ഹൈദരാബാദ്: ഇന്ത്യാ പര്യടനത്തിനുള്ള ട്വന്‍റി-20, ഏകദിന ടീമുകളെ പ്രഖ്യാപിച്ച് വെസ്‌റ്റ് ഇന്‍ഡീസ്. കീറോണ്‍ പൊള്ളാര്‍ഡ് നയിക്കുന്ന ടീമില്‍ ഷിമ്രാന്‍ ഹെറ്റ്‌മെയർ, ദിനേശ് രാംദിന്, ലെന്‍റല്‍ സിമ്മൺസ്, ഷെല്‍ഡന്‍ കൊട്രല്‍, ജാസന്‍ ഹോൾഡർ തുടങ്ങിയ പ്രമുഖ താരങ്ങളുണ്ട്. എന്നാല്‍ മുന്‍നിര ബാറ്റ്സ്‌മാന്‍മാരായ ഷായ് ഹോപും പേസര്‍ അല്‍സാരി ജോസഫും 15 അംഗ ട്വന്‍റി-20 ടീമില്‍ ഉൾപെട്ടിട്ടില്ല. എന്നാല്‍ ഏകദിന മത്സരങ്ങൾക്കുള്ള ടീമില്‍ ഇരുവരെയും ഉൾപെടുത്തിയിട്ടുണ്ട്. തൊട്ട് മുമ്പ് നടന്ന അഫ്‌ഗാനിസ്ഥാന് എതിരായ ഏകദിന പരമ്പര കളിച്ച ടീമിനെ ഇന്ത്യക്കെതിരെയും നിലനിർത്തി.
-
🚨BREAKING🚨: WEST INDIES ANNOUNCE ODI & T20I SQUADS AHEAD OF INDIA TOUR NEXT MONTH pic.twitter.com/4dti4LdAOD
— Windies Cricket (@windiescricket) November 28, 2019 " class="align-text-top noRightClick twitterSection" data="
">🚨BREAKING🚨: WEST INDIES ANNOUNCE ODI & T20I SQUADS AHEAD OF INDIA TOUR NEXT MONTH pic.twitter.com/4dti4LdAOD
— Windies Cricket (@windiescricket) November 28, 2019🚨BREAKING🚨: WEST INDIES ANNOUNCE ODI & T20I SQUADS AHEAD OF INDIA TOUR NEXT MONTH pic.twitter.com/4dti4LdAOD
— Windies Cricket (@windiescricket) November 28, 2019
പരമ്പരയിലെ അദ്യത്തെ ട്വന്‍റി-20 മത്സരത്തിന് വെള്ളിയാഴ്ച്ച ഹൈദരാബാദില്‍ തുടക്കമാകും. അടുത്ത മാസം എട്ടിനാണ് കാര്യവട്ടം ട്വന്‍റി-20. മൂന്ന് ട്വന്‍റി-20യും മൂന്ന് ഏകദിനങ്ങളും ഉള്ള പരമ്പരയിലെ അദ്യ ഏകദിന മത്സരത്തിന് ഡിസംബർ 15-ന് ചെന്നൈയില്‍ തുടക്കമാകും.