ETV Bharat / sports

ചെന്നൈ സൂപ്പർ കിംഗ്സിന് നിർണായക നിർദേശം നല്‍കി വിവ് റിച്ചാർഡ്സ്

ഡ്വെയ്ൻ ബ്രാവോയെ മുൻ നിരയില്‍ ബാറ്റിംഗിനിറക്കണമെന്ന് വിവ് റിച്ചാര്‍ഡ്സ്.

ചെന്നൈ സൂപ്പർ കിംഗ്സിന് നിർണായക നിർദ്ദേശം നല്‍കി വിവ് റിച്ചാർഡ്സ്
author img

By

Published : May 10, 2019, 6:48 PM IST

വിശാഖപട്ടണം: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടുമ്പോൾ ആര് ഫൈനലിലേക്ക് കടക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ. ഡല്‍ഹിയുടെ യുവനിരയെ നേരിടുന്ന ചെന്നൈക്ക് നിർദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം വിവിയന്‍ റിച്ചാർഡ്സ്.

ചാമ്പ്യൻസ് ലീഗില്‍ ലിവർപൂൾ എങ്ങനെ ബാഴ്സലോണയെ തോല്‍പ്പിച്ചുവെന്ന് നോക്കൂ എന്നാണ് വിവ് റിച്ചാർഡ്സ് പറയുന്നത്. ഇന്നത്തെ മത്സരം യുവത്വവും പരിചയസമ്പത്തും തമ്മിലുള്ളതാണെന്നും ഇന്നത്തെ കളിയില്‍ ശ്രേയസ് അയ്യർ നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സിന് മുൻ തൂക്കമുണ്ടെന്നും റിച്ചാർഡ്സ് പറഞ്ഞു. യുവതാരങ്ങളുടെ ഊർജം ടൂർണമെന്‍റിലുടനീളം അവർക്ക് ഗുണം ചെയ്തു. ഡല്‍ഹിയുടെ വെസ്റ്റ് ഇൻഡീസ് താരമായ കീമോ പോൾ ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ചാല്‍ ഡല്‍ഹിക്ക് ഫൈനലിലെത്താനാകുമെന്നും റിച്ചാർഡ്സ് കൂട്ടിച്ചേർത്തു.

ഇന്നത്തെ മത്സരത്തില്‍ ചെന്നൈ, വെസ്റ്റ് ഇൻഡീസ് ഓൾ റൗണ്ടർ ഡ്വെയ്ൻ ബ്രാവോയെ മുൻ നിരയില്‍ ബാറ്റിംഗിനിറക്കണമെന്ന് വിവ് റിച്ചാർഡ്സ് നിർദേശിച്ചു. ടീമിനെ മുഴുവൻ പ്രചോദിപ്പിക്കാൻ സാധിക്കുന്ന ഊർജം ബ്രാവോക്കുണ്ട്. ഡല്‍ഹി മുന്നോട്ട് വയ്ക്കുന്ന ഊർജത്തിന് ഒപ്പമെത്താൻ ചെന്നൈക്ക് സാധിക്കണമെന്നും ഇതിഹാസ താരം അഭിപ്രായപ്പെട്ടു. ഫൈനലിലെത്താൻ ചെന്നൈയുടെ മുൻ നിര ബാറ്റ്സ്മാന്മാർ തുടക്കം മുതല്‍ മികച്ച രീതിയില്‍ കളിക്കണം. വ്യക്തിഗത പ്രകടനങ്ങളേക്കാൾ പ്രാധാന്യം ടീം വർക്കിനാണെന്നും റിച്ചാർഡ്സ് വ്യക്തമാക്കി.

Intro:Body:

ചെന്നൈ സൂപ്പർ കിംഗ്സിന് നിർണായക നിർദ്ദേശം നല്‍കി വിവ് റിച്ചാർഡ്സ്

ഡ്വെയ്ൻ ബ്രാവോയെ മുൻ നിരയില്‍ ബാറ്റിംഗിനിറക്കണമെന്ന് വിവ റിച്ചാർഡ്സ്

വിശാഖപ്പട്ടണം: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടുമ്പോൾ ആര് ഫൈനലിലേക്ക് കടക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ. ഡല്‍ഹിയുടെ യുവനിരയെ നേരിടുന്ന ചെന്നൈക്ക് നിർദ്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം വിവ് റിച്ചാർഡ്സ്. 

ചാമ്പ്യൻസ് ലീഗില്‍ ലിവർപൂൾ എങ്ങനെ ബാഴ്സലോണയെ തോല്‍പ്പിച്ചുവെന്ന് നോക്കൂ എന്നാണ് വിവ് റിച്ചാർഡ്സ് പറയുന്നത്. ഇന്നത്തെ മത്സരം യുവത്വവും പരിചയസമ്പത്തും തമ്മിലുള്ള മത്സരമാണെന്നും, ഇന്നത്തെ കളിയില്‍ ശ്രേയസ് അയ്യർ നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സിന് മുൻ തൂക്കമുണ്ടെന്നും റിച്ചാർഡ്സ് പറഞ്ഞു. യുവതാരങ്ങളുടെ ഊർജം ടൂർണമെന്‍റിലുടനീളം അവർക്ക് ഗുണം ചെയ്തു.  ഡല്‍ഹിയുടെ വെസ്റ്റ് ഇൻഡീസ് താരമായ കീമോ പോൾ ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ചാല്‍ ഡല്‍ഹിക്ക് ഫൈനലിലെത്താനാകുമെന്നും റിച്ചാർഡ്സ് കൂട്ടിച്ചേർത്തു. 

ഇന്നത്തെ മത്സരത്തില്‍ ചെന്നൈ വെസ്റ്റ് ഇൻഡീസ് ഓൾ റൗണ്ടർ ഡ്വെയ്ൻ ബ്രാവോയെ മുൻ നിരയില്‍ ബാറ്റിംഗിനിറക്കണമെന്ന് വിവ റിച്ചാർഡ്സ് നിർദ്ദേശിച്ചു. ടീമിനെ മുഴുവൻ പ്രചോദിപ്പിക്കാൻ സാധിക്കുന്ന ഊർജം ബ്രാവോയ്ക്കുണ്ട്. ഡല്‍ഹി മുന്നോട്ട് വയ്ക്കുന്ന ഊർജത്തിന് ഒപ്പമെത്താൻ ചെന്നൈക്ക് സാധിക്കണമെന്നും ഇതിഹാസ താരം അഭിപ്രായപ്പെട്ടു. ഫൈനലിലെത്താൻ ചെന്നൈയുടെ മുൻ നിര ബാറ്റ്സ്മാന്മാർ തുടക്കം മുതല്‍ മികച്ച രീതിയില്‍ കളിക്കണം. വ്യക്തിഗത പ്രകടനങ്ങളേക്കാൾ പ്രാധാന്യം ടീം വർക്കിനാണെന്നും റിച്ചാർഡ്സ് വ്യക്തമാക്കി. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.