മാഞ്ചസ്റ്റര്‍: ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ ടീമാണ് ഇംഗ്ലണ്ടിന്‍റേത്. അതേ ഫുട്‌ബോൾ ടീമിന് ഇംഗ്ലണ്ടിന്‍റെ ക്രിക്കറ്റ് ടീം വെല്ലുവിളിയാകുമോ എന്നാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നായകൻ ജോ റൂട്ടും സഹതാരങ്ങളും ചേർന്ന് കാല്‍പന്തുകൊണ്ട് നടത്തിയ പ്രകടനമാണ് ക്രിക്കറ്റ്, ഫുട്‌ബോൾ ആരാധകരെ ഞെട്ടിച്ചത്. ഓള്‍ഡ് ട്രാഫോഡില്‍ പാകിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിനിടെയാണ് ക്രിക്കറ്റ് ലോകത്തെ വമ്പന്‍മാരായ ഇംഗ്ലീഷ് ടീം കാല്‍പന്ത് കൊണ്ട് വിരുന്നൊരുക്കിയത്. ഗാലറിയില്‍ തുടങ്ങിയ ഫുട്‌ബോള്‍ കളി ഗ്രൗണ്ടും ആരാധകരുടെ മനസും കീഴടക്കി. പേസ് ആക്രമണത്തിന് നേതൃത്വം കൊടുക്കുന്ന ജയിംസ് ആന്‍ഡേഴ്‌സണ്‍ പന്ത് തലകൊണ്ട് കുത്തിയകറ്റിയതോടെ കൗതുക കാഴ്‌ചക്ക് തുടക്കമായി. നായകന്‍ ജോ റൂട്ട് ഹെഡറിലൂടെ പന്ത് സഹതാരങ്ങള്‍ക്ക് കൈമാറി. പിന്നീട് അത് മറ്റ് താരങ്ങൾ കൂടി ഏറ്റെടുത്തതോടെ ക്രിക്കറ്റ് മാത്രമല്ല, ഫുട്‌ബോളും തങ്ങൾക്ക് വഴങ്ങുമെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങൾ തെളിയിച്ചു.
-
🚨 ICYMI 🚨
— Sky Sports Cricket (@SkyCricket) August 5, 2020 " class="align-text-top noRightClick twitterSection" data="
True 'top bins' from @MAWood33 as he completes a superb @EnglandCricket team goal with a deft header 🥅🗑️⚽
Who says rain delays have to be dull?! 😅😁😀
👉 https://t.co/O1PaNHp0Hx pic.twitter.com/VR8Dn57aOV
">🚨 ICYMI 🚨
— Sky Sports Cricket (@SkyCricket) August 5, 2020
True 'top bins' from @MAWood33 as he completes a superb @EnglandCricket team goal with a deft header 🥅🗑️⚽
Who says rain delays have to be dull?! 😅😁😀
👉 https://t.co/O1PaNHp0Hx pic.twitter.com/VR8Dn57aOV🚨 ICYMI 🚨
— Sky Sports Cricket (@SkyCricket) August 5, 2020
True 'top bins' from @MAWood33 as he completes a superb @EnglandCricket team goal with a deft header 🥅🗑️⚽
Who says rain delays have to be dull?! 😅😁😀
👉 https://t.co/O1PaNHp0Hx pic.twitter.com/VR8Dn57aOV
ഫുട്‌ബോള്‍ ലോകത്തെ വമ്പന്‍മാരായ ബാഴ്സലോണക്ക് പോലും അഭിമാനമിക്കാമെന്ന പേരിലാണ് ഈ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഓള്‍ഡ് ട്രാഫോഡില്‍ കളി മഴ മുടക്കിയപ്പോഴായിരുന്നു ഗാലറിയില്‍ ക്രിക്കറ്റ് താരങ്ങളുടെ കാല്‍പന്ത് കളി.