ETV Bharat / sports

പെർത്തില്‍ കളി തുടങ്ങി; ആദ്യ ദിനം സെഞ്ച്വറിയുമായി ലബുഷെയ്ൻ - പെർത്ത് ടെസ്‌റ്റ് വാർത്ത

110 റണ്‍സോടെ സെഞ്ച്വറി നേടിയ മര്‍നസ് ലബുഷെയ്നും 20 റൺസുമായി ട്രാവിസ് ഹെഡുമാണ് ക്രീസില്‍. 43 റണ്‍സെടുത്ത ഓപ്പണർ ഡേവിഡ് വാർണറുടെയും  43 റണ്‍സെടുത്ത സ്‌റ്റീവന്‍ സ്‌മിത്തിന്‍റെയും 12 റണ്‍സെടുത്ത  മാത്യു വെയ്ഡിന്‍റെയും വിക്കറ്റുകൾ കൂടി ഓസീസിന് നഷ്ടമായി.

AUS VS NZ NEWS  PERTH TEST NEWS  പെർത്ത് ടെസ്‌റ്റ് വാർത്ത  ഡേ-നൈറ്റ് ടെസ്‌റ്റ് വാർത്ത
വാഗ്നർ
author img

By

Published : Dec 12, 2019, 6:16 PM IST

പെർത്ത്: ഓസ്ട്രേലിയ- ന്യൂസിലാന്‍റ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് പെർത്തില്‍ തുടക്കം. ഡേ- നൈറ്റ് ടെസ്റ്റിലെ ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഓസീസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 248 റൺസെന്ന നിലയിലാണ്.

പെർത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്ക് ഓപ്പണർ ജോ ബേൺസിനെ ഒൻപത് റൺസുമായി നഷ്ടമായിരുന്നു. പിന്നീട് ഓപ്പണർ ഡേവിഡ് വാർണറെ കൂട്ടുപിടിച്ച മാർനസ് ലബുഷെയ്ൻ ഓസീസിനെ കരകയറ്റുകയായിരുന്നു. 110 റണ്‍സോടെ സെഞ്ച്വറി നേടിയ മര്‍നസ് ലബുഷെയ്നും 20 റൺസുമായി ട്രാവിസ് ഹെഡുമാണ് ക്രീസില്‍.

43 റണ്‍സെടുത്ത ഓപ്പണർ ഡേവിഡ് വാർണറുടെയും 43 റണ്‍സെടുത്ത സ്‌റ്റീവന്‍ സ്‌മിത്തിന്‍റെയും 12 റണ്‍സെടുത്ത മാത്യു വെയ്ഡിന്‍റെയും വിക്കറ്റുകൾ കൂടി ഓസീസിന് നഷ്ടമായി. കിവീസിനായി വാഗ്നർ രണ്ട് വിക്കറ്റും ഗ്രാന്‍റ്ഹോം സൗത്തി എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
മൂന്ന് ടെസ്‌റ്റുകൾ ഉൾപ്പെട്ട പരമ്പരയിലെ രണ്ടാമത്തെ ടെസ്‌റ്റിന് ഈ മാസം 26-ന് മെല്‍ബണില്‍ തുടക്കമാകും.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.