ഐപിഎല്‍ 13ാം പതിപ്പിന്‍റെ ഫിക്‌സ്‌ചര്‍ ഞായറാഴ്‌ച പ്രഖ്യാപിച്ചേക്കും. ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. പുതുക്കിയ തീയ്യതി പ്രകാരം ഐപിഎല്‍ മത്സരങ്ങള്‍ സെപ്‌റ്റംബര്‍ 19 മുതലാണ് പുനഃരാരംഭിക്കുക. നവംബര്‍ 10 വരെ യുഎഇയിലെ മൂന്ന് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. ദുബായ്, അദുബാദി, ഷാര്‍ജ എന്നിവയാണ് വേദികള്‍.
ടൂര്‍ണമെന്‍റിന് മൂന്നോടിയായി എല്ലാ ടീമുകളും യുഎഇയില്‍ എത്തി പരിശീലനം ആരംഭിച്ച് കഴിഞ്ഞു. അവസാനമായി പരിശീലനം പുനരാരംഭിച്ചത് ചെന്നൈ സൂപ്പര്‍ കിങ്സാണ്. സിഎസ്‌കെ സംഘത്തില്‍ 13 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പരിശീലനം ആരംഭിക്കാനുള്ള തീയ്യതി നീണ്ടുപോയത്. ഇതിനകം മൂന്ന് തവണ കൊവിഡ് 19 ടെസ്റ്റിന് വിധേയരായ ശേഷമാണ് സിഎസ്‌കെ സംഘം യുഎഇയില്‍ പരിശീലനത്തിന് ഇറങ്ങിയത്.