ETV Bharat / sports

ലോകകപ്പിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ സെമിയിൽ

സെഞ്ച്വറി നേടിയ രോഹിത് ശര്‍മയാണ് കളിയിലെ താരം. ഇന്ത്യക്കായി ബൂമ്ര നാലും ഹാര്‍ദിക് പാണ്ഡ്യ മൂന്നും, ഷമി, ചാഹല്‍, ഭൂവനേശ്വര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി

india
author img

By

Published : Jul 2, 2019, 11:25 PM IST

Updated : Jul 3, 2019, 12:45 AM IST

ബിർമിങ്ഹാം: ലോകകപ്പിലെ നിർണായക മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 28 റൺസിന്‍റെ ജയം. ജയത്തോടെ ലോകകപ്പ് സെമിയില്‍ പ്രവേശിക്കുന്ന രണ്ടാമത്തെ ടീമായി ഇന്ത്യ. ഇന്ത്യ ഉയർത്തിയ 316 റൺസിന്‍റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 48 ഓവറില്‍ 286 റൺസിന് പുറത്താവുകയായിരുന്നു. അവസാന ഓവറുകളില്‍ ജസ്പ്രീത് ബുമ്രയുടെ മികച്ച ബൗളിങ്ങാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

ലോകകപ്പില്‍ നിന്ന് പുറത്തായെങ്കിലും ലോക ഒന്നാം നമ്പർ ടീമായ ഇന്ത്യയോട് പൊരുതി നില്‍ക്കാൻ ബംഗ്ലാദേശിന് കഴിഞ്ഞു. ഷാക്കീബ് അല്‍ ഹസൻ, മുഹമ്മദ് സൈഫുദ്ദീൻ എന്നിവർ ബംഗ്ലാദേശിന് വേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 74 പന്തില്‍ നിന്ന് 66 റൺസെടുത്താണ് ഷാക്കീബ് പുറത്തായത്. 51 റൺസെടുത്ത് പുറത്താകാതെ നിന്ന മുഹമ്മദ് സൈഫുദ്ദീൻ പൊരുതി നോക്കിയെങ്കിലും വാലറ്റത്തെ ബുമ്രയെ എറിഞ്ഞിടുകയായിരുന്നു. സൗമ്യ സർക്കാർ(33), സബീർ റഹ്‌മാൻ(36) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. മത്സരം അവസാന മൂന്നോവറിലേക്ക് കടന്നപ്പോൾ 36 റൺസായിരുന്നു ബംഗ്ലാദേശിന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാല്‍ കോഹ്‌ലി തന്‍റെ വിശ്വസ്‌തനായ ബൗളറെയാണ് ബംഗ്ലാദേശിനെ തകർക്കാൻ ഇറക്കിയത്. ബുമ്രയുടെ ആദ്യ നാല് പന്തില്‍ ഏഴ് റൺസ് ബംഗ്ലാദേശ് നേടിയെങ്കിലും അവസാന രണ്ട് പന്തുകളില്‍ വിക്കറ്റുകൾ വീഴ്ത്തി ബംഗ്ലാ കടുവകളെ മടക്കി അയച്ചു. പത്ത് ഓവറില്‍ 55 റൺസ് വഴങ്ങി നാല് വിക്കറ്റുകളാണ് ബുമ്ര വീഴ്ത്തിയത്. ഹാർദ്ദിക് പാണ്ഡ്യ മൂന്നും ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, ചാഹല്‍ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. .

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ കഴിഞ്ഞതാണ് ഇന്ത്യയുടെ വിജയത്തില്‍ നിർണായകമായത്. ഓപ്പണർമാരായ രോഹിത് ശർമ്മയും കെ എല്‍ രാഹുലും മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. 90 പന്തില്‍ സെഞ്ച്വറി നേടിയ രോഹിത് ശർമ്മ, ഈ ലോകകപ്പിലെ നാലാം സെഞ്ച്വറിയും സ്വന്തമാക്കി. 104 റൺസ് നേടിയ രോഹിതാണ് കളിയിലെ താരം. രാഹുല്‍ 77 റൺസെടുത്തു. വിരാട് കോഹ്‌ലി(26), എം എസ് ധോണി (35) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. 41 പന്തില്‍ നിന്ന് 48 റൺസ് നേടിയ റിഷഭ് പന്തിന്‍റെ ഇന്നിങ്സ് ഇന്ത്യക്ക് നിർണായകമായി.

എട്ട് മത്സരങ്ങളില്‍ നിന്ന് ആറ് ജയം ഉൾപ്പെടെ 13 പോയിന്‍റുമായാണ് ഇന്ത്യ സെമിയില്‍ സ്ഥാനമുറപ്പിച്ചത്. ഇത് ഏഴാമത്തെ തവണയാണ് ഇന്ത്യ ലോകകപ്പ് സെമിയിലെത്തുന്നത്. 1983, 1987, 1996, 2003, 2011 2015 എന്നീ വര്‍ഷങ്ങളിലാണ് ഇതിന് മുമ്പ് ഇന്ത്യ സെമിയിലെത്തിയത്. ശ്രീലങ്കക്കെതിരെയാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം. എട്ട് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയിന്‍റ് മാത്രമുള്ള ബംഗ്ലാദേശ് ഏഴാം സ്ഥാനത്താണ്. തോല്‍വിയോടെ ബംഗ്ലാദേശിന്‍റെ സെമിപ്രതീക്ഷകൾ അവസാനിച്ചു.

Intro:Body:Conclusion:
Last Updated : Jul 3, 2019, 12:45 AM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.