചിരുന്നു. എന്നാല്‍ ചില മത്സരങ്ങൾ മാത്രം കളിച്ച യുവിക്ക് പിന്നീട് ടീമില്‍ സ്ഥാനം നഷ്ടമാകുകയായിരുന്നു. എന്നാല്‍ ഐപിഎല്ലില്‍ കാര്യമായ അവസരങ്ങൾ ലഭിക്കാതിരുന്നതോടെ യുവിയുടെ ലോകകപ്പ് സ്വപ്നവും പൊലിഞ്ഞു.

മധ്യനിരയില്‍ യുവിയ്ക്ക് പകരക്കാരായി നിരവധി താരങ്ങളാണ് ഇന്ന് ഇന്ത്യക്കായി കളിക്കുന്നത്. എത്ര താരങ്ങൾ ആ സ്ഥാനത്ത് വന്ന് പോയാലും യുവരാജാവ് എന്ന പദവി യുവിയുടെ പേരില്‍ തന്നെയാകും.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.