പൊച്ചെഫെസ്‌ട്രൂം: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് അദ്യ സെമിയില്‍ പാകിസ്ഥാനെ പത്ത് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. ഇന്ത്യയ്‌ക്കായി ബൗളര്‍മാരും ബാറ്റ്‌സ്‌മാന്‍മാരും ഒരുപോലെ പോരാടിയപ്പോള്‍ തീര്‍ത്തും ആധികാരികമായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത് പാകിസ്ഥാന്‍ ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം 36-ാം ഓവറില്‍ ഒരു വിക്കറ്റ് പോലും നഷ്‌ടപ്പെടാതെ ഇന്ത്യ മറികടന്നു. സെഞ്ച്വറി നേടിയ യശ്വസി ജയ്‌സ്വാളും അര്‍ധസെഞ്ചുറി നേടിയ ദിവ്യനാഷ് സക്‌സേനയുമാണ് വിജയശില്‍പികള്‍. മികച്ച ഫോമില്‍ പന്തെറിഞ്ഞ ഇന്ത്യൻ ബൗളര്‍മാരുടെ പ്രകടനമാണ് പാകിസ്ഥാനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ഇന്ത്യയ്‌ക്കായി സുശാന്ത് മിശ്ര മൂന്ന് വിക്കറ്റും കാര്‍ത്തിക് ത്യാഗി, രവി ബിഷ്‌ണോയ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി. ടൂര്‍ണമെന്‍റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇന്ത്യ ഫൈനലില്‍ എത്തുന്നത്.
-
HUNDRED: What a fine knock this is from Yashasvi Jaiswal!👌👌
— BCCI (@BCCI) February 4, 2020 " class="align-text-top noRightClick twitterSection" data="
The left-hander scores a match-winning ton in the #U19CWC semi-final against Pakistan. 👏👏
For the #INDvPAK game scorecard 👇👇https://t.co/xkcH8vkq0v pic.twitter.com/A6DCpU1kHU
">HUNDRED: What a fine knock this is from Yashasvi Jaiswal!👌👌
— BCCI (@BCCI) February 4, 2020
The left-hander scores a match-winning ton in the #U19CWC semi-final against Pakistan. 👏👏
For the #INDvPAK game scorecard 👇👇https://t.co/xkcH8vkq0v pic.twitter.com/A6DCpU1kHUHUNDRED: What a fine knock this is from Yashasvi Jaiswal!👌👌
— BCCI (@BCCI) February 4, 2020
The left-hander scores a match-winning ton in the #U19CWC semi-final against Pakistan. 👏👏
For the #INDvPAK game scorecard 👇👇https://t.co/xkcH8vkq0v pic.twitter.com/A6DCpU1kHU
തകര്‍ച്ചയോടെയായിരുന്നു പാകിസ്ഥാന്‍റെ തുടക്കം. രണ്ടാം ഓവറിന്‍റെ അവസാന പന്തില്‍ പാക് പടയ്‌ക്ക് ആദ്യ വിക്കറ്റ് നഷ്‌ടമായി. ഓപ്പണര്‍ മുഹമ്മദ് ഹുറൈറയെ സക്‌സേനയുടെ കൈകളിലെത്തിച്ച സുശാന്ത് മിശ്രയാണ് പാകിസ്ഥാന് ആദ്യ പ്രഹരം നല്‍കിയത്. പിന്നാലെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്‌ത്തിയ ബൗളര്‍മാര്‍ പാകിസ്ഥാന്‍റെ റണ്‍ റേറ്റിനെ പിടിച്ചുനിര്‍ത്തി. അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ഹൈദര്‍ അലി (77 പന്തില്‍ 56), ക്യാപ്‌റ്റന്‍ റൊഹൈല്‍ നാസിര്‍ (102 പന്തില്‍ 62) എന്നിവരുടെ പ്രകടനമാണ് പാകിസ്ഥാനെ വന്‍ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. ആകെ മൂന്ന് പേര്‍ക്ക് മാത്രമാണ് പാക് നിരയില്‍ രണ്ടക്കം കടക്കാനായത്. 21 റണ്‍സ് നേടിയ മുഹമ്മദ് ഹാരിസാണ് സ്‌കോറിങ്ങില്‍ രണ്ടക്കം കടന്ന മൂന്നാമന്‍. 16 റണ്‍സിനിടെയാണ് പാകിസ്ഥാന്‍റെ അവസാന അഞ്ച് വിക്കറ്റുകള്‍ വീണത്. 43.1 ഓവറില്‍ 172 റണ്‍സിന് പാകിസ്ഥാന്‍ ഓള്‍ ഔട്ടായി.
എളുപ്പമുള്ള ലക്ഷ്യത്തിലേക്ക് കരുതലോടെയാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ബാറ്റ് ചെയ്‌തത്. വമ്പന്‍ ഷോട്ടുകള്‍ക്ക് ശ്രമിക്കാതെ പക്വതയോടെ കളിച്ച യശ്വസി ജയ്‌സ്വാള്‍ (113 പന്തില്‍ 105), ദിവ്യനാഷ് സക്‌സേന (99 പന്തില്‍ 59) സഖ്യം ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിലേക്ക് റണ്‍സ് കൂട്ടിച്ചേര്‍ത്തു. 36-ാം ഓവറിന്‍റെ രണ്ടാം പന്ത് സിക്സറിന് പായിച്ച് യശ്വസി ജയ്‌സ്വാള്‍ സെഞ്ച്വറി കടന്നപ്പോള്‍ ഇന്ത്യ വിജയലക്ഷ്യവും മറികടന്നിരുന്നു. 14 ഓവറുകള്‍ ബാക്കി നില്‍ക്കേയാണ് ഇന്ത്യയുടെ ആധികാരിക ജയം. വ്യാഴാഴ്‌ച നടക്കുന്ന ന്യൂസിലന്‍ഡ് ബംഗ്ലാദേശ് രണ്ടാം സെമിയിലെ ജേതാക്കളെ ഇന്ത്യ ഫൈനലില്‍ നേരിടും. ഞായറാഴ്‌ചയാണ് ഫൈനല്‍.