ETV Bharat / sports

അമ്പരപ്പിച്ച് വീണ്ടും മലിംഗ മാജിക് - Sri Lanka's Lasith Malinga first T20I bowler to claim 100 wickets

ട്വന്‍റി 20 ചരിത്രത്തില്‍ നാല് വിക്കറ്റുകള്‍ നേടുന്ന ആദ്യ ബൗളര്‍. ട്വന്‍റി 20 അന്താരാഷ്ട്ര മത്സരത്തില്‍ 100 വിക്കറ്റ് നേടുന്ന ആദ്യ ബൗളര്‍

അമ്പരപ്പിച്ച് വീണ്ടും മലിംഗ മാജിക്
author img

By

Published : Sep 6, 2019, 11:38 PM IST

Updated : Sep 7, 2019, 6:54 AM IST

കാന്‍ഡി: ട്വന്‍റി ട്വന്‍റി20 ക്രിക്കറ്റില്‍ ഞെട്ടിച്ച് ശ്രീലങ്കന്‍ ബോളര്‍ ലസിത് മലിംഗ. ന്യൂസിലാന്‍ഡിനെതിരെയുള്ള മത്സരത്തിലാണ് മലിംഗയുടെ അമ്പരപ്പിച്ച പ്രകടനം. തുടര്‍ച്ചയായ നാല് പന്തുകളില്‍ നാല് മുന്‍നിര ബാറ്റ്സ്മാന്മാരെ പുറത്താക്കിയിരിക്കുകയാണ് മലിംഗ. ട്വന്‍റി 20 ചരിത്രത്തില്‍ നാല് വിക്കറ്റുകള്‍ നേടുന്ന ആദ്യ ബൗളറാണ് മലിംഗ. ഇതോടെ ട്വന്‍റി 20 അന്താരാഷ്ട്ര മത്സരത്തില്‍ 100 വിക്കറ്റ് നേടുന്ന ആദ്യ ബൗളറായി.

രണ്ടാം ഓവറിലെ മൂന്നാം പന്തിലായിരുന്നു മലിംഗ തുടക്കം കുറിച്ചത്.
ഓപ്പണര്‍ കോളിന്‍ മണ്‍റോയെ കുറ്റിതെറിപ്പിച്ച് നിമിഷങ്ങള്‍ക്കകം അടുത്ത പന്തില്‍ ഹാമിഷ് റൂതര്‍ഫോഡിനെ എല്‍ബിയില്‍ പുറത്താക്കി. അഞ്ചാം പന്തില്‍ കോളിന്‍ ഗ്രാന്‍ഡ്ഹോമിന്‍റെ വിക്കറ്റും മലിംഗയുടെ കൈകളില്‍ സുരക്ഷിതം. അവസാന പന്തില്‍ റോസ് ടെയ്ലറെയെും എല്‍ബിയില്‍ ക്രീസ് കയറ്റിയപ്പോള്‍ തീര്‍ന്നെന്ന് കരുതിയതാണ്. അടുത്ത പന്തില്‍ ദാ വീണ്ടും വരുന്നു മലിംഗ മാജിക്.
ടിം സീഫെര്‍ട്ട് അടിച്ച് തെറിപ്പിച്ച പന്ത് എത്തിയത് ഗുണതിലകയുടെ കൈകളില്‍. മലിംഗ അഞ്ചാം വിക്കറ്റ് കൂടി നേടിയെടുത്തതോടെ മലിംഗ ചരിത്രം കുറിക്കുകയായിരുന്നു. 2007 ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന 50 ഓവർ ലോകകപ്പിൽ സമാനമായ നേട്ടം കൈവരിച്ചിരുന്നു മലിംഗ. കരിയറിലെ നാലാമത്തെ ഹാട്രിക് വിക്കറ്റ് നേട്ടമാണ് മലിംഗയുടേത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സിലൊതുങ്ങി. 24 റണ്‍സെടുത്ത നിരോഷന്‍ ഡിക്‍വെല്ലയാണ് ടോപ് സ്കോറര്‍. മൂന്ന് വിക്കറ്റ് വീതം നേടിയ മിച്ചല്‍ സാന്‍റ്നറും ടോഡ് ആസ്‍ലെയുമാണ് ശ്രീലങ്കയെ ചെറിയ സ്കോറില്‍ ഒതുക്കിയത്. കളി പുരോഗമിക്കുമ്പോള്‍ ന്യൂസിലാന്‍ഡ് ഏഴ് വിക്കറ്റിന് 47 എന്ന നിലയിലാണ്.

Intro:Body:Conclusion:
Last Updated : Sep 7, 2019, 6:54 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.