കാന്‍ബറ: ഓസ്‌ട്രേലിയക്ക് എതിരായ ടി20 പരമ്പരക്ക് ഒരുങ്ങി വിരാട് കോലിയും കൂട്ടരും. ഏകദിന പരമ്പര നഷ്‌ടമായ ടീം ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കി ക്ഷീണം മാറ്റാമെന്ന കണക്ക് കൂട്ടലിലാണ്. സഞ്ജു സാംസണ്‍ കാന്‍ബറയില്‍ കളിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് മലയാളി ആരാധകര്‍. ഓസ്‌ട്രേലിയക്ക് എതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐപിഎല്ലിലെ വെടിക്കെട്ട് ബാറ്റിങ്ങിന്‍റെ പശ്ചാത്തലത്തില്‍ സഞ്ജു അന്തിമ ഇലവനില്‍ ഉള്‍പ്പെടാന്‍ സാധ്യത ഏറെയാണ്. നായകന്‍ വിരാട് കോലി ഉള്‍പ്പെടുന്ന ഇന്ത്യയുടെ ബാറ്റിങ് നിര ഇതിനകം ശക്തമാണ്.
-
WATCH - The return of Chahal 📺 from Down Under 😎
— BCCI (@BCCI) December 2, 2020 " class="align-text-top noRightClick twitterSection" data="
Presenting @imjadeja, Chahal TV's special guest after Team India's 13-run win over Australia in Canberra - by @Moulinparikh
Full interview 👉https://t.co/wu7ZHxG6sH #TeamIndia | @yuzi_chahal | #AUSvIND pic.twitter.com/gJotKcX1xx
">WATCH - The return of Chahal 📺 from Down Under 😎
— BCCI (@BCCI) December 2, 2020
Presenting @imjadeja, Chahal TV's special guest after Team India's 13-run win over Australia in Canberra - by @Moulinparikh
Full interview 👉https://t.co/wu7ZHxG6sH #TeamIndia | @yuzi_chahal | #AUSvIND pic.twitter.com/gJotKcX1xxWATCH - The return of Chahal 📺 from Down Under 😎
— BCCI (@BCCI) December 2, 2020
Presenting @imjadeja, Chahal TV's special guest after Team India's 13-run win over Australia in Canberra - by @Moulinparikh
Full interview 👉https://t.co/wu7ZHxG6sH #TeamIndia | @yuzi_chahal | #AUSvIND pic.twitter.com/gJotKcX1xx
ബൗളിങ്ങില്‍ യുവതാരങ്ങളായ ടി നടരാജന്‍റെ സാന്നിധ്യം കരുത്ത് പകരും. കൂടാതെ മുതിര്‍ന്ന പേസര്‍മാരായ ജസ്‌പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും ടീമിനൊപ്പമുണ്ട്. ഓള്‍ റൗണ്ടര്‍മാരെന്ന നിലയില്‍ വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ചാഹര്‍ എന്നിവര്‍ രവീന്ദ്ര ജഡേജയുടെ ജോലി ഭാരം കുറക്കും. ഓസ്‌ട്രേലിയക്ക് എതിരെ കാന്‍ബറയില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ജഡേജയും ഹര്‍ദിക് പാണ്ഡ്യയും ചേര്‍ന്നുണ്ടാക്കിയ 150 റണ്‍സിന്‍റെ റെക്കോഡ് കൂട്ടുകെട്ടാണ് ടീം ഇന്ത്യക്ക് ജയം നേടിക്കൊടുത്തത്. സമാന പ്രകടനം അവര്‍ പര്യടനത്തില്‍ തുടര്‍ന്നും കാണിക്കുമെന്ന പ്രതീക്ഷയിലാണ് നായകന്‍ കോലിയും പരിശീലകന്‍ രവിശാസ്‌ത്രിയും.
അതേസമയം ഏകദിനത്തില്‍ ഫോമിലേക്ക് ഉയരാതിരുന്ന യുസ്‌വേന്ദ്ര ചാഹല്‍ നാളെ നടക്കുന്ന മത്സരത്തില്‍ അന്തിമ ഇലവലനില്‍ ഇടം നേടുമോ എന്ന കാര്യം കണ്ടുതന്നെ അറിയണം. ലോകേഷ് രാഹുലും ശിഖര്‍ ധവാനും ടീം ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍മാരാകാനാണ് സാധ്യത. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാനായ ലോകേഷ് രാഹുല്‍ നേരത്തെ ന്യൂസിലന്‍ഡിന് എതിരെ നടന്ന ടി20 പരമ്പരയിലും ഓപ്പണറായി തിളങ്ങിയിരുന്നു. ഐപിഎല്ലിലെ മികച്ച പ്രകടനവും രാഹുലിന്‍റെ പേര് ഓപ്പണറുടെ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് കാരണമാകുന്നുണ്ട്.
മറുവശത്ത് ഓസ്‌ട്രേലിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണറും പേസര്‍ പാറ്റ് കമ്മിന്‍സുമില്ലാതെയാണ് ഇറങ്ങുന്നത്. പരിക്ക് കാരണമാണ് വാര്‍ണര്‍ വിട്ടുനില്‍ക്കുന്നതെങ്കില്‍ കമ്മിന്‍സിന് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ലക്ഷ്യമിട്ടാണ് കമ്മിന്‍സ് ടി20 പരമ്പരയില്‍ നിന്നും വിട്ട് നില്‍ക്കുന്നത്. ഏകദിന പരമ്പര സ്വന്തമാക്കിയ ഓസിസ് പൂര്‍ണ ആത്മവിശ്വാസത്തിലാണ്. കാന്‍ബറ ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് വേണ്ടി ഓപ്പണര്‍മാരായ ലബുഷെയിനും നായകന്‍ ആരോണ്‍ ഫിഞ്ചും ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലും ഓപ്പണറാകാനാണ് സാധ്യത.