അഡ്‌ലെയ്‌ഡ്: ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീം നായകന്‍ ടിം പെയിന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഐസോലേഷനില്‍. ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്‌ഡില്‍ കൊവിഡ് 19 കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് താരങ്ങള്‍ ഐസൊലേഷനില്‍ പ്രവേശിച്ചത്. നവംബര്‍ 27 മുതല്‍ ഇന്ത്യ-ഓസ്‌ട്രേലയ പരമ്പരകള്‍ ആരംഭിക്കാനിരിക്കെ കൊവിഡ് വ്യാപനം സ്ഥിരീകരിച്ചത് ക്രിക്കറ്റ് ആരാധകരെ ആശങ്കയിലാക്കുന്നുണ്ട്.
-
Cricket Australia is closely monitoring the situation in Adelaide following the appearance of a COVID-19 cluster: https://t.co/aKRa2qWPMw pic.twitter.com/JBT4FQa9Be
— cricket.com.au (@cricketcomau) November 16, 2020 " class="align-text-top noRightClick twitterSection" data="
">Cricket Australia is closely monitoring the situation in Adelaide following the appearance of a COVID-19 cluster: https://t.co/aKRa2qWPMw pic.twitter.com/JBT4FQa9Be
— cricket.com.au (@cricketcomau) November 16, 2020Cricket Australia is closely monitoring the situation in Adelaide following the appearance of a COVID-19 cluster: https://t.co/aKRa2qWPMw pic.twitter.com/JBT4FQa9Be
— cricket.com.au (@cricketcomau) November 16, 2020
ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ സിഡ്‌നിയിലും അവസാനത്തെ മത്സരം കാന്‍ബറയിലുമാണ് നടക്കുക. പടിഞ്ഞാറന്‍ ഓസ്ട്രേലിയ, ടാസ്‌മാനിയ, ഉത്തരമേഖല എന്നിവിടങ്ങളില്‍ അഡ്‌ലെയ്‌ഡുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലൂടെ പ്രവശനം നിരോധിച്ചിട്ടുണ്ട്. അഡ്‌ലെഡ്‌യില്‍ നിന്നും എത്തുന്നവര്‍ക്ക് ദക്ഷിണ ഓസ്‌ട്രേലിയന്‍ പ്രവിശ്യ അധികൃതര്‍ 14 ദിവസത്തെ ക്വാറന്‍റൈനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നിലവിലെ സാഹചര്യത്തില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ ഭാഗമായി അഡ്‌ലെയ്‌ഡിലെ ഡേ-നൈറ്റ് ടെസ്റ്റിന്‍റെ നടത്തിപ്പ് ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് ആശങ്ക ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ പരമ്പര നടക്കുന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
മൂന്ന് വീതം ഏകദിനവും ടി20യും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ ഭാഗമായുള്ള നാല് ടെസ്റ്റ് മത്സരങ്ങളുമാണ് ടീം ഇന്ത്യ ഓസിസ് പര്യടനത്തിന്‍റെ ഭാഗമായി കളിക്കുക. പര്യടനത്തിനായി ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഇതിനകം ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ എത്തി. 14 ദിവസത്തെ ക്വാറന്‍റൈന് ശേഷം ടീം അംഗങ്ങള്‍ പര്യടനം ആരംഭിക്കും. ഇതിനകം ആദ്യഘട്ട കൊവിഡ് ടെസ്റ്റ് പൂര്‍ത്തിയാക്കിയ കോലിയും കൂട്ടരും പരിശീലനം ആരംഭിച്ച് കഴിഞ്ഞു.