ETV Bharat / sports

ഇന്ത്യന്‍ ടീമില്‍ കോഹ്‌ലി യുഗം ആരംഭിച്ചിട്ട് 11 വര്‍ഷം - Kohli

2018 ആഗസ്റ്റ് പതിനെട്ടിന് ശ്രീലങ്കക്കെതിരെയായിരുന്നു വിരാട് കോഹ്‌ലിയുടെ അരങ്ങേറ്റ മത്സരം.

ഇന്ത്യന്‍ ടീമിലെ കോഹ്‌ലി യുഗം ആരംഭിച്ചിട്ട് ഇന്നേക്ക് 11 വര്‍ഷം
author img

By

Published : Aug 18, 2019, 8:32 PM IST

ഹൈദരാബാദ്: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിലെത്തിയിട്ട് ഇന്ന് പതിനൊന്ന് വര്‍ഷം തികയുന്നു. 2018 ആഗസ്റ്റ് പതിനെട്ടിന് ശ്രീലങ്കക്കെതിരെയായിരുന്നു വിരാട് കോഹ്‌ലിയുടെ അരങ്ങേറ്റ മത്സരം. വെറും 12 റണ്‍സ് മാത്രമായിരുന്നു അന്ന് കോഹ്‌ലിക്ക് നേടാന്‍ സാധിച്ചത്. എന്നാല്‍ പിന്നീട് കാണാന്‍ സാധിച്ചത് ഇന്ത്യന്‍ ടീമിലെ കോഹ്‌ലി യുഗം ആയിരുന്നു.

റെക്കോഡുകള്‍ ഓരോന്നായി കീഴടക്കുകയായിരുന്നു ഇന്ത്യന്‍ ടീമിന്‍റെ ഈ റണ്‍ മെഷിന്‍. ഏറ്റവും ഒടുവില്‍ ഒരു ദശകത്തിനുള്ളില്‍ അതിവേഗം 20,000 റണ്‍സ് നേടുന്ന ആദ്യ ബാറ്റ്സ്‌മാന്‍ എന്ന റെക്കോഡും കോഹ്‌ലി സ്വന്തമാക്കി. 2009 ല്‍ ആയിരുന്നു കോഹ്‌ലി തന്‍റെ കരിയറിലെ ആദ്യ സെഞ്ച്വറി നേടുന്നത്. എന്നാല്‍ ഇപ്പോള്‍ സെഞ്ച്വറി നേട്ടത്തില്‍ സാക്ഷാല്‍ സച്ചിന്‍ തെന്‍ണ്ടുക്കര്‍ കഴിഞ്ഞാല്‍ ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് കോഹ്‌ലിയുടെ സ്ഥാനം. ഏകദിനത്തില്‍ മാത്രം 43 സെഞ്ച്വറിയാണ് കോഹ്‌ലി സ്വന്തമാക്കിയിരിക്കുന്നത്. വളരെ ചുരുങ്ങിയ മത്സരം കൊണ്ടാണ് കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത് എന്നതാണ് മറ്റൊരു വസ്തുത.

കുറച്ചു കാലങ്ങളായി ഐസിസിയുടെ റാങ്ക് പട്ടികയിലും കോഹ്‌ലി തന്നെയാണ് ഒന്നാം സ്ഥാനത്ത്. മഹേന്ദ്ര സിങ് ധോണി നായകസ്ഥാനം ഒഴിഞ്ഞതിന് ശേഷം ടീമിന്‍റെ നായകസ്ഥാനവും കോഹ്‌ലിയെ തേടി എത്തിയിരുന്നു. നായകനെന്ന നിലയിലും മികച്ച പ്രകടനമായിരുന്നു കോഹ്ലിയുടേത്. അടുത്തിടെ നടന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലും കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം കിരീടം സ്വന്തമാക്കി. നിലവില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന ബഹുമതിയും കോഹ്‌ലിക്ക് സ്വന്തമാണ്.

2010 ലാണ് കോഹ്‌ലി ട്വന്‍റി ട്വന്‍റി ക്രിക്കറ്റില്‍ അരങ്ങേറുന്നത്. പിന്നാലെ 2011 ല്‍ ടെസ്റ്റ് ക്രിക്കറ്റിലും കോഹ്‌ലി വരവ് അറിയിച്ചു. നിലവില്‍ 239 ഏകദിന മത്സരങ്ങളും 77 ടെസ്റ്റ് മത്സരങ്ങളും 70 ട്വന്‍റി ട്വന്‍റി മത്സരങ്ങളും കോഹ്‌ലി ഇന്ത്യന്‍ ജഴ്‌സിയില്‍ പിന്നിട്ടു. ഏകദിനത്തില്‍ ആകെ 11,520 റണ്‍സാണ് കോഹ്‌ലിയുടെ സമ്പാദ്യം. ടെസ്റ്റ് ക്രിക്കറ്റില്‍ 6613 റണ്‍സും ട്വന്‍റി ട്വന്‍റിയില്‍ 2369 റണ്‍സുമാണ് ഇതുവരെ കോഹ്‌ലി നേടിയത്.

