ETV Bharat / sports

ഇരട്ട സെഞ്ച്വറിയുമായി ശുഭ്‌മാന്‍ ഗില്‍;  സമനില തെറ്റാതെ ഇന്ത്യ എ

author img

By

Published : Feb 2, 2020, 2:31 PM IST

ന്യൂസിലന്‍ഡിനെതിരെ നടന്ന ഇന്ത്യന്‍ എ ടീമിന്‍റെ അനൗദ്യോഗിക ടെസ്‌റ്റ് മത്സരത്തിലാണ് ശുഭ്‌മാന്‍ ഗില്‍ പുറത്താകാതെ ഇരട്ട സെഞ്ച്വറി സ്വന്തമാക്കിയത്

ശുഭ്‌മാന്‍ news  Shubman news  Gill news  ഗില്‍ വാർത്ത  double ton news  ഇരട്ട സെഞ്ച്വറി വാർത്ത
ശുഭ്‌മാന്‍

ഓവല്‍: ന്യൂസിലന്‍ഡിനെതിരായ അനൗദ്യോഗിക ടെസ്‌റ്റില്‍ ഡബിൾ സെഞ്ച്വറി സ്വന്തമാക്കി ഇന്ത്യന്‍ താരം ശുഭ്‌മാന്‍ ഗില്‍. ഇന്ത്യന്‍ എ ടീമിന്‍റെ ന്യൂസിലന്‍ഡ് പര്യടനത്തിന്‍റെ ഭാഗമായുള്ള ടെസ്‌റ്റ് മത്സരത്തിലെ രണ്ടാം ഇന്നിങ്സിലാണ് ശുഭ്‌മാന്‍ ഈ നേട്ടം സ്വന്തമാക്കിയത്. 279 പന്തില്‍ നിന്നും 204 റണ്‍സെടുത്ത് ശുഭ്‌മാന്‍ പുറത്താകാതെ നിന്നു. നാല് സിക്‌സും 22 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്. മത്സരത്തില്‍ ഇന്ത്യ സമനില സ്വന്തമാക്കി. പരമ്പരയില്‍ ശുഭ്‌മാനാണ് ടോപ്പ് സ്‌കോറർ. 100 റണ്‍സെടുത്ത് സെഞ്ച്വറിയോടെ ഹനുമ വിഹാരിയും 115 റണ്‍സെടുത്ത് സെഞ്ച്വറിയോടെ പ്രിയങ്ക് പഞ്ചലും ശുഭ്‌മാന് ശക്തമായ പിന്തുണ നല്‍കി.

ശുഭ്‌മാന്‍ news  Shubman news  Gill news  ഗില്‍ വാർത്ത  double ton news  ഇരട്ട സെഞ്ച്വറി വാർത്ത
ശുഭ്‌മാന്‍ ഗില്‍.

നേരത്തെ ടോസ്‌ നേടിയ ന്യൂസിലന്‍ഡ് ബൗളിങ്ങ് തെരഞ്ഞെടുത്തു. ആദ്യ ഇന്നിങ്സില്‍ 216 റണ്‍സെടുത്ത് ടീം ഇന്ത്യ കൂടാരം കയറി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് 562 റണ്‍സെടുത്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്‌തു. രണ്ടാം ഇന്നിങ്സില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ടീം ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 448 റണ്‍സെടുത്തതോടെ മത്സരം സമനിലയിലായി. പര്യടനത്തിന്‍റെ ഭാഗമായുള്ള ടെസ്‌റ്റ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരത്തിന് ഫെബ്രുവരി ഏഴാം തീയ്യതി തുടക്കമാകും.

കഴിഞ്ഞ വർഷം വെസ്‌റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് മത്സരങ്ങളുള്ള അനൗദ്യോഗിക ടെസ്‌റ്റ് പരമ്പരയിലും ശുഭ്‌മാന്‍ ഇരട്ട സെഞ്ച്വറി സ്വന്തമാക്കിയിരുന്നു. ഇതോടെ രാജ്യത്തെ പ്രതിനിധീകരിച്ച ഇരട്ട സെഞ്ച്വറി സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന് റെക്കോഡും ശുഭ്‌മാന്‍ സ്വന്തമാക്കി. വെസ്‌റ്റ് ഇന്‍ഡീസിനെതിരെ ഇരട്ട സെഞ്ച്വറി സ്വന്തമാക്കുമ്പോൾ 19 വയസും 334 ദിവസവുമായിരുന്നു താരത്തിന് പ്രായം. മുന്‍ ഇന്ത്യന്‍ ഓപ്പണർ ഗൗതം ഗംഭീറിന്‍റെ റെക്കോഡാണ് അന്ന് ശുഭ്‌മാന്‍ തകർത്തത്. ബോർഡ് പ്രസിഡന്‍റ് ഇലവനില്‍ ഗംഭീർ സിംബാവെക്കെതിരെ 218 റണ്‍സ് സ്വന്തമാക്കിയിരുന്നു. 2002-ല്‍ സിംബാവെക്കെതിരെ കളിക്കുമ്പോൾ ഗംഭീറിന് 20 വയസും 124 ദിവസവുമായിരുന്നു പ്രായം.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.