ETV Bharat / sports

അഫ്ഗാനിസ്ഥാനെതിരായ ടെസ്‌റ്റില്‍ വിന്‍ഡീസിന് ജയം

മൂന്നാം ദിനം ഒരു വിക്കറ്റ് നഷ്ട്ടത്തില്‍ വിന്‍ഡീസ് ലക്ഷ്യം കണ്ടു

Windies thrash news Windies thrash Afghanistan news Lucknow Test news ലക്നൗ ടസ്‌റ്റ് വാർത്ത വിന്‍റീസ് തകർത്തു വാർത്ത
വിന്‍റീസ്
author img

By

Published : Nov 29, 2019, 8:25 PM IST

Updated : Nov 29, 2019, 8:51 PM IST

ലക്നൗ: അഫ്ഗാനിസ്ഥാനെതിരെ നടന്ന ടെസ്‌റ്റ് മത്സരത്തില്‍ വെസ്‌റ്റ് ഇന്‍ഡീസിന് ജയം. ലക്നൗ ഏക്നാ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വിന്‍ഡീസ് മൂന്നാം ദിനം ലക്ഷ്യം കണ്ടു. 31 റണ്‍സായിരുന്നു വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആറാം ഓവറിലെ രണ്ടാമത്തെ പന്തില്‍ അവർ ലക്ഷ്യം നേടി.

അഫ്ഗാനിസ്ഥാനെ തകർത്തടുക്കുന്ന പ്രകടനമാണ് വിന്‍ഡീസ് പുറത്തെടുത്തത്. ബൗളർമാരുടെ മികവിലാണ് വിന്‍ഡീസിന്‍റെ വിജയം. ടെസ്‌റ്റിലെ രണ്ട് ഇന്നിങ്സിലും അഫ്ഗാനെ 200 കടക്കാന്‍ വിന്‍റീസ് അനുവദിച്ചില്ല. ടോസ് നേടിയ വിന്‍ഡീസ് അഫ്ഗാനിസ്ഥാനെ ബാറ്റിങ്ങിന് അയച്ചു. ആദ്യ ഇന്നിങ്സില്‍ വിന്‍ഡീസ് 187 റണ്‍സെടുത്ത് അഫ്ഗാനിസ്ഥാനും മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റ് ഇന്‍റീസ് 277 റണ്‍സെടുത്തും കൂടാരം കയറി. രണ്ടാം ഇന്നിങ്സില്‍ അഫ്ഗാനിസ്ഥാന്‍ 120 റണ്‍സെടുത്ത് ഓൾ ഔട്ടായി. 33 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് 23 മിനുട്ടില്‍ ലക്ഷ്യം കണ്ടു. എട്ട് റണ്‍സെടുത്ത ഓപ്പണർ ബ്രാത്ത്‌വൈറ്റിന്‍റെ വിക്കറ്റാണ് വിന്‍ഡീസിന് നഷ്‌ട്ടമായത്.

വിന്‍ഡീസിന്‍റെ ഇന്ത്യന്‍ പരമ്പരക്ക് അടുത്ത വെള്ളിയാഴ്ച്ച ഹൈദരാബാദില്‍ തുടക്കമാകും. മൂന്ന് വീതം ട്വന്‍റി-20, ഏകദിന മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്.

Intro:Body:Conclusion:
Last Updated : Nov 29, 2019, 8:51 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.