Intro:Body:

ഇന്ത്യന്‍ ടീമിലെ കോഹ്‌ലി യുഗം ആരംഭിച്ചിട്ട് ഇന്നേക്ക് 11 വര്‍ഷം    

ഹൈദരാബാദ്: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിലെത്തിയിട്ട് ഇന്ന് പതിനൊന്ന് വര്‍ഷം തികയുന്നു. 2018 ആഗസ്ത് 18ന് ശ്രീലങ്കക്കെതിരെയായിരുന്നു കിംഗ് കോഹ്‌ലിയുടെ അരങ്ങേറ്റ മത്സരം. വെറും 12 റണ്‍സ് മാത്രമായിരുന്നു അന്ന് കോഹ്‌ലിക്ക് നേടാന്‍ സാധിച്ചത്. എന്നാല്‍ പിന്നീട് കാണാന്‍ സാധിച്ചത് ഇന്ത്യന്‍ ടീമിലെ കോഹ്‌ലി യുഗം ആയിരുന്നു.

റെക്കോര്‍ഡുകള്‍ ഓരോന്നായി കീഴടക്കുകയായിരുന്നു ഇന്ത്യന്‍ ടീമിന്‍റെ ഈ റണ്‍ മെഷന്‍. ഏറ്റവും ഒടുവില്‍ ഒരു ദശകത്തിനുള്ളില്‍ 20,000 റണ്‍ നേടുന്ന ആദ്യ ഏകദിന ബാറ്റ്സ്മാന്‍ എന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തമാക്കി. 2009ല്‍ ആയിരുന്നു കോഹ്‌ലി തന്‍റെ കരിയറിലെ ആദ്യ സെഞ്ച്വറി നേടുന്നത്. എന്നാല്‍ ഇപ്പോള്‍ സെഞ്ച്വറി നേട്ടത്തില്‍ ക്രിക്കറ്റ് ദൈവം സച്ചിന്‍ തെന്‍ണ്ടുക്കര്‍ കഴിഞ്ഞാല്‍ ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് കോഹ്‌ലിയുടെ സ്ഥാനം. ഏകദിനത്തില്‍ മാത്രം 43 സെഞ്ച്വറിയാണ് കോഹ്‌ലി സ്വന്തമാക്കിയിരിക്കുന്നത്. വളരെ ചുരുങ്ങിയ മത്സരം കൊണ്ടാണ് കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത് എന്നതാണ് കോഹ്‌ലിയെ വ്യത്യസ്ഥനാക്കുന്നത്. 

കുറച്ചു കാലങ്ങളായി ഐസിസിയുടെ റാങ്ക് പട്ടികയിലും കോഹ്‌ലി തന്നെയാണ് ഒന്നാം സ്ഥാനത്ത്. മഹേന്ദ്ര സിംഗ് ധോണി നായകസ്ഥാനം ഒഴിഞ്ഞതിന് ശേഷം ടീമിന്‍റെ നായകസ്ഥാനവും കോഹ്‌ലിയെത്തേടിയെത്തുകയായിരുന്നു. നായകനെന്ന നിലയിലും മികച്ച പ്രകടനമാണ് കോഹ്‌ലി നടത്തുന്നത്. അടുത്തിടെ നടന്ന വെസ്റ്റ് ഇന്‍റീസ് പര്യടനവും കോഹ്‌ലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം സ്വന്തമാക്കി. നിലവില്‍ വെസ്റ്റ് ഇന്‍റീസിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന് ബഹുമതിയും കോഹ്‌ലിക്ക് സ്വന്തമാണ്. 

2010ലാണ് കോഹ്‌ലി ട്വന്‍റി ട്വന്‍റി ക്രിക്കറ്റില്‍ അരങ്ങേറുന്നത്. പിന്നാലെ 2011ല്‍ ടെസ്റ്റ് ക്രിക്കറ്റിലും കോഹ്‌ലി വരവ് അറിയിച്ചു. നിലവില്‍ 239 ഏകദിന മത്സരങ്ങളും 77 ടെസ്റ്റ് മത്സരങ്ങളും 70 ട്വന്‍റി ട്വന്‍റി മത്സരങ്ങളും കോഹ്‌ലി ഇന്ത്യന്‍ ജഴ്സിയില്‍ പിന്നിട്ടു. ഏകദിനത്തില്‍ ആകെ 11,520 റണ്‍സാണ് കോഹ്‌ലിയുടെ സമ്പാദ്യം ടെസ്റ്റ് ക്രിക്കറ്റില്‍ 6613 റണ്‍സും ട്വന്‍റി ട്വന്‍റിയില്‍ 2369 റണ്‍സുമാണ് ഇതുവരെയുള്ള കോഹ്‌ലിയുടെ സമ്പാദ്യം. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.