ദുബായ്: വനിത ടി20 ലോകകപ്പിനുള്ള അമ്പയർമാരുടെ കാര്യത്തില്‍ തീരുമാനമായി. ഐസിസിയാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. മാർച്ച് എട്ടിന് മെല്‍ബണില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ കിം കോട്ടണും അഹ്സാന്‍ റാസയും ഫീല്‍ഡ് അമ്പയർമാരാകും.
![Women's T20 World Cup news ICC news Kim Cotton news Ahsan Raza news വനിത ടി20 ലോകകപ്പ് ഐസിസി വാർത്ത കിം കോട്ടണ്‍ വാർത്ത അഹ്സാന്‍ റാസ വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/kim_0603newsroom_1583473520_825.jpg)
![Women's T20 World Cup news ICC news Kim Cotton news Ahsan Raza news വനിത ടി20 ലോകകപ്പ് ഐസിസി വാർത്ത കിം കോട്ടണ്‍ വാർത്ത അഹ്സാന്‍ റാസ വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/ahsan_0603newsroom_1583473520_1080.jpg)
നാല് തവണ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയും ആദ്യമായി ഫൈനലില്‍ പ്രവേശിച്ച ഇന്ത്യയുമാണ് കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടുക. ന്യൂസിലന്‍ഡ് സ്വദേശിയായ കോട്ടണ്‍ ആദ്യമായാണ് വനിത ടി20 ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്നത്. 42 വയസുള്ള കോട്ടണ്‍ നേരത്തെ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മില്‍ സിഡ്നിയില്‍ നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ അമ്പയറായി സേവനം അനുഷ്‌ടിച്ചിട്ടുണ്ട്. അഹ്സന്‍ റാസ പാക്കിസ്ഥാന്‍ സ്വദേശിയാണ്.
ജോർജി ബാത്ത് വൈറ്റ് ടിവി അമ്പയറായും സിംബാവെ സ്വദേശി ലാങ്ടണ്‍ റൂസർ ഫോർത്ത് അമ്പയറായും സേവനം അനുഷ്‌ടിക്കും. ഇംഗ്ലീഷ് സ്വദേശി ക്രിസ് ബോർഡാണ് മാച്ച് റഫറി.