ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം പാര്‍ത്ഥിവ് പട്ടേല്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. രാജ്യത്തിന് വേണ്ടി 25 ടെസ്റ്റുകളിലും 38 ഏകദിനങ്ങളിലും രണ്ട് ടി20 മത്സരങ്ങളിലും പാഡണിഞ്ഞു. ആഭ്യന്തര ക്രിക്കറ്റില്‍ 194 ഫസ്റ്റ് ക്ലാസ് മത്സരങ്ങളുടെയും ഭാഗമായി. ട്വീറ്റിലൂടെയായിരുന്നു വിരമിക്കല്‍ പ്രഖ്യാപനം.
- — parthiv patel (@parthiv9) December 9, 2020 " class="align-text-top noRightClick twitterSection" data="
— parthiv patel (@parthiv9) December 9, 2020
">— parthiv patel (@parthiv9) December 9, 2020
18 വര്‍ഷം നീണ്ട യാത്രക്കാണ് അന്ത്യം കുറിക്കുന്നതെന്ന് കുറപ്പില്‍ പറയുന്നു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനും കുടുംബാംഗങ്ങള്‍ക്കും നന്ദി പറഞ്ഞ് അവസാനിപ്പിക്കുന്ന കുറിപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ എന്ന നിലയില്‍ സൗരവ് ഗാംഗുലിയെയും പ്രത്യേകം പരാമര്‍ശിക്കന്നുണ്ട്.
2016ലാണ് പാര്‍ത്ഥിവ് അവസാനമായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ കളിച്ചത്. മൊഹാലിയില്‍ നടന്ന ടെസ്റ്റില്‍ വൃദ്ധിമാന്‍ സാഹക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് പാര്‍ത്ഥിവ് പട്ടേലിന് അവസരം ലഭിച്ചത്. 2002ലാണ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്നത്. 17 വയസും 153 ദിവസവും പ്രായമുള്ളപ്പോഴാണ് പാര്‍ത്ഥിവ് ആദ്യ അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരം കളിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്ക് വേണ്ടി കളിച്ച പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാനെന്ന റെക്കോഡ് പാര്‍ത്ഥിവിന്‍റെ പേരിലാണ്. ടെസ്റ്റ് ക്രിക്കറ്റിന് പുറമെ ടി20 ക്രിക്കറ്റിലും പാര്‍ത്ഥിവിന് തിളങ്ങാന്‍ സാധിച്ചു. പിന്നീട് മഹേന്ദ്ര സിങ് ധോണി, ദിനേശ് കാര്‍ത്തിക് എന്നിവരുടെ നിഴലിലേക്ക് ഒതുങ്ങുകയായിരുന്നു അദ്ദേഹം.