മെല്‍ബണ്‍: ഓസ്ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന ദിവസങ്ങൾ ന്യൂസിലാന്‍റ് പേസ് ബോളർ ട്രെന്‍റ് ബോൾട്ടിന് നഷ്ടമാകും. മെല്‍ബണിലെ ബോക്‌സിങ് ഡേ ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിങ്സില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് ബോൾട്ടിന്‍റെ വലത് കൈക്ക് പരിക്കേറ്റത്. ഇതേ തുടർന്ന് താരത്തിന് നാല് ആഴ്ച്ച വിശ്രമം വേണ്ടിവരുമെന്ന് കിവീസ് ടീം മാനേജ്മെന്‍റ് വ്യക്തമാക്കി.
മെല്‍ബണ്‍ ടെസ്റ്റ് പൂർത്തിയായ ശേഷം താരം നാട്ടിലേക്ക് തിരിക്കും. ബോൾട്ടിന്‍റെ വലത് കൈപത്തിയിലെ എല്ലിന് പൊട്ടലുള്ളതായി ന്യൂസിലാന്‍റ് ടീം വക്താവ് പറഞ്ഞു. മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ജനുവരി മൂന്നിന് സിഡ്‌നിയില്‍ തുടങ്ങും. അതേസമയം സിഡ്‌നി ടെസ്റ്റില്‍ ബോൾട്ടിന് പകരം ആര് കളിക്കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. സിഡ്‌നി ടെസ്റ്റിന് മുന്നോടിയായി പകരക്കാരനെ പ്രഖ്യാപിക്കും. നേരത്തെ പരിക്ക് കാരണം ബോൾട്ടിന് പെർത്തില്‍ നടന്ന ആദ്യ ടെസ്റ്റും നഷ്ടമായിരുന്നു.
-
Trent Boult will return home to New Zealand following the 2nd Test after suffering a fracture to the second-metacarpal of his right hand while batting on day three.
— BLACKCAPS (@BLACKCAPS) December 28, 2019 " class="align-text-top noRightClick twitterSection" data="
He will require around four weeks of rehabilitation.
A replacement player will be confirmed in due course. pic.twitter.com/KSP66LTCub
">Trent Boult will return home to New Zealand following the 2nd Test after suffering a fracture to the second-metacarpal of his right hand while batting on day three.
— BLACKCAPS (@BLACKCAPS) December 28, 2019
He will require around four weeks of rehabilitation.
A replacement player will be confirmed in due course. pic.twitter.com/KSP66LTCubTrent Boult will return home to New Zealand following the 2nd Test after suffering a fracture to the second-metacarpal of his right hand while batting on day three.
— BLACKCAPS (@BLACKCAPS) December 28, 2019
He will require around four weeks of rehabilitation.
A replacement player will be confirmed in due course. pic.twitter.com/KSP66LTCub
പെർത്തില്‍ നടന്ന ഡേ നൈറ്റ് ടെസ്റ്റില്‍ കിവീസ് 296 റണ്‍സിന്‍റെ പരാജയം ഏറ്റുവാങ്ങിയിരുന്നു. മെല്‍ബണിലെ ബോക്‌സിങ് ഡേ ടെസ്റ്റിലും മോശം അവസ്ഥയിലാണ് ന്യൂസിലാന്‍റ്. മൂന്ന് ദിവസം പൂര്‍ത്തിയായപ്പോള്‍ ഓസിസിന് 456 റണ്‍സ് ലീഡുണ്ട്. കളി അവസാനിപ്പിക്കുമ്പോൾ രണ്ടാം ഇന്നിങ്സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെന്ന നിലയിലാണ് ആതിഥേയർ.