ETV Bharat / state

'പരിക്കേറ്റ ഉമാ തോമസിനെ കൈകാര്യം ചെയ്‌ത രീതി കണ്ട് നടുങ്ങി': സുരക്ഷാ സാക്ഷരതാ പദ്ധതിയുടെ സമയം അതിക്രമിച്ചെന്ന് മുരളി തുമ്മാരുകുടി - MURALEE THUMMARUKUDY FACEBOOK POST

ഉമാ തോമസിന് അപകടം സംഭവിച്ചതിന് പിന്നാലെ നടന്ന രക്ഷാപ്രവര്‍ത്തനത്തെ കുറിച്ച് മുരളി തുമ്മാരുകുടി. ഫേസ്‌ബുക്ക് കുറിപ്പ് ചര്‍ച്ചയാകുന്നു.

MURALEE THUMMARUKUDY FB POST RESCUE  UMA THOMAS MLAS ACCIDENT  മുരളി തുമ്മാരുകുടി  ഉമാ തോമസ് അപകടം
Muralee Thummarukudy, Uma Thomas (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 30, 2024, 10:53 AM IST

തിരുവനന്തപുരം : കലൂര്‍ സ്റ്റേഡിയത്തിലെ വേദിയില്‍ നിന്ന് വീണ് ഉമാ തോമസ് എംഎല്‍എയ്‌ക്ക് പരിക്കേറ്റ സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനത്തെ വിമര്‍ശിച്ച് മുരളി തുമ്മാരുകുടി. നട്ടെല്ലിനും കഴുത്തിനും ഒക്കെ പരിക്കേല്‍ക്കാന്‍ സാധ്യതയുള്ള ഒരാളെ ഉറപ്പുള്ള ഒരു സ്ട്രെച്ചറിൽ വേണം എടുത്തുകൊണ്ടുപോകാൻ എന്ന് മുരളി തുമ്മാരുകുടി ഫേസ്‌ബുക്കില്‍ പങ്കിട്ട കുറിപ്പില്‍ പറയുന്നു. പരിക്കേറ്റയാളെ പൊക്കിയെടുത്ത് കൊണ്ടുപോകുന്നത് പരിക്കിന്‍റെ ആഘാതം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്.

ഫേസ്‌ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

സുരക്ഷയും രക്ഷാപ്രവർത്തനവും!

കലൂരിലെ നൃത്തപരിപാടിക്കിടയിൽ സ്റ്റേജിൽ നിന്നും ശ്രീമതി ഉമാ തോമസ് വീണ സാഹചര്യം ശ്രദ്ധിക്കുന്നു.

ഗുരുതരമായ അപകടമാണെങ്കിലും ശ്രീമതി ഉമാ തോമസ് അപകടനില ഏറ്റവും വേഗത്തിൽ തരണം ചെയ്യട്ടേ എന്നും പൂർണ്ണാരോഗ്യം വീണ്ടെടുക്കട്ടെ എന്നും ആശിക്കുന്നു.

പക്ഷെ പരിപാടിയുടെ സുരക്ഷാനിലവാരം കണ്ട് കഷ്‌ടം തോന്നുന്നു.

ഗാലറികൾക്ക് മുകളിൽ, ഗ്രൗണ്ടിൽ നിന്നും ഏറെ ഉയരത്തിൽ തികച്ചും താൽക്കാലികമായി കെട്ടിയുണ്ടാക്കിയ സ്റ്റേജ്. അതിൽനിന്നും താഴെ വീഴുന്നത് തടയാൻ വേണ്ട സംവിധാനങ്ങൾ ഇല്ല. കേട്ടിടത്തോളം ആദ്യം പ്ലാൻ ചെയ്‌തതിലും ഇരട്ടി ആളുകൾ സ്റ്റേജിലേക്ക് എത്തി. സ്റ്റേജ് മൊത്തമായി തകർന്നു വീഴാത്തത് ഭാഗ്യം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

അപകടം ഉണ്ടായത് വളരെ അരക്ഷിതമായ സാഹചര്യം കൊണ്ടാണെങ്കിലും അപകടത്തിൽ പെട്ട ആളെ കൈകാര്യം ചെയ്‌ത രീതി കണ്ടു പിന്നെയും നടുങ്ങി. നട്ടെല്ലിനും കഴുത്തിനും ഒക്കെ പരിക്കേറ്റിരിക്കാൻ സാധ്യതയുള്ള ഒരാളെ ഉറപ്പുള്ള ഒരു സ്ട്രെച്ചറിൽ വേണം എടുത്തുകൊണ്ടുപോകാൻ. അങ്ങനെയുള്ള ഒരാളെ എന്ത് ആത്മാർത്ഥത കൊണ്ടാണെങ്കിലും കുറച്ചാളുകൾ പൊക്കിയെടുത്തുകൊണ്ടുപോകുന്നത് പരിക്കിന്‍റെ ആഘാതം വർദ്ധിപ്പിക്കുകയേ ഉള്ളൂ.

എത്രയും വേഗം പ്രൊഫഷണലായ ഒരു രക്ഷാപ്രവർത്തനം ലഭ്യമാകും എന്ന വിശ്വാസം സമൂഹത്തിൽ ഇല്ലാത്തതുകൊണ്ടാണ് ആളുകൾ പരിക്കേറ്റവരെ തൂക്കിയെടുത്ത് കിട്ടുന്ന വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കാൻ നോക്കുന്നത്.

പതിനായിരങ്ങൾ പങ്കെടുക്കുന്ന പരിപാടികളിൽ കാർപാർക്കിംഗിനു വേണ്ടിപ്പോലും ഡസൻ കണക്കിന് ആളുകളെ നിയമിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ പ്രഥമ ശുശ്രൂഷയിൽ പരിശീലനമുള്ള നാല് പേരോ അത്യാവശ്യമായ പ്രഥമശുശ്രൂഷാ ഉപകരണങ്ങളോ ഒരിടത്തും കാണാറില്ല.

ഒരു വർഷം പതിനായിരം ആളുകളാണ് അപകടങ്ങളിൽ മരിക്കുന്നത്. അതിൽ പലമടങ്ങ് ആളുകൾ ജീവിതകാലം മുഴുവൻ മാനസികവും ശാരീരികവുമായ വെല്ലുവിളികളോടെ ജീവിക്കുന്നു. ഈ അപകടങ്ങളും അപകടത്തിനു ശേഷമുള്ള പരിക്കുകളും മിക്കവാറും ഒഴിവക്കാവുന്നതാണ്.

നമ്മുടെ സമൂഹത്തിൽ ഒരു സുരക്ഷാ സാക്ഷരതാ പദ്ധതിയുടെ സമയം അതിക്രമിച്ചു കഴിഞ്ഞു.

സുരക്ഷിതരായിരിക്കുക!

മുരളി തുമ്മാരുകുടി

Also Read:വേദിയിൽ നിന്ന് ഉമാ തോമസ് എംഎൽഎ വീണ സംഭവം; സംഘാടകർക്കെതിരെ കേസെടുത്ത് പൊലീസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.