കൊളംബൊ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ അഞ്ച് പന്ത് ശേഷിക്കെ ഒരു വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി ശ്രീലങ്ക. 290 റണ്‍സിന്‍റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കക്കായി ഓപ്പണർമാരായ അവിഷ്‌ക ഫെര്‍ണാണ്ടോയും ദിമുത് കരുണാരത്‌നെയും അർദ്ധ സെഞ്ച്വറി സ്വന്തമാക്കി. അവിഷ്ക 55 പന്തില്‍ ഒരു സിക്സും അഞ്ച് ഫോറും ഉൾപ്പെടെ 50 റണ്‍സ് എടുത്തപ്പോൾ കരുണാരത്നെ 57 പന്തില്‍ ഏഴ് ഫോർ ഉൾപ്പെടെ 52 റണ്‍സ് സ്വന്തമാക്കി. മൂന്നാമനായി ഇറങ്ങിയ കാശാല്‍ പെരേരയും 42 റണ്‍സ് എടുത്ത് പുറത്താകാതെ നിന്ന വാനിഡു ഹസരങ്കയും മികച്ച പ്രകടനം പുറത്തെടുത്തു. ഹസരങ്കയെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
-
Sri Lanka win by one wicket! 🎉
— ICC (@ICC) February 22, 2020 " class="align-text-top noRightClick twitterSection" data="
A great innings by Wanindu Hasaranga to guide his side to victory 👏 #SLvWI pic.twitter.com/BnQ6h3GQRb
">Sri Lanka win by one wicket! 🎉
— ICC (@ICC) February 22, 2020
A great innings by Wanindu Hasaranga to guide his side to victory 👏 #SLvWI pic.twitter.com/BnQ6h3GQRbSri Lanka win by one wicket! 🎉
— ICC (@ICC) February 22, 2020
A great innings by Wanindu Hasaranga to guide his side to victory 👏 #SLvWI pic.twitter.com/BnQ6h3GQRb
വിന്‍ഡീസിനായി അല്‍സാരി ജോസഫ് മൂന്ന് വിക്കറ്റെടുത്തപ്പോൾ കീമോ പോൾ, ഹെയ്ഡന്‍ വാല്‍ഷ് എന്നിവർ രണ്ട് വിക്കറ്റ് വീതവും ജേസണ്‍ ഹോൾഡർ ഒരു വിക്കറ്റും വീഴ്‌ത്തി. നേരത്തെ ടോസ് നേടിയ ശ്രീലങ്ക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസ് 140 പന്തില്‍ സെഞ്ച്വറിയോടെ 115 റണ്‍സെടുത്ത ഷായ് ഹോപ്പിന്‍റെ പിന്‍ബലത്തിലാണ് മികച്ച സ്കോർ സ്വന്തമാക്കിയത്. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ 1-0ത്തിന് ശ്രീലങ്ക മുന്‍തൂക്കം സ്വന്തമാക്കി. പരമ്പരയിലെ അടുത്ത മത്സരം ഫെബ്രുവരി 26-ന് ഹംബാന്‍ടോട്ടയില്‍ നടക്കും. ശ്രീലങ്കന്‍ പര്യടനത്തിന്‍റെ ഭാഗമായി മൂന്ന് ഏകദിനങ്ങളും രണ്ട് ടി20 മത്സരങ്ങളുമാണ് വിന്‍ഡീസ് കളിക്കുക.