ETV Bharat / sports

ക്രിക്കറ്റ് ദൈവത്തിന്‍റെ കണ്ണ് നിറഞ്ഞ ദിവസം; ക്രിക്കറ്റ് ലോകത്തിന്‍റെ നെറുകയില്‍ ടീം ഇന്ത്യ

author img

By

Published : Apr 2, 2020, 1:53 PM IST

ഇപ്പോഴത്തെ ഇന്ത്യൻ ടീമിന്‍റെ പരിശീലകൻ രവിശാസ്ത്രിയായിരുന്നു ആ സമയം കമന്‍ററി ബോക്സില്‍. ശാസ്ത്രി പറഞ്ഞു, 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ലോകകപ്പ് ഉയര്‍ത്തിയിരിക്കുന്നു. ആ ലക്ഷ്യം ധോണി തന്‍റെ സ്വതസിദ്ധമായ സിക്സിലൂടെ നേടി തന്നിരിക്കുന്നു. പവലിയനില്‍ കളികണ്ടിരുന്ന സച്ചിന്‍ ടെൻഡുല്‍ക്കറിന്‍റെ കണ്ണുകള്‍ നിറഞ്ഞു.

This Day That Year  When Dhoni  Gambhir  India win their second ODI World Cup  Gautam Gambhir  MS Dhoni  2011 World Cup  2011 World Cup Final
രണ്ടാം ലോകകപ്പ് വിജയത്തിന്‍റെ ഓര്‍മ്മ പുതുക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം

ന്യൂഡല്‍ഹി: ഏപ്രില്‍ രണ്ട്, ക്രിക്കറ്റിനെ മതമായും സച്ചിനെ ദൈവമായും ആരാധാക്കുന്ന ഒരു ജനതയുടെ ആഗ്രഹങ്ങൾ യാഥാർഥ്യമായ ദിവസം. 28 വർഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ വീണ്ടും ക്രിക്കറ്റ് ലോകത്തിന്‍റെ നെറുകയിലെത്തിയ ദിവസം. കൊവിഡ്-19 എന്ന മഹാമാരിക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പോരാടുമ്പോള്‍ വിജയ ചരിത്രം ഓര്‍മ്മിച്ചെടുക്കുകയാണ് ക്രിക്കറ്റ് ലോകം. 2011 ഏപ്രില്‍ രണ്ടിന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിന്‍റെ ഗാലറിയിലേക്ക് ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി പായിച്ച സിക്സറാണ് കിരീട സ്വപ്നമെന്ന കാത്തിരിപ്പിന്‍റെ അവസാന നിമിഷം. ആരാധകരുടെ ആവേശത്തിനൊപ്പം സച്ചിൻ എന്ന ക്രിക്കറ്റ് ദൈവത്തിന്‍റെ ദിവസം കൂടിയായിരുന്നു അത്. ലോക കിരീടത്തില്‍ മുത്തമിടാൻ ഇനിയൊരു അവസരമുണ്ടാകില്ലെന്ന് അറിയാമായിരുന്ന സച്ചിനൊപ്പം ഇന്ത്യ മുഴുവൻ അണിനിരന്നു. ആരാധകരുടെ പ്രാർഥനയും ടീം ഇന്ത്യയുടെ പോരാട്ട വീര്യവും കൂടിച്ചേർന്നപ്പോൾ കലാശപ്പോരില്‍ ശ്രീലങ്കയെ തകർത്ത് ഇന്ത്യ കിരീടം സ്വന്തമാക്കി.

ഫൈനലില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. നായകൻ മഹേല ജയവര്‍ധനയുടെ ബാറ്റിങ് കരുത്തില്‍ ലങ്കൻ ടീം ആറ് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ടീം ഇന്ത്യക്ക് 31 റണ്‍സ് എടുക്കുമ്പോഴേക്കും സച്ചിനേയും വീരേന്ദര്‍ സെവാഗിനെയും നഷ്ടമായി. എന്നാല്‍ ക്യാപ്റ്റന്‍ ധോണിയും ഗൗതം ഗംഭീറും ചേര്‍ന്ന കൂട്ടുകെട്ട് ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. സെഞ്ച്വറിക്ക് മൂന്ന് റൺസ് അകലെ ഗംഭീര്‍ പുറത്തായി. എന്നാല്‍ പിന്നീടിറങ്ങിയ യുവരാജിനെ കൂട്ടുപിടിച്ച് നായകൻ ധോണി ഇന്ത്യയെ വിജയതീരത്തേക്ക് നയിച്ചു. വിജയ റണ്ണിനായി ധോണി നേടിയ സിക്സർ ക്രിക്കറ്റ് ആരാധകരുടെ മനസില്‍ മാത്രമല്ല, ഇന്ത്യൻ ക്രിക്കറ്റിന്‍റെ ചരിത്രത്തിന്‍റെ തന്നെ ഭാഗമായി മാറി. ഇപ്പോഴത്തെ ഇന്ത്യൻ ടീമിന്‍റെ പരിശീലകൻ രവിശാസ്ത്രിയായിരുന്നു ആ സമയം കമന്‍ററി ബോക്സില്‍. ശാസ്ത്രി പറഞ്ഞു, 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ലോകകപ്പ് ഉയര്‍ത്തിയിരിക്കുന്നു. ആ ലക്ഷ്യം ധോണി തന്‍റെ സ്വതസിദ്ധമായ സിക്സിലൂടെ നേടി തന്നിരിക്കുന്നു. പവലിയനില്‍ കളികണ്ടിരുന്ന സച്ചിന്‍ ടെൻഡുല്‍ക്കറിന്‍റെ കണ്ണുകള്‍ നിറഞ്ഞു.

ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയ കാലം മുതല്‍ സച്ചിൻ എന്ന ഇതിഹാസം മനസില്‍ കൊണ്ടു നടന്ന സ്വപ്നമായിരുന്നു അവിടെ യാഥാർഥ്യമായത്. അന്ന് സച്ചിനെ ചുമലിലേറ്റി ഇന്ത്യന്‍ താരങ്ങള്‍ സ്റ്റേഡിയത്തിന് ചുറ്റും വലംവച്ചു. ഒരു രാഷ്ട്രം അയാളെ ചുമലില്‍ വഹിച്ചു എന്ന തലക്കെട്ടോടെയാണ് ഈ വാര്‍ത്ത പുറത്തെത്തിയത്. 20 വര്‍ഷത്തിന് ശേഷം കായിക ലോകത്തെ ഏറ്റവും ഉയർന്ന ബഹുമതിയായ ലോറസ് സ്പോടിങ് മൊമൊന്‍റായി തെരഞ്ഞെടുക്കപ്പെട്ടതും ആ നിമിഷത്തെയായിരുന്നു. കാരണം സച്ചിന് ലോകകപ്പ് ഉയര്‍ത്താനുള്ള അവസാന അവസരവും അതായിരുന്നു. മുന്‍പ് 1992, 1996, 1999, 2003, 2007 വര്‍ഷങ്ങളിലാണ് സച്ചിന്‍ ലോകകപ്പ് കളിച്ചത്. സൗരവ് ഗാംഗുലി നായകനായ 2003ലെ ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.