ETV Bharat / sports

ആലപ്പുഴയില്‍ ഇനി കുട്ടിക്രിക്കറ്റിന്‍റെ കാലം; പ്രസിഡന്‍റ്സ് കപ്പിന് ശനിയാഴ്‌ച തുടക്കം

author img

By

Published : Mar 3, 2021, 5:34 PM IST

Updated : Mar 3, 2021, 5:42 PM IST

18 ദിവസങ്ങളിലായി ആലപ്പുഴ എസ്‌ഡി കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന പ്രസിഡന്‍റ്‌സ് കപ്പ് ടി20 ടൂര്‍ണമെന്‍റില്‍ ആറ് ടീമുകളാണ് മാറ്റുരക്കുക

പ്രസിഡന്‍റ്സ് കപ്പിന് തുടക്കം വാര്‍ത്ത  സഞ്ജു ടി20 കളിക്കും വാര്‍ത്ത  presidents cup starts news  sanju will play t20 news
പ്രസിഡന്‍റ്സ് കപ്പ്

ആലപ്പുഴ: പ്രസിഡന്‍റ്സ്‌ കപ്പ് ടി20 ടൂര്‍ണമെന്‍റ് മാര്‍ച്ച് ആറ് മുതല്‍ 23 വരെ ആലപ്പുഴ എസ്‌ഡി കോളജ് ഗ്രൗണ്ടില്‍ നടക്കുമെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷന്‍. 18 ദിവസങ്ങളിലായി റൗണ്ട് റോബിന്‍ മാതൃകയില്‍ നടക്കുന്ന 33 മത്സരങ്ങളില്‍ ആറ് ടീമുകളാണ് മാറ്റുരക്കുക. കെസിഎ പാന്തേഴ്‌സ്, കെസിഎ ഈഗിള്‍, കെസിഎ ലയേണ്‍, കെസിഎ ടൈഗേഴ്‌സ്, കെസിഎ റോയല്‍സ്, കെസിഎ ടസ്‌കേഴ്‌സ് എന്നിവരാണ് ടൂര്‍ണമെന്‍റിന്‍റെ ഭാഗമാകുന്ന ടീമുകള്‍. ദിവസേന രണ്ട് മത്സരങ്ങളാണ് നടക്കുക. കേരളാ ക്രിക്കറ്റ് അസോസിയേഷന് കീഴില്‍ രജിസ്റ്റര്‍ ചെയ്‌ത 84 താരങ്ങളും അണ്ടര്‍ 19 താരങ്ങളും ടൂര്‍ണമെന്‍റിന്‍റെ ഭാഗമാകും.

കൊവിഡ് മാനദണ്ഡങ്ങളനുസരിച്ച് നടക്കുന്ന മത്സരവേദിയിലേക്ക് കാണികളെ അനുവദിക്കില്ല. ഫാന്‍കോഡ് ഡോട്ട് കോം എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ മത്സരം തത്സമയം കാണാന്‍ സാധിക്കും. ടൂര്‍ണമെന്‍റ് ബിസിസിഐ ജോയിന്‍റ് സെക്രട്ടറി ജയേഷ്‌ ജോര്‍ജ് ഉദ്‌ഘാടനം ചെയ്യും. നേരത്തെ ഡിസംബര്‍ 17 മുതല്‍ ടൂര്‍ണമെന്‍റ് നടത്താന്‍ കെസിഎ നീക്കം നടത്തിയെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതി ലഭിച്ചില്ല.

Last Updated : Mar 3, 2021, 5:42 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.