ETV Bharat / sports

മകനൊപ്പം ധവാന്‍ വീടിനകത്ത് ക്രിക്കറ്റ് കളിക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു

ക്വാറന്‍റയിന്‍ പ്രീമിയർ ലീഗിലെ പ്രധാന നിമിഷങ്ങളെന്ന കുറിപ്പോടെയാണ് ദൃശ്യങ്ങൾ ട്വീറ്റ് ചെയ്‌തിരിക്കുന്നത്

dhawan news  zoravar news  lock down news  ധവാന്‍ വാർത്ത  സൊരാവർ വാർത്ത  ലോക്ക് ഡൗണ്‍ വാർത്ത
ധവാന്‍
author img

By

Published : Apr 23, 2020, 5:56 PM IST

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കാലത്ത് മകന്‍ സൊരാവറിനൊപ്പം വീട്ടിനുള്ളില്‍ ക്രിക്കറ്റ് കളിക്കുന്ന രസകരമായ ദൃശ്യം ട്വീറ്റിലൂടെ പങ്കുവെച്ച് ഇന്ത്യന്‍ ഓപ്പണർ ശിഖർ ധവാന്‍. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ലോകത്തെ പ്രധാന കായിക മത്സരങ്ങൾ നിർത്തിവെച്ച പശ്ചാത്തലത്തിലാണ് ധവാന്‍ ലോക്ക് ഡൗണ്‍ കാലത്ത് കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നത്. സൊരാവർ ബൗൾ ചെയ്യുന്നതും ധവാന്‍ നേരിടുന്നതും വീഡിയോയില്‍ കാണാം. കമന്‍ററിയും റീപ്ലേയും ഉൾപ്പെടെ കൂട്ടിച്ചേർത്ത് ദൃശ്യങ്ങൾ മനോഹരമാക്കാനും ക്വാറന്‍റയിന്‍ പ്രീമിയർ ലീഗിലെ പ്രധാന നിമിഷങ്ങളെന്ന കുറിപ്പ് നല്‍കാനും താരം മറന്നില്ല. വീഡിയോ ഇതാ.

നേരത്തെ മകനൊപ്പം നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ ധവാന്‍ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചപ്പോൾ ഏറെ സ്വീകാര്യത ലഭിച്ചിരുന്നു. നിലവില്‍ 1,409 പേർക്ക് ഇന്ത്യയില്‍ പുതുതായി കൊവിഡ് ബാധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ ഒട്ടാകെ ഇതിനകം 21,393 പേർക്ക് കൊവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.