ETV Bharat / sports

ഇഷ്‌ടപ്പെട്ട ക്യാപ്റ്റന്‍ എംഎസ് ധോണിയെന്ന് ശിഖർ ധവാന്‍ - kohli news

കൊവിഡ് 19 കാരണം മാറ്റിവെച്ച ഇന്ത്യന്‍ പ്രീമിയർ ലീഗ് ഈ സീസണില്‍ നടക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു

ശിഖർ ധവാന്‍ വാർത്ത  ധോണി വാർത്ത  കോലി വാർത്ത  ഐപിഎല്‍ വാർത്ത  shikhar dhawan news  dhoni news  kohli news  ipl news
ധവാന്‍
author img

By

Published : May 14, 2020, 9:33 AM IST

ന്യൂഡല്‍ഹി: ഇഷ്‌ടപ്പെട്ട ക്യാപ്റ്റന്‍ എംഎസ് ധോണിയാണെന്ന് ഇന്ത്യന്‍ ഓപ്പണർ ശിഖർ ധവാന്‍. മുന്‍ ഇന്ത്യന്‍ പേസർ ഇർഫാന്‍ പത്താനുമായി നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവിലാണ് ധവാന്‍റെ വെളിപ്പെടുത്തല്‍. രോഹിത് ശർമയെ ധവാന്‍ ബാറ്റിങ്ങിലെ പങ്കാളിയായും തെരഞ്ഞെടുത്തു. കഴിഞ്ഞ വർഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ രോഹിത് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മികച്ച രീതിയില്‍ ബാറ്റ് ചെയ്‌ത ഹിറ്റ്മാന്‍ അഞ്ച് സെഞ്ച്വറികൾ സ്വന്തമാക്കിയെന്നും ധവാന്‍ പറഞ്ഞു. നിലവില്‍ ഇന്ത്യന്‍ ടീമിലെ മികച്ച ക്യാപ്‌റ്റന്‍ വിരാട് കോലിയാണെന്നും നേരിടാന്‍ ബുദ്ധമുട്ട് അനുഭവപെട്ട ബൗളർ ഓസിസ് പേസർ മിച്ചല്‍ സ്റ്റാർക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യന്‍ പ്രീമിയർ ലീഗ് ഈ സീസണില്‍ നടക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. നിലവിലെ സാഹചര്യത്തില്‍ കൊവിഡ് ഭീതിയില്‍ കഴിയുന്ന ജനങ്ങളില്‍ ശുഭ പ്രതീക്ഷ ഉണ്ടാക്കാന്‍ ലീഗ് സഹായിക്കും. കൊവിഡ് 19 കാരണം ഐപിഎല്‍ മത്സരങ്ങൾ അനിശ്ചിതമായി മാറ്റിവെച്ചിരിക്കുകയാണ്. മാർച്ച് 29-നായിരുന്നു ഐപിഎല്‍ ആരംഭിക്കേണ്ടിയിരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.