ETV Bharat / sports

മൂന്നാം ടി 20; ബട്‌ലറും മോർഗനും കളിക്കില്ല

വ്യക്തിപരമായ കാരണങ്ങളാലാണ് ജോസ്‌ ബട്‌ലര്‍ വിട്ടുനില്‍ക്കുന്നത്. പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ വിരലിന് പരിക്കേറ്റത് കാരണം നായകന്‍ ഓയിന്‍ മോര്‍ഗന്‍ കളിക്കുന്ന കാര്യവും സംശയമാണ്.

മോര്‍ഗന്‍ വാര്‍ത്ത  ബട്‌ലര്‍ വാര്‍ത്ത  morgan news  buttler news
ബട്‌ലര്‍
author img

By

Published : Sep 7, 2020, 8:20 PM IST

സതാംപ്‌റ്റണ്‍: ഓസ്‌ട്രേലിയക്ക് എതിരെ സതാംപ്‌റ്റണില്‍ നടക്കുന്ന മൂന്നാം ടി 20യില്‍ ഇംഗ്ലീഷ്‌ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാൻ ജോസ് ബട്‌ലര്‍ കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് അദ്ദേഹം വിട്ടുനല്‍ക്കുന്നതെന്ന് ഇംഗ്ലീഷ് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ട്വീറ്റ് ചെയ്‌തു.

  • Buttler has left the bio-secure bubble but will return ahead of the first ODI of the Royal London Series #ENGvAUS

    — England Cricket (@englandcricket) September 7, 2020 " class="align-text-top noRightClick twitterSection" data=" ">

ഓസിസിന് എതിരായ രണ്ടാമത്തെ ടി 20യില്‍ 77 റണ്‍സെടുത്ത ബട്‌ലറാണ് ഇംഗ്ലണ്ടിനെ മുന്നില്‍ നിന്ന് നയിച്ച് ജയിപ്പിച്ചത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 158 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് ഏഴ്‌ പന്ത് ശേഷിക്കെ ആറ് വിക്കറ്റിന്‍റെ ജയമാണ് സ്വന്തമാക്കിയത്. ജയത്തോടെ ഇംഗ്ലണ്ട് 2-0ത്തിന് മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കുകയും ചെയ്‌തു. ബട്‌ലറുടെ അസാന്നിധ്യത്തില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനാകും ടീം മാനേജ്മെന്‍റിന്‍റെ നീക്കം.

ഞായറാഴ്‌ചത്തെ മത്സരത്തിനിടെ വിരലിന് പരിക്കേറ്റ നായകന്‍ ഓയിന്‍ മോര്‍ഗന്‍ കളിക്കുന്ന കാര്യവും സംശയമാണ്. പരമ്പര സ്വന്തമാക്കിയ സാഹചര്യത്തില്‍ മോര്‍ഗന് ടീം മാനേജ്മെന്‍റ് വിശ്രമം അനുവദിക്കാനാണ് സാധ്യത.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